iPhone-ലെ കുറിപ്പുകൾ എക്സ്പോർട്ട് അല്ലെങ്കിൽ പ്രിന്റ് ചെയ്യൂ
കുറിപ്പുകൾ ആപ്പിൽ, നിങ്ങൾക്ക് Pages ആപ്പിലെ ഒരു കുറിപ്പ് തുറന്ന് പ്രവർത്തനം തുടരാം. നിങ്ങൾക്ക് കുറിപ്പ് ഒരു PDF ആയി എക്സ്പോർട്ട് ചെയ്യാനോ കുറിപ്പ് പ്രിന്റ് ചെയ്യാനോ കഴിയും.
Pages-ൽ ഒരു കുറിപ്പ് തുറക്കാൻ
നിങ്ങളുടെ iPhone-ൽ Pages-ന്റെ ഏറ്റവും പുതിയ പതിപ്പ് ഉണ്ടെന്ന് ഉറപ്പാക്കൂ.
നിങ്ങളുടെ iPhone-ലെ ‘കുറിപ്പുