iPhone-ലെ Mail-ൽ ഇ-മെയിലുകൾ ഫിൽട്ടർ ചെയ്യൂ
ഫിൽട്ടർ ലിസ്റ്റിൽ നിങ്ങൾ സെലക്റ്റ് ചെയ്യുന്ന എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്ന ചില ഇ-മെയിൽ സന്ദേശങ്ങൾ മാത്രം താൽക്കാലികമായി കാണിക്കാൻ നിങ്ങൾക്ക് ഫിൽട്ടറുകൾ ഉപയോഗിക്കാം. ഉദാഹരണത്തിന്, നിങ്ങൾ ‘വായിക്കാത്തവ’, ‘അറ്റാച്ച്മെന്റുകളുള്ള Mail മാത്രം’ എന്നിവ സെലക്റ്റ് ചെയ്താൽ, അറ്റാച്ച്മെന്റുകളുള്ള വായിക്കാത്ത ഇ-മെയിൽ സന്ദേശങ്ങൾ മാത്രമേ നിങ്ങൾക്ക് കാണാൻ കഴിയൂ.
ഒരു പ്രത്യേക ‘ഫോക്കസ്’ ഓണായിരിക്കുമ്പോൾ, നിങ്ങൾക്ക് Mail-ൽ ഏതെല്ലാം ഇ-മെയിൽ അക്കൗണ്ടുകൾ ആണ് ദൃശ്യമാകുന്നത് എന്ന് വ്യക്തമാക്കാനും കഴിയും.
ഇ-മെയിലുകൾ ഫിൽട്ടർ ചെയ്യൂ
നിങ്ങളുടെ iPhone-ലെ Mail
ആപ്പിലേക്ക് പോകൂ.
ഒരു മെയിൽബോക്സ് ലിസ്റ്റിലെ താഴെ ഇടത് കോണിലുള്ള
ടാപ്പ് ചെയ്യൂ.
‘ഇപ്രകാരം ഫിൽട്ടർ ചെയ്തത്’ ടാപ്പ് ചെയ്യൂ, തുടർന്ന് നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന സന്ദേശങ്ങളുടെ മാനദണ്ഡങ്ങൾ സെലക്റ്റ് ചെയ്യുകയോ ഓണാക്കുകയോ ചെയ്യൂ.
എല്ലാ ഫിൽട്ടറുകളും ഓഫ് ചെയ്യാൻ ടാപ്പ് ചെയ്യൂ. ഒരു നിർദിഷ്ട ഫിൽട്ടർ ഓഫാക്കാൻ ‘ഇപ്രകാരം ഫിൽട്ടർ ചെയ്തത്’ ടാപ്പ് ചെയ്യൂ, എന്നിട്ട് അത് ഡിസെലക്റ്റ് ചെയ്യൂ.
ഒരു മെയിൽ അക്കൗണ്ട് ഒരു ‘ഫോക്കസു’മായി പൊരുത്തപ്പെടുത്തൂ
ഒരു ‘ഫോക്കസ്’ ഓണായിരിക്കുമ്പോൾ ഏത് ഇ-മെയിൽ അക്കൗണ്ടുകളിൽ നിന്ന് അറിയിപ്പുകൾ സ്വീകരിക്കണമെന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം. ഉദാഹരണത്തിന്, നിങ്ങളുടെ ‘വർക്ക് ഫോക്കസ്’ ഓണായിരിക്കുമ്പോൾ നിങ്ങളുടെ വർക്ക് ഇ-മെയിൽ അക്കൗണ്ടും അതിന്റെ അറിയിപ്പുകളും മാത്രം കാണിക്കാൻ നിങ്ങൾക്ക് ഒരു ഫിൽട്ടർ സജ്ജമാക്കാം.

ക്രമീകരണം
> ഫോക്കസ് എന്നതിലേക്ക് പോകൂ, എന്നിട്ട് ഒരു ‘ഫോക്കസ്’ ടാപ്പ് ചെയ്യൂ.
നിങ്ങൾക്ക് ആവശ്യമുള്ള ‘ഫോക്കസ്’ ഓപ്ഷൻ കാണുന്നില്ലെങ്കിൽ,
ടാപ്പ് ചെയ്യൂ. ഒരു ഫോക്കസ് സജ്ജീകരിക്കൂ എന്നത് കാണൂ.
ഫോക്കസ് ഫിൽട്ടറുകൾക്ക് താഴെയുള്ള ഫിൽട്ടർ ചേർക്കൂ ടാപ്പ് ചെയ്യൂ, എന്നിട്ട് Mail ടാപ്പ് ചെയ്യൂ.
ആ ‘ഫോക്കസി’നിടെ നിങ്ങളുടെ ഇൻബോക്സിൽ നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന അക്കൗണ്ടുകൾ സെലക്റ്റ് ചെയ്യൂ.