iPhone-ലെ ’ആരോഗ്യ’ത്തിൽ ഉറക്ക ഷെഡ്യൂളുകൾ ചേർക്കുകയോ മാറ്റുകയോ ചെയ്യൂ
നിങ്ങളുടെ ആദ്യ ഉറക്ക ഷെഡ്യൂൾ സജ്ജീകരിച്ചതിനുശേഷം, നിങ്ങൾക്ക് അധിക ഷെഡ്യൂളുകൾ സജ്ജമാക്കാനാകും—ഉദാഹരണത്തിന്, നിങ്ങൾക്ക് പ്രവൃത്തിദിവസങ്ങൾക്കും വാരാന്ത്യങ്ങൾക്കും പ്രത്യേക ഷെഡ്യൂളുകൾ സൃഷ്ടിക്കാം. നിങ്ങൾക്ക് ഏത് ഷെഡ്യൂളും പരിഷ്ക്കരിക്കാം-ഉദാഹരണത്തിന്, നിങ്ങൾക്ക് അതിന്റെ ഉണരാനുള്ള സമയം മാറ്റാം.

ഒരു ഉറക്ക ഷെഡ്യൂൾ ചേർക്കുകയോ മാറ്റുകയോ ചെയ്യൂ
നിങ്ങളുടെ iPhone-ലെ ആരോഗ്യം
ആപ്പിലേക്ക് പോകൂ.
താഴെ വലത് വശത്തുള്ള ‘ബ്രൗസ് ചെയ്യൂ’ ടാപ്പ് ചെയ്ത് ‘ഉറക്കം’ ടാപ്പ് ചെയ്യൂ.
നിങ്ങളുടെ ഷെഡ്യൂളിന്റെ താഴേക്ക് സ്ക്രോൾ ചെയ്യൂ, തുടർന്ന് ‘പൂർണ്ണ ഷെഡ്യൂൾ & ഓപ്ഷനുകൾ’ ടാപ്പ് ചെയ്യൂ.
താഴെപ്പറയുന്നവയിലൊന്ന് ചെയ്യൂ:
ഉറക്ക ഷെഡ്യൂൾ ചേർക്കാൻ: ‘ഷെഡ്യൂൾ ചേർക്കൂ’ ടാപ്പ് ചെയ്യൂ.
ഉറക്ക ഷെഡ്യൂൾ മാറ്റാൻ: നിങ്ങൾ മാറ്റാൻ ആഗ്രഹിക്കുന്ന ഷെഡ്യൂളിനായി ‘എഡിറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.
താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:
നിങ്ങളുടെ ഷെഡ്യൂളിൽ ദിവസങ്ങൾ സജ്ജീകരിക്കൂ: സ്ക്രീനിന്റെ മുകളിലുള്ള ഒരു ദിവസം നിങ്ങളുടെ ഷെഡ്യൂളിൽ ചേർക്കാനോ നീക്കം ചെയ്യാനോ അതിൽ ടാപ്പ് ചെയ്യൂ. ഈ ഷെഡ്യൂൾ സോളിഡ് നിറത്തിലുള്ള വൃത്തങ്ങളുള്ള ദിവസങ്ങളിൽ മാത്രമേ ബാധകമാകൂ.
നിങ്ങളുടെ ഉറക്കസമയവും ഉണരുന്ന സമയവും ക്രമീകരിക്കൂ: നിങ്ങളുടെ ഉറങ്ങാനുള്ള സമയം മാറ്റാൻ
വലിക്കൂ, ഉണരുന്ന സമയം മാറ്റാൻ
വലിക്കൂ, അല്ലെങ്കിൽ രണ്ട് സമയങ്ങളും ഒരേസമയം മാറ്റാൻ ഐക്കണുകൾക്കിടയിലുള്ള അർധവൃത്തം വലിക്കൂ.
അലാറം ഓപ്ഷനുകൾ സജ്ജമാക്കാൻ: അലാറം ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യൂ.
അലാറം ഓണാക്കുമ്പോൾ, നിങ്ങൾക്ക് ഒരു ശബ്ദം, അതിന്റെ വോള്യം, വൈബ്രേഷൻ, സ്നൂസ് ഓപ്ഷൻ എന്നിവ തിരഞ്ഞെടുക്കാം.
കുറിപ്പ്: നിങ്ങൾക്ക് ഉറക്ക ഷെഡ്യൂൾ അലാറത്തിനായി ഒരു ഗാനം സെലക്റ്റ് ചെയ്യാനാകില്ല. എന്നിരുന്നാലും, ക്ലോക്ക്
ആപ്പ് ഉപയോഗിച്ച് നിങ്ങൾക്ക് ഒരു അലാറത്തിനായി ഒരു ഗാനം സെലക്റ്റ് ചെയ്യാം.
പൂർത്തിയാകുമ്പോൾ ‘ചേർക്കൂ’ അല്ലെങ്കിൽ ‘കഴിഞ്ഞു’ ടാപ്പ് ചെയ്യൂ.
നിങ്ങൾ ‘കഴിഞ്ഞു’ ടാപ്പ് ചെയ്യുമ്പോൾ, മാറ്റങ്ങൾ ഷെഡ്യൂളിലെ എല്ലാ ദിവസത്തിനും ബാധകമാകും.
നിങ്ങളുടെ അടുത്ത ഷെഡ്യൂൾ മാത്രം മാറ്റൂ
നിങ്ങൾക്ക് ഉറക്ക ഷെഡ്യൂളിൽ ഒരു താൽക്കാലിക മാറ്റം വരുത്താം.
നിങ്ങളുടെ iPhone-ലെ ആരോഗ്യം
ആപ്പിലേക്ക് പോകൂ.
താഴെ വലത് വശത്തുള്ള ‘ബ്രൗസ് ചെയ്യൂ’ ടാപ്പ് ചെയ്ത് ‘ഉറക്കം’ ടാപ്പ് ചെയ്യൂ.
‘നിങ്ങളുടെ ഷെഡ്യൂളി’ലേക്ക് സ്ക്രോൾ ചെയ്യൂ, തുടർന്ന് ‘എഡിറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ (‘അടുത്തതി’ന് താഴെ).
നിങ്ങളുടെ ഉറങ്ങാനുള്ള സമയം മാറ്റാൻ
വലിക്കൂ, ഉണരുന്ന സമയം മാറ്റാൻ
വലിക്കൂ, അല്ലെങ്കിൽ രണ്ട് സമയങ്ങളും ഒരേസമയം മാറ്റാൻ ഐക്കണുകൾക്കിടയിലുള്ള അർദ്ധവൃത്തം വലിക്കൂ.
അലാറം ഓപ്ഷനുകൾ തിരഞ്ഞെടുക്കൂ.
അലാറം ഓണാക്കുമ്പോൾ, നിങ്ങൾക്ക് ഒരു ശബ്ദം, അതിന്റെ വോള്യം, വൈബ്രേഷൻ, സ്നൂസ് ഓപ്ഷൻ എന്നിവ തിരഞ്ഞെടുക്കാം.
‘കഴിഞ്ഞു’ ടാപ്പ് ചെയ്യൂ.
കുറിപ്പ്: നിങ്ങളുടെ അടുത്ത ഉറക്ക ഷെഡ്യൂൾ അലാറം മാറ്റാനായി നിങ്ങൾക്ക് ക്ലോക്ക് ആപ്പും ഉപയോഗിക്കാം.
നിങ്ങളുടെ അടുത്ത ഉണരുന്ന സമയത്തിന് ശേഷം, നിങ്ങളുടെ സാധാരണ ഷെഡ്യൂൾ തുടരുന്നു.