iOS 18
iPhone-ൽ നിങ്ങളുടെ യാത്രാ ഫോട്ടോകൾ കണ്ടെത്തൂ
ഫോട്ടോസ് ആപ്പിൽ, ഫോട്ടോകളിൽ നിന്നുള്ള ലൊക്കേഷൻ ഡാറ്റയെ അടിസ്ഥാനമാക്കി, ശേഖരങ്ങളായി ഗ്രൂപ്പ് ചെയ്ത നിങ്ങളുടെ ട്രിപ്പുകളിൽ നിന്നുള്ള ഫോട്ടോകളും വീഡിയോകളും വേഗത്തിൽ കണ്ടെത്താനാകും.

നിങ്ങളുടെ iPhone-ലെ ഫോട്ടോസ്
ആപ്പിലേക്ക് പോകൂ.
‘ട്രിപ്പുകളി’ൽ താഴേക്ക് സ്ക്രോൾ ചെയ്യൂ, ശേഷം നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന ട്രിപ്പ് ശേഖരത്തിൽ ടാപ്പ് ചെയ്യൂ.
ഒരു പഴയ ട്രിപ്പിൽ നിന്നുള്ള യാത്ര ഫോട്ടോകൾ കണ്ടെത്താൻ, ട്രിപ്പുകൾ എന്നതിൽ ടാപ്പ് ചെയ്യൂ, തുടർന്ന് ബ്രൗസ് ചെയ്യാൻ ഒരു വർഷം തിരഞ്ഞെടുക്കൂ.