iPhone-ലെ ഒരു ഫോക്കസിനായി അറിയിപ്പുകൾ അനുവദിക്കുകയോ നിശബ്ദമാക്കുകയോ ചെയ്യൂ
നിങ്ങൾ ഒരു ഫോക്കസ് സജ്ജീകരിക്കുമ്പോൾ, അറിയിപ്പുകൾ സ്വീകരിക്കേണ്ട ആളുകളെയും ആപ്പുകളെയും അവ നിശബ്ദമാക്കിയോ അനുവദിച്ചോ നിങ്ങൾക്ക് സെലക്റ്റ് ചെയ്യാം. ഉദാഹരണത്തിന്, ഒരു ജോലി ഫോക്കസ് സജ്ജീകരിച്ച് നിങ്ങളുടെ സഹപ്രവർത്തകരിൽ നിന്നും ജോലിക്കായി നിങ്ങൾ ഉപയോഗിക്കുന്ന ആപ്പുകളിൽ നിന്നും മാത്രം അറിയിപ്പുകൾ അനുവദിക്കൂ.
ഒരു ഫോക്കസ് സമയത്ത് നിർദിഷ്ട ആളുകളിൽ നിന്നുള്ള അറിയിപ്പുകൾ അനുവദിക്കുകയോ നിശബ്ദമാക്കുകയോ ചെയ്യൂ
ക്രമീകരണം
> ഫോക്കസ് എന്നതിലേക്ക് പോയി, ശല്യപ്പെടുത്തരുത്, പേഴ്സണൽ, സ്ലീപ്, ജോലിസ്ഥലം തുടങ്ങി ഏതെങ്കിലും ഒരു ഫോക്കസ് ടാപ്പ്.
ആളുകൾ ടാപ്പ് ചെയ്ത് (അല്ലെങ്കിൽ ‘ആളുകളെ തിരഞ്ഞെടുക്കൂ’ എന്നതിൽ ടാപ്പ് ചെയ്യൂ), താഴെപ്പറയുന്നവയിൽ ഒന്ന് ചെയ്യൂ:
നിർദിഷ്ട ആളുകളെ അനുവദിക്കൂ: ‘ഇതിൽ നിന്നുള്ള അറിയിപ്പുകൾ അനുവദിക്കൂ’ ടാപ്പ് ചെയ്ത്,
ടാപ്പ് ചെയ്തതിന് ശേഷം നിങ്ങളുടെ കോൺടാക്റ്റ്സിൽ നിന്ന് സെലക്റ്റ് ചെയ്യൂ.
ചില ആളുകളിൽ നിന്നുള്ള കോളുകൾ അനുവദിക്കുന്നതിനും ആവർത്തിച്ചുള്ള കോളുകൾ (3 മിനിറ്റിനുള്ളിൽ ഒരേ വ്യക്തിയിൽ നിന്ന് രണ്ടോ അതിലധികമോ കോളുകൾ) അനുവദിക്കുന്നതിനും നിങ്ങൾക്ക് ഓപ്ഷനുകൾ ഓൺ ചെയ്യാം.
നിർദിഷ്ട ആളുകളെ നിശബ്ദമാക്കാൻ: ‘ഇതിൽ നിന്നുള്ള അറിയിപ്പുകൾ നിശബ്ദമാക്കൂ’ ടാപ്പ് ചെയ്ത്,
ടാപ്പ് ചെയ്തതിന് ശേഷം നിങ്ങളുടെ കോൺടാക്റ്റ്സിൽ നിന്ന് സെലക്റ്റ് ചെയ്യൂ.
നിശബ്ദമാക്കപ്പെട്ട ആളുകളിൽ നിന്നുള്ള ’കോളുകൾ അനുവദിക്കൂ’ എന്നതും നിങ്ങൾക്ക് ഓൺ ചെയ്യാം.
കുറിപ്പ്: നിങ്ങളുടെ ഫോക്കസ് ക്രമീകരണങ്ങൾ എന്തുതന്നെയായാലും, നിങ്ങളുടെ അടിയന്തര കോൺടാക്റ്റുകളിൽ നിന്നുള്ള കോളുകൾ വരാൻ നിങ്ങൾക്ക് അനുവദിക്കാം. താഴെ അറിയിപ്പുകൾ നിശബ്ദമാകുമ്പോൾ അടിയന്തര കോൺടാക്റ്റുകളിൽ നിന്നുള്ള കോളുകൾ അനുവദിക്കൂ കാണൂ.
ഒരു ഫോക്കസ് സമയത്ത് നിർദിഷ്ട ആപ്പുകളിൽ നിന്നുള്ള അറിയിപ്പുകൾ അനുവദിക്കുകയോ നിശബ്ദമാക്കുകയോ ചെയ്യൂ
ക്രമീകരണം
> ഫോക്കസ് എന്നതിലേക്ക് പോയി, ശല്യപ്പെടുത്തരുത്, പേഴ്സണൽ, സ്ലീപ്, ജോലിസ്ഥലം തുടങ്ങി ഏതെങ്കിലും ഒരു ഫോക്കസ് ടാപ്പ്.
ആപ്പുകൾ ടാപ്പ് ചെയ്ത് (അല്ലെങ്കിൽ ‘ആപ്പുകൾ തിരഞ്ഞെടുക്കൂ’ എന്നതിൽ ടാപ്പ് ചെയ്യൂ), താഴെപ്പറയുന്നവയിൽ ഒന്ന് ചെയ്യൂ:
നിർദിഷ്ട ആപ്പുകളെ അനുവദിക്കൂ: ‘ഇതിൽ നിന്നുള്ള അറിയിപ്പുകൾ അനുവദിക്കൂ’ ടാപ്പ് ചെയ്ത്,
ടാപ്പ് ചെയ്തതിന് ശേഷം ആപ്പുകൾ സെലക്റ്റ് ചെയ്യൂ.
നിർദിഷ്ട ആപ്പുകളെ നിശബ്ദമാക്കാൻ: ‘ഇതിൽ നിന്നുള്ള അറിയിപ്പുകൾ നിശബ്ദമാക്കൂ’ ടാപ്പ് ചെയ്ത്,
ടാപ്പ് ചെയ്തതിന് ശേഷം ആപ്പുകൾ സെലക്റ്റ് ചെയ്യൂ.
കുറിപ്പ്: നിങ്ങളുടെ ഹോം സ്ക്രീനിലേക്ക് ചേർത്തിട്ടുള്ള നിർദിഷ്ട വെബ് ആപ്പുകളിൽ നിന്നുള്ള അറിയിപ്പുകൾ നിങ്ങൾക്ക് അനുവദിക്കുകയോ നിശബ്ദമാക്കുകയോ ചെയ്യാം. (നിങ്ങളുടെ ഹോം സ്ക്രീനിലേക്ക് ഒരു വെബ്സൈറ്റ് ഐക്കൺ ചേർക്കൂ കാണൂ.)
നിങ്ങൾക്ക് ടൈം സെൻസിറ്റീവ് അറിയിപ്പുകൾ ഓൺ ചെയ്യാനും കഴിയും, ഇത് എല്ലാ ആപ്പുകളെയും ഉടൻ ടൈം സെൻസിറ്റീവ് അറിയിപ്പുകൾ അയയ്ക്കാൻ അനുവദിക്കുന്നു.
നിങ്ങളുടെ ഫോക്കസ് സ്റ്റാറ്റസ് പങ്കിടൂ
നിങ്ങൾ ഒരു ഫോക്കസ് ഉപയോഗിക്കുമ്പോൾ, ഫോക്കസ് സജ്ജീകരിക്കുമ്പോൾ നിങ്ങൾ വ്യക്തമാക്കിയ ക്രമീകരണം പ്രതിഫലിപ്പിക്കുന്നതിന്, ആളുകളിൽ നിന്നും ആപ്പുകളിൽ നിന്നും നിങ്ങൾക്ക് ലഭിക്കുന്ന അറിയിപ്പുകളെ ഇത് പരിമിതപ്പെടുത്തുന്നു.
നിങ്ങൾ ഒരു ഫോക്കസ് ഉപയോഗിക്കുകയും ഫോക്കസ് സ്റ്റാറ്റസ് ഓണായിരിക്കുകയും മറ്റുള്ളവർ നിങ്ങളെ ബന്ധപ്പെടാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ, നിങ്ങളുടെ അറിയിപ്പുകൾ നിശബ്ദമാക്കിയതായി അവർ കണ്ടേക്കാം, എന്നാൽ നിങ്ങൾ ഉപയോഗിക്കുന്ന ഫോക്കസിന്റെ പേര് കാണില്ല.
