iPhone-ൽ സംഗീതം ടാപ്പുകളും, ടെക്സ്ചറുകളും മറ്റുമായി പ്ലേ ചെയ്യൂ
സംഗീത ഹാപ്റ്റിക്സിനൊപ്പം ഒരു പാട്ടിന്റെ ഓഡിയോയുമായി സിങ്ക് ചെയ്യുന്ന ടാപ്പുകൾ, ടെക്സ്ചറുകൾ, പരിഷ്കരിച്ച വൈബ്രേഷനുകൾ എന്നിവ ഉപയോഗിച്ച് നിങ്ങൾക്ക് iPhone-ൽ സംഗീതം അനുഭവിച്ചറിയാനാകും.
കുറിപ്പ്: Wi-Fi അല്ലെങ്കിൽ മൊബൈൽ സേവനത്തിലേക്ക് നിങ്ങളുടെ iPhone കണക്റ്റ് ചെയ്തിരിക്കുമ്പോൾ, Apple Music, Music Classical, Shazam, അനുയോജ്യതയുള്ള മൂന്നാം കക്ഷി ആപ്പുകൾ എന്നിവയിലുള്ള മില്യൺ കണക്കിന് പാട്ടുകൾക്കായി പിന്തുണയ്ക്കുന്ന iPhone മോഡലുകൾക്കൊപ്പം സംഗീത ഹാപ്റ്റിക്സ് ലഭ്യമായിരിക്കും.
ക്രമീകരണം
> ആക്സസബിലിറ്റി > സംഗീത ഹാപ്റ്റിക്സ് എന്നതിലേക്ക് പോകൂ.
സംഗീത ഹാപ്റ്റിക്സ് ഓൺ ചെയ്യൂ.
ഒരു പാട്ട് പ്ലേ ചെയ്യുമ്പോൾ സംഗീത ഹാപ്റ്റിക്സ് ആരംഭിക്കാനോ നിർത്താനോ, കൺട്രോൾ സെന്റർ തുറന്ന്, ഓഡിയോ കാർഡ് ടാപ്പ് ചെയ്യൂ, തുടർന്ന്
ടാപ്പ് ചെയ്യൂ. നിങ്ങൾ
കാണുകയാണെങ്കിൽ, പാട്ടിനായി സംഗീത ഹാപ്റ്റിക്സ് ലഭ്യമല്ല.
നുറുങ്ങ്: ഒരു ബട്ടണിന്റെ ക്ലിക്ക് ഉപയോഗിച്ചോ മറ്റ് ഷോർട്ട്കട്ടിലൂടെയോ നിങ്ങൾക്ക് സംഗീത ഹാപ്റ്റിക്സ് നിയന്ത്രിക്കാം. ആക്സസബിലിറ്റി ഫീച്ചറുകൾ വേഗത്തിൽ ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യൂ എന്നത് കാണൂ.