സ്ഥലങ്ങൾ റേറ്റ് ചെയ്യുകയും iPhone-ലെ ‘മാപ്പ്സി’ൽ ഫോട്ടോകൾ ചേർക്കുകയും ചെയ്യൂ
മറ്റ് മാപ്പ്സ് യൂസർമാരെ സഹായിക്കാൻ നിങ്ങൾക്ക് സന്ദർശിക്കുന്ന സ്ഥലങ്ങളുടെ റേറ്റിങ്ങുകളും ഫോട്ടോകളും നൽകാം.
നിങ്ങൾ ഒരേ Apple അക്കൗണ്ടിൽ സൈൻ ഇൻ ചെയ്ത എല്ലായിടത്തും നിങ്ങളുടെ റേറ്റിങ്ങുകളും ഫോട്ടോകളും ദൃശ്യമാകും.

കുറിപ്പ്: Apple റേറ്റിങ്ങുകളും ഫോട്ടോകളും ഫീച്ചർ സെലക്റ്റ് ചെയ്ത ഏരിയകളിൽ ലഭ്യമാണ്. രാജ്യവും പ്രദേശവും അനുസരിച്ച് ഫീച്ചറുകൾ വ്യത്യാസപ്പെട്ടിരിക്കുന്നു.
ഒരു സ്ഥലത്തെ റേറ്റ് ചെയ്യൂ
നിങ്ങളുടെ iPhone-ലെ മാപ്പ്സ്
ആപ്പിലേക്ക് പോകൂ.
മാപ്പിലെ ഒരു സ്ഥലത്തിലോ തിരയൽ ഫലത്തിലോ ടാപ്പ് ചെയ്യൂ.
ലൊക്കേഷൻ അനുസരിച്ച്, സ്ഥല കാർഡ് താഴേക്ക് സ്ക്രോൾ ചെയ്യുകയോ ‘റേറ്റ്’ ടാപ്പ് ചെയ്യുകയോ ചെയ്യൂ.
കുറിപ്പ്: റേറ്റിങ് വിഭാഗങ്ങളോ റേറ്റ് ബട്ടണോ കാണുന്നില്ലെങ്കിൽ, നിങ്ങൾക്ക് ലൊക്കേഷൻ റേറ്റ് ചെയ്യാനാവില്ല.
ലഭ്യമായ വിഭാഗങ്ങൾക്കായി
അല്ലെങ്കിൽ
ടാപ്പ് ചെയ്യൂ, അതിനുശേഷം ’കഴിഞ്ഞു’ ടാപ്പ് ചെയ്യൂ.
നിങ്ങളുടെ താൽപര്യപ്രകാരം പിന്നീട് നിങ്ങളുടെ റേറ്റിങ്ങുകൾ എഡിറ്റ് ചെയ്യാം.
ഒരു സ്ഥലത്തിനായി ഫോട്ടോകൾ ചേർക്കൂ
നിങ്ങളുടെ iPhone-ലെ മാപ്പ്സ്
ആപ്പിലേക്ക് പോകൂ.
മാപ്പിലെ ഒരു സ്ഥലത്തിലോ തിരയൽ ഫലത്തിലോ ടാപ്പ് ചെയ്യൂ.
നിങ്ങൾ സംഭാവന ചെയ്യുന്ന ഫോട്ടോകൾക്ക് സ്വയം ക്രെഡിറ്റ് നൽകാൻ, ‘ഫോട്ടോ ക്രെഡിറ്റ്’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ക്രെഡിറ്റ് കാണിക്കൂ’ ഓണാക്കൂ.
നിങ്ങൾ നേരത്തെ സമർപ്പിച്ചതും തുടർന്നും സമർപ്പിക്കുന്നതുമായ എല്ലാ ഫോട്ടോകൾക്കും നിങ്ങൾ തിരഞ്ഞെടുക്കുന്ന ഫോട്ടോ ക്രെഡിറ്റ് ഓപ്ഷൻ ബാധകമാണ്.
‘നിങ്ങളുടെ ഫോട്ടോകൾ ചേർക്കൂ’ ടാപ്പ് ചെയ്യൂ, ശേഷം സ്ക്രീനിലെ നിർദേശങ്ങൾ പിന്തുടരൂ.
Apple-ലേക്ക് നിങ്ങളുടെ ഫോട്ടോകൾ അപ്ലോഡ് ചെയ്യാൻ, നിങ്ങൾക്ക് Apple അക്കൗണ്ട് ഉണ്ടായിരിക്കണം.
കുറിപ്പ്: റേറ്റിങ് വിഭാഗങ്ങളോ റേറ്റ് ബട്ടണോ കാണുന്നില്ലെങ്കിൽ, നിങ്ങൾക്ക് ഒരു ഫോട്ടോ ചേർക്കാനാവില്ല.
നിങ്ങളുടെ ഫോട്ടോകൾ പൊതുവായി പങ്കിടൂ
‘മാപ്പ്സി’ലേക്ക് നിങ്ങൾ ചേർക്കുന്ന ഫോട്ടോകൾ അവരുടെ സ്വന്തം ഉൽപ്പന്നങ്ങളിലും സേവനങ്ങളിലും ഉപയോഗിക്കാൻ നിങ്ങൾക്ക് കമ്പനികളെ അനുവദിക്കാം.
ക്രമീകരണം
> ആപ്പുകൾ > മാപ്പ്സ് എന്നതിലേക്ക് പോകൂ.
‘നിങ്ങളുടെ ഫോട്ടോകൾ ഉപയോഗിക്കാൻ ഫോട്ടോ ദാതാക്കളെ അനുവദിക്കൂ’ ഓണാക്കൂ.
നിങ്ങൾ പങ്കിടുന്ന ഫോട്ടോകളിൽ ലൊക്കേഷൻ ഡാറ്റ ഉൾപ്പെടുന്നുണ്ടെങ്കിലും നിങ്ങളുടെ ഐഡന്റിറ്റി ഉൾപ്പെടുന്നില്ല. നിങ്ങൾ ഈ ക്രമീകരണം ഓഫാക്കിയാൽ, ഇനിമുതൽ ഫോട്ടോ ദാതാക്കൾക്ക് നിങ്ങളുടെ ഫോട്ടോകൾ ഉപയോഗിക്കാൻ കഴിഞ്ഞേക്കില്ല. (പ്രാബല്യത്തിൽ വരാൻ കുറച്ച് ദിവസങ്ങൾ വേണ്ടിവന്നേക്കാം.)
ഒരു സ്ഥലത്തിനായി നിങ്ങളുടെ ഫോട്ടോകൾ എഡിറ്റ് ചെയ്യൂ
നിങ്ങൾക്ക് ഫോട്ടോകൾ ചേർക്കാനോ നീക്കംചെയ്യാനോ കഴിയും, നിങ്ങളുടെ ഫോട്ടോ ക്രെഡിറ്റ് ചേർക്കാനോ നീക്കംചെയ്യാനോ കഴിയും, കൂടാതെ നിങ്ങളുടെ ഫോട്ടോ ക്രെഡിറ്റിന് ഒരു വിളിപ്പേര് നൽകാനും കഴിയും.
നിങ്ങളുടെ iPhone-ലെ മാപ്പ്സ്
ആപ്പിലേക്ക് പോകൂ.
ലൈബ്രറിക്ക് താഴെ,
ടാപ്പ് ചെയ്യൂ, തുടർന്ന് ‘സ്ഥലങ്ങൾ’ ടാപ്പ് ചെയ്യൂ.
നിങ്ങൾക്ക് എഡിറ്റ് ചെയ്യേണ്ട ഫോട്ടോകളുടെ സ്ഥലത്ത് ടാപ്പ് ചെയ്യൂ.
നിങ്ങളുടെ റേറ്റ് ചെയ്ത സ്ഥലങ്ങളിൽ ഒന്ന് സെലക്റ്റ് ചെയ്യൂ, തുടർന്ന് ഇനിപ്പറയുന്ന ഒരെണ്ണം ചെയ്യൂ:
മറ്റൊരു ഫോട്ടോ സമർപ്പിക്കാൻ: നിങ്ങളുടെ ഫോട്ടോകൾ ടാപ്പ് ചെയ്യൂ, തുടർന്ന് ’ചേർക്കൂ’ ടാപ്പ് ചെയ്യൂ.
ഒരു ഫോട്ടോ നീക്കം ചെയ്യാൻ: ‘നിങ്ങളുടെ ഫോട്ടോകൾ’ എന്നതിൽ ടാപ്പ് ചെയ്ത് ഫോട്ടോ സെലക്റ്റ് ചെയ്യൂ, ശേഷം
ടാപ്പ് ചെയ്ത് ‘നിങ്ങളുടെ ഫോട്ടോ ഡിലീറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.
നിങ്ങളുടെ ഫോട്ടോ ക്രെഡിറ്റ് മാറ്റാൻ: ‘നിങ്ങളുടെ ഫോട്ടോകൾ’ എന്നതിൽ ടാപ്പ് ചെയ്ത് ഫോട്ടോ സെലക്റ്റ് ചെയ്യൂ, ശേഷം
ടാപ്പ് ചെയ്ത് ‘ഫോട്ടോ ക്രെഡിറ്റ് മാറ്റൂ’ ടാപ്പ് ചെയ്യൂ. നിങ്ങൾ നേരത്തെ സമർപ്പിച്ചതും തുടർന്നും സമർപ്പിക്കുന്നതുമായ എല്ലാ ഫോട്ടോകൾക്കും നിങ്ങൾ തിരഞ്ഞെടുക്കുന്ന ഫോട്ടോ ക്രെഡിറ്റ് ഓപ്ഷൻ ബാധകമാണ്.
റേറ്റിങ്ങുകളും ഫോട്ടോകളും സംബന്ധിച്ച നിർദ്ദേശങ്ങൾ ലഭിക്കുന്നത് നിറുത്തൂ
നിങ്ങൾ അടുത്തിടെ ഒരു താൽപ്പര്യമുള്ള സ്ഥലം സന്ദർശിക്കുകയോ അതിന്റെ ഫോട്ടോ എടുക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് ഒരു റേറ്റിങ്ങോ ഫോട്ടോയോ സമർപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ ‘മാപ്പ്സി’ൽ ലഭിച്ചേക്കാം. ഈ നിർദേശങ്ങൾ ഓൺ-ഡിവൈസ് പ്രോസസിങ് ഉപയോഗിക്കുന്നു, അത് Apple-ന് വായിക്കാനാവില്ല. ഈ നിർദേശങ്ങൾ സ്വീകരിക്കാൻ നിങ്ങൾക്ക് താൽപ്പര്യമില്ലെങ്കിൽ, അവ ഓഫാക്കാം.
ക്രമീകരണം
> ആപ്പുകൾ > മാപ്പ്സ് എന്നതിലേക്ക് പോകൂ.
‘റേറ്റിങ്ങുകളും ഫോട്ടോ നിർദേശങ്ങളും കാണിക്കൂ’ ഓഫാക്കൂ.