iPhone-ൽ നിങ്ങളുടെ ഫോട്ടോകളിൽ നിന്ന് സ്റ്റിക്കറുകൾ ഉണ്ടാക്കൂ
ഫോട്ടോസ് ആപ്പിൽ, നിങ്ങളുടെ ഫോട്ടോകളിലെ വസ്തുക്കളിൽ നിന്ന് സ്റ്റിക്കറുകളും നിങ്ങളുടെ Live Photo-കളിലെ വസ്തുക്കളിൽ നിന്ന് ആനിമേറ്റഡ് സ്റ്റിക്കറുകളും ഉണ്ടാക്കാം. തുടർന്ന് സന്ദേശങ്ങൾ, ഫോട്ടോകൾ, കുറിപ്പുകൾ എന്നിവയും മറ്റും അലങ്കരിക്കാൻ നിങ്ങളുടെ സ്റ്റിക്കറുകൾ ഉപയോഗിക്കൂ.
ഒരു ഫോട്ടോ സ്റ്റിക്കറാക്കൂ
ഒരു ഫോട്ടോയുടെ പ്രധാന സബ്ജക്റ്റിനെ നിങ്ങൾക്ക് സ്റ്റിക്കറാക്കാം.
നിങ്ങളുടെ iPhone-ലെ ഫോട്ടോസ്
ആപ്പിലേക്ക് പോകൂ.
ഒരു ഫോട്ടോ ഫുൾ സ്ക്രീനിൽ തുറക്കാൻ അതിൽ ടാപ്പ് ചെയ്യൂ.
സബ്ജക്റ്റിൽ തൊട്ടുപിടിക്കൂ ശേഷം വിടൂ.
‘സ്റ്റിക്കർ ചേർക്കൂ’ ടാപ്പ് ചെയ്യൂ.
നിങ്ങളുടെ ‘സ്റ്റിക്കറുകൾ’ മെനുവിൽ സ്റ്റിക്കർ ദൃശ്യമാകുന്നു, നിങ്ങൾ iPhone ഓൺസ്ക്രീൻ കീബോർഡ് അല്ലെങ്കിൽ മാർക്ക്അപ്പ് ടൂളുകൾ ഉപയോഗിക്കുമ്പോൾ നിങ്ങൾക്ക് അത് ആക്സസ് ചെയ്യാൻ കഴിയും.
ഔട്ട്ലൈൻ, കോമിക് അല്ലെങ്കിൽ പഫി പോലുള്ള ഒരു വിഷ്വൽ ഇഫക്റ്റ് പ്രയോഗിക്കണമെങ്കിൽ’ഇഫക്റ്റ് ചേർക്കൂ’എന്നതിൽ ടാപ്പ് ചെയ്യൂ.
നുറുങ്ങ്: ഒരു ഫോട്ടോ അലങ്കരിക്കാൻ നിങ്ങൾ സൃഷ്ടിച്ച സ്റ്റിക്കറുകൾ നിങ്ങൾക്ക് ഉപയോഗിക്കാം. ’ഫോട്ടോകളും വീഡിയോകളും എഡിറ്റ് ചെയ്യൂ’ കാണൂ.
Live Photo ഒരു ആനിമേറ്റഡ് സ്റ്റിക്കറാക്കൂ
നിങ്ങൾക്ക് Live Photo-യുടെ ചലിക്കുന്ന സബ്ജക്റ്റിനെ ഒരു ആനിമേറ്റഡ് സ്റ്റിക്കറാക്കി മാറ്റാം.
നിങ്ങളുടെ iPhone-ലെ ഫോട്ടോസ്
ആപ്പിലേക്ക് പോകൂ.
ഫുൾ സ്ക്രീനിൽ തുറക്കാൻ Live Photo ടാപ്പ് ചെയ്യൂ.
Live Photo-യിലെ സബ്ജക്റ്റ് തൊട്ടുപിടിച്ച്, സബ്ജക്റ്റിന്റെ ഡ്യൂപ്ലിക്കേറ്റ് ഇമേജ് കാണുന്നത് വരെ അത് മുകളിലേക്ക് സ്ലൈഡ് ചെയ്ത്, ശേഷം വിടൂ.
‘സ്റ്റിക്കർ ചേർക്കൂ’ ടാപ്പ് ചെയ്യൂ.
നിങ്ങളുടെ സ്റ്റിക്കറുകൾ മെനുവിൽ ആനിമേറ്റ് ചെയ്ത സ്റ്റിക്കർ ദൃശ്യമാകുന്നു, നിങ്ങൾ iPhone ഓൺസ്ക്രീൻ കീബോർഡോ മാർക്ക്അപ്പ് ടൂളുകളോ ഉപയോഗിക്കുമ്പോൾ നിങ്ങൾക്ക് അത് ആക്സസ് ചെയ്യാൻ കഴിയും.
ഔട്ട്ലൈൻ, കോമിക് അല്ലെങ്കിൽ പഫി പോലുള്ള ഒരു വിഷ്വൽ ഇഫക്റ്റ് പ്രയോഗിക്കണമെങ്കിൽ’ഇഫക്റ്റ് ചേർക്കൂ’എന്നതിൽ ടാപ്പ് ചെയ്യൂ.
ഒരു സ്റ്റിക്കർ ഡിലീറ്റ് ചെയ്യൂ
നിങ്ങളുടെ iPhone-ലെ ഫോട്ടോസ്
ആപ്പിലേക്ക് പോകൂ.
ഒരു ഫോട്ടോ തുറന്ന് ’എഡിറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.
ടാപ്പ് ചെയ്തതിന് ശേഷം
ടാപ്പ് ചെയ്യൂ.
‘സ്റ്റിക്കർ ചേർക്കൂ’ ടാപ്പ് ചെയ്ത്, നിങ്ങൾ ഡിലീറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന സ്റ്റിക്കർ തൊട്ടുപിടിയ്ക്കൂ, തുടർന്ന് നീക്കം ചെയ്യൂ ടാപ്പ് ചെയ്യൂ.
നിങ്ങളുടെ സ്റ്റിക്കറുകൾ iCloud-മായി സിങ്ക് ചെയ്യുന്നതിനാൽ ഒരേ Apple അക്കൗണ്ടിൽ സൈൻ ഇൻ ചെയ്തിരിക്കുന്ന നിങ്ങളുടെ iPhone, iPad, Mac, Apple Vision Pro ഡിവൈസുകളിൽ അവ ലഭ്യമാണ്.