iPhone-ൽ സംഗീത പ്ലേലിസ്റ്റുകൾ സൃഷ്ടിക്കൂ, എഡിറ്റ് ചെയ്യൂ, ഡിലീറ്റ് ചെയ്യൂ
നിർദിഷ്ട മാനസികനിലകൾക്ക് അനുസൃതമായി പ്ലേലിസ്റ്റുകൾ സൃഷ്ടിക്കാനോ ഒരു നിർദിഷ്ട തീം ഉപയോഗിച്ച് പാട്ടുകൾ ഓർഗനൈസ് ചെയ്യാനോ നിങ്ങൾക്ക് കഴിയും.
നിങ്ങളുടെ സംഗീതം ഓർഗനൈസ് ചെയ്യാൻ പ്ലേലിസ്റ്റുകൾ സൃഷ്ടിക്കൂ
നിങ്ങളുടെ iPhone-ലെ സംഗീതം
ആപ്പിലേക്ക് പോകൂ.
പുതിയ പ്ലേലിസ്റ്റ് സൃഷ്ടിക്കാൻ, ‘ലൈബ്രറി’ ടാപ്പ് ചെയ്യൂ, ‘പ്ലേലിസ്റ്റുകൾ’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘പുതിയ പ്ലേലിസ്റ്റ്’ ടാപ്പ് ചെയ്യൂ.
പ്ലേലിസ്റ്റ് പിന്നീട് കൂടുതൽ എളുപ്പത്തിൽ തിരിച്ചറിയാൻ, ഒരു പേരും വിവരണവും നൽകൂ.
നിങ്ങളുടെ പ്ലേലിസ്റ്റിന് കവർ ആർട്ട് നൽകാൻ
ടാപ്പ് ചെയ്യൂ, തുടർന്ന് ഒരു ഫോട്ടോ എടുക്കൂ അല്ലെങ്കിൽ നിങ്ങളുടെ ഫോട്ടോ ലൈബ്രറിയിൽ നിന്ന് ഒരു ഇമേജ് തിരഞ്ഞെടുക്കൂ.
‘സൃഷ്ടിക്കൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘സംഗീതം ചേർക്കൂ’ ടാപ്പ് ചെയ്യൂ.
നിങ്ങൾക്ക് സംഗീതത്തിനായി തിരയാം, നിങ്ങളുടെ ലൈബ്രറിയിൽ നിന്ന് സംഗീതം സെലക്റ്റ് ചെയ്യാം, അല്ലെങ്കിൽ സ്ക്രീനിന്റെ താഴെ ലിസ്റ്റ് ചെയ്ത പാട്ടുകൾ തിരഞ്ഞെടുക്കാം.
പ്ലേലിസ്റ്റിലേക്ക് സംഗീതം ചേർക്കാൻ
ടാപ്പ് ചെയ്യൂ.
നുറുങ്ങ്: ഒരു പ്ലേലിസ്റ്റിലേക്ക് ചേർക്കുമ്പോൾ നിങ്ങളുടെ ലൈബ്രറിയിലേക്കും പാട്ടുകൾ ചേർക്കണമെങ്കിൽ, ക്രമീകരണം > ആപ്പുകൾ > സംഗീതം എന്നതിലേക്ക് പോകൂ, തുടർന്ന് ‘പ്ലേലിസ്റ്റ് പാട്ടുകൾ ചേർക്കൂ’ ഓണാക്കൂ.
പ്ലേലിസ്റ്റിലേക്ക് സംഗീതം ചേർക്കൂ
നിങ്ങൾ ഒരു പ്ലേലിസ്റ്റ് സൃഷ്ടിച്ചതിനുശേഷം, നിങ്ങൾക്ക് അതിലേക്ക് പലവിധത്തിൽ സംഗീതം ചേർക്കാൻ കഴിയും.
നിങ്ങളുടെ iPhone-ലെ സംഗീതം
ആപ്പിലേക്ക് പോകൂ.
താഴെ പറയുന്നവയിലൊന്ന് ചെയ്യൂ:
ഒരു ആൽബം, പ്ലേലിസ്റ്റ്, പാട്ട് അല്ലെങ്കിൽ സംഗീത വീഡിയോ തൊട്ടുപിടിക്കൂ, ‘ഒരു പ്ലേലിസ്റ്റിലേക്ക് ചേർക്കൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് ഒരു പ്ലേലിസ്റ്റ് തിരഞ്ഞെടുക്കൂ.
‘ഇപ്പോൾ പ്ലേ ചെയ്യുന്നത്’ സ്ക്രീനിൽ നിന്ന്
ടാപ്പ് ചെയ്യൂ, ‘ഒരു പ്ലേലിസ്റ്റിലേക്ക് ചേർക്കൂ’ ടാപ്പ് ചെയ്യൂ തുടർന്ന് ഒരു പ്ലേലിസ്റ്റ് തിരഞ്ഞെടുക്കൂ.
ഒരു പ്ലേലിസ്റ്റ് എഡിറ്റ് ചെയ്യൂ
നിങ്ങൾക്ക് പ്ലേലിസ്റ്റുകളുടെ പേര് മാറ്റാനും ആർട്ട്വർക്ക് മാറ്റാനും പാട്ടുകൾ ചേർക്കാനും നീക്കം ചെയ്യാനും മറ്റും കഴിയും.
കുറിപ്പ്: ഒരു കൂട്ടുപ്രവർത്തന പ്ലേലിസ്റ്റിന്റെ ഉടമയ്ക്ക് പ്ലേലിസ്റ്റിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്താൻ കഴിയും. പങ്കെടുക്കുന്ന മറ്റുള്ളവർക്ക് പ്ലേലിസ്റ്റിൽ പാട്ടുകൾ ചേർക്കാനും നീക്കം ചെയ്യാനും, അല്ലെങ്കിൽ പുനഃക്രമീകരിക്കാനും മാത്രമേ കഴിയൂ.
നിങ്ങളുടെ iPhone-ലെ സംഗീതം
ആപ്പിലേക്ക് പോകൂ.
പ്ലേലിസ്റ്റ് ടാപ്പ് ചെയ്യൂ,
ടാപ്പ് ചെയ്യൂ, ‘എഡിറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് താഴെ പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:
പ്ലേലിസ്റ്റിന്റെ പേര് മാറ്റാൻ: നിലവിലെ പേര് ടാപ്പ് ചെയ്യൂ, തുടർന്ന് ഒരു പുതിയ പേര് നൽകൂ.
കവർ ആർട്ട് എഡിറ്റ് ചെയ്യാൻ: കവർ ആർട്ടായി ഉപയോഗിക്കാനായി വിവിധ Apple ടെംപ്ലേറ്റുകളിൽ നിന്ന് സെലക്റ്റ് ചെയ്യൂ അല്ലെങ്കിൽ സ്വന്തമായി ചേർക്കാൻ
ടാപ്പ് ചെയ്യൂ.
നിങ്ങളുടെ Apple Music പ്രൊഫൈലിലെ പ്ലേലിസ്റ്റ് കാണിക്കാൻ (അല്ലെങ്കിൽ മറയ്ക്കാൻ): ‘എന്റെ പ്രൊഫൈലിലും തിരയലിലും കാണിക്കൂ’ ഓപ്ഷൻ ഓണാക്കൂ (അല്ലെങ്കിൽ ഓഫാക്കൂ).
നിങ്ങളുടെ ലൈബ്രറിയിൽ നിന്ന് പാട്ടുകൾ ചേർക്കാൻ:
ടാപ്പ് ചെയ്യൂ, നിങ്ങളുടെ ലൈബ്രറിയിലെ ഏതെങ്കിലും സ്ഥലത്തേക്ക് നാവിഗേറ്റ് ചെയ്യൂ, തുടർന്ന് പാട്ടിന് അടുത്തുള്ള
ടാപ്പ് ചെയ്യൂ.
നിങ്ങൾക്ക് ഒരു ഇനം (പാട്ട്, ആൽബം, പ്ലേലിസ്റ്റ് അല്ലെങ്കിൽ സംഗീത വീഡിയോ) തൊട്ടുപിടിക്കാനും ‘ഒരു പ്ലേലിസ്റ്റിലേക്ക് ചേർക്കൂ’ ടാപ്പ് ചെയ്യാനും തുടർന്ന് ഒരു പ്ലേലിസ്റ്റ് തിരഞ്ഞെടുക്കാനും കഴിയും.
നിർദേശിച്ച ഒരു പാട്ട് ചേർക്കാൻ:
ടാപ്പ് ചെയ്യൂ, ലൈബ്രറി ഓപ്ഷനുകൾക്ക് താഴെ സ്ക്രോൾ ചെയ്യൂ, തുടർന്ന് പാട്ടിന് അടുത്തുള്ള
ടാപ്പ് ചെയ്യൂ.
നിർദേശിക്കപ്പെട്ട പാട്ടുകൾ നിങ്ങളുടെ പ്ലേലിസ്റ്റ് പാട്ട് ലിസ്റ്റിന്റെ താഴെയും ദൃശ്യമാകും. നിർദേശങ്ങളുടെ ലിസ്റ്റ് റിഫ്രഷ് ചെയ്യുന്നതിന്
ടാപ്പ് ചെയ്യൂ.