ക്രമീകരണം
> ഫോക്കസ് > ഫോക്കസ് സ്റ്റാറ്റസ് എന്നതിലേക്ക് പോകൂ.
‘ഫോക്കസ് സ്റ്റാറ്റസ് പങ്കിടൂ’ ഓണാക്കൂ, എന്നിട്ട് നിങ്ങളുടെ സ്റ്റാറ്റസ് പങ്കിടാനാഗ്രഹിക്കുന്ന ഫോക്കസ് ഓപ്ഷനുകൾ സെലക്റ്റ് ചെയ്യൂ.
നിങ്ങൾ പങ്കിടുന്ന ഫോക്കസ് സ്റ്റാറ്റസ് കൺട്രോൾ ചെയ്യൂ
നിങ്ങൾ സജ്ജീകരിച്ച ഓരോ ഫോക്കസ് ഓപ്ഷനും (ശല്യപ്പെടുത്തരുത്, വ്യക്തിഗതം, ജോലിസ്ഥലം തുടങ്ങിയവ), ആ ഫോക്കസ് ഉപയോഗിക്കുമ്പോൾ നിങ്ങളുടെ നിങ്ങളുടെ ഫോക്കസ് സ്റ്റാറ്റസ് പങ്കിടണോ എന്നത് നിങ്ങൾക്ക് തിരഞ്ഞെടുക്കാം. നിങ്ങൾ ഉപയോഗിക്കുന്ന ഒരു ഫോക്കസിനായി ഫോക്കസ് സ്റ്റാറ്റസ് ഓൺ ചെയ്തിരിക്കുമ്പോൾ, നിങ്ങളെ ബന്ധപ്പെടാൻ ശ്രമിക്കുന്ന ആളുകൾക്ക് (ഉദാഹരണത്തിന്, ’സന്ദേശങ്ങൾ’ ഉപയോഗിച്ച്) നിങ്ങൾ ’അറിയിപ്പുകൾ നിശബ്ദമാക്കിയിരിക്കുന്നു’ എന്നത് കണ്ടേക്കാം.
നിങ്ങളുടെ ഫോക്കസ് സ്റ്റാറ്റസിനെക്കുറിച്ചുള്ള സന്ദേശങ്ങൾ ആപ്പുകളിൽ ദൃശ്യമാകുന്നത് തടയാൻ നിങ്ങൾക്ക് കഴിയും.
ക്രമീകരണം
> ഫോക്കസ് > ഫോക്കസ് സ്റ്റാറ്റസ് എന്നതിലേക്ക് പോകൂ.
’ഫോക്കസ് സ്റ്റാറ്റസ് പങ്കിടൂ’ ഓഫ് ചെയ്യൂ.
പകരമായി, നിങ്ങളുടെ ഫോക്കസ് സ്റ്റാറ്റസ് പങ്കിടാൻ ആഗ്രഹിക്കാത്ത ഫോക്കസ് ഓപ്ഷനുകൾ നിങ്ങൾക്ക് (’ഇതിൽ നിന്ന് പങ്കിടൂ’ എന്നതിന് താഴെ) ഓഫാക്കാം.
അറിയിപ്പുകൾ നിശബ്ദമാകുമ്പോൾ അടിയന്തര കോൺടാക്റ്റുകളിൽ നിന്നുള്ള കോളുകൾ അനുവദിക്കൂ
നിങ്ങളുടെ iPhone അല്ലെങ്കിൽ അറിയിപ്പുകൾ നിശബ്ദമാക്കിയാൽ പോലും അടിയന്തര കോൺടാക്റ്റുകളിൽ നിന്നുള്ള ശബ്ദങ്ങളും വൈബ്രേഷനുകളും വരാൻ നിങ്ങൾക്ക് അനുവദിക്കാവുന്നതാണ്.
കോൺടാക്റ്റ്സ്
തുറക്കൂ.
ഒരു കോൺടാക്റ്റ് സെലക്റ്റ് ചെയ്ത് ‘എഡിറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.
റിങ്ടോൺ അല്ലെങ്കിൽ ടെക്സ്റ്റ് ടോൺ ടാപ്പ് ചെയ്ത് അടിയന്തര ബൈപാസ് ഓൺ ചെയ്യൂ.
അല്ലെങ്കിൽ, നിങ്ങളുടെ മെഡിക്കൽ ഐഡി സജ്ജീകരിച്ച് ഒരു അടിയന്തര കോൺടാക്റ്റ് തിരിച്ചറിയൂ.