ഒരു പാട്ട് ഡിലീറ്റ് ചെയ്യാൻ: പാട്ട് ടാപ്പ് ചെയ്യൂ, തുടർന്ന്
ടാപ്പ് ചെയ്യൂ. പ്ലേലിസ്റ്റിൽ നിന്ന് ഒരു പാട്ട് ഡിലീറ്റ് ചെയ്യുന്നത് നിങ്ങളുടെ ലൈബ്രറിയിൽ നിന്ന് അത് ഡിലീറ്റ് ചെയ്യില്ല.
പാട്ടിന്റെ ക്രമം മാറ്റാൻ: ഒരു പാട്ടിന് അടുത്തുള്ള
വലിക്കൂ.
നിങ്ങളുടെ സംഗീത ലൈബ്രറിയിൽ വരുത്തുന്ന മാറ്റങ്ങൾ ‘ലൈബ്രറി സിങ്ക് ചെയ്യൽ’ ഓണായിരിക്കുമ്പോൾ നിങ്ങളുടെ എല്ലാ ഡിവൈസുകളിലും അപ്ഡേറ്റ് ചെയ്യപ്പെടും (ക്രമീകരണം > ആപ്പുകൾ > സംഗീതം എന്നതിലേക്ക് പോകൂ, തുടർന്ന് ‘ലൈബ്രറി സിങ്ക് ചെയ്യൽ’ ഓണാക്കൂ). നിങ്ങൾ ഒരു Apple Music സബ്സ്ക്രൈബർ അല്ലെങ്കിൽ, അടുത്ത തവണ നിങ്ങളുടെ കമ്പ്യൂട്ടറുമായി സിങ്ക് ചെയ്യുമ്പോൾ മാറ്റങ്ങൾ നിങ്ങളുടെ സംഗീത ലൈബ്രറിയിൽ ദൃശ്യമാകും.
ഒരു പ്ലേലിസ്റ്റ് തരംതിരിക്കൂ
നിങ്ങളുടെ iPhone-ലെ സംഗീതം
ആപ്പിലേക്ക് പോകൂ.
ഒരു പ്ലേലിസ്റ്റ് ടാപ്പ് ചെയ്യൂ, തുടർന്ന് സ്ക്രീനിന്റെ മുകളിൽ വലത് വശത്തുള്ള
ടാപ്പ് ചെയ്യൂ.
‘ഇപ്രകാരം തരംതിരിക്കൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് ഒരു ഓപ്ഷൻ തിരഞ്ഞെടുക്കൂ.
ഒരു പ്ലേലിസ്റ്റ് ഡിലീറ്റ് ചെയ്യൂ
നിങ്ങൾ ഒരു പ്ലേലിസ്റ്റ് ഡിലീറ്റ് ചെയ്യുകയാണെങ്കിൽ, പ്ലേലിസ്റ്റിലെ പാട്ടുകൾ നിങ്ങളുടെ ലൈബ്രറിയിലും iPhone-ലും നിലനിൽക്കും. നിങ്ങൾ ഒരു കൂട്ടുപ്രവർത്തന പ്ലേലിസ്റ്റിന്റെ ഉടമയാണെങ്കിൽ, നിങ്ങൾ അത് ഡിലീറ്റ് ചെയ്യുകയാണെങ്കിൽ, കൂട്ടുപ്രവർത്തനം അവസാനിക്കുകയും പ്ലേലിസ്റ്റ് നിങ്ങളുടെ ലൈബ്രറിയിൽ നിന്ന് നീക്കം ചെയ്യപ്പെടുകയും ചെയ്യും, എന്നാൽ അത് പങ്കെടുക്കുന്നവരുടെ ലൈബ്രറിയിൽ നിലനിൽക്കും.
നിങ്ങളുടെ iPhone-ലെ സംഗീതം
ആപ്പിലേക്ക് പോകൂ.
പ്ലേലിസ്റ്റ് തൊട്ടുപിടിക്കൂ, തുടർന്ന് ‘ലൈബ്രറിയിൽ നിന്ന് ഡിലീറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.
നിങ്ങൾക്ക് പ്ലേലിസ്റ്റ് ടാപ്പ് ചെയ്യാനും
ടാപ്പ് ചെയ്യാനും തുടർന്ന് ‘ലൈബ്രറിയിൽ നിന്ന് ഡിലീറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യാനും കഴിയും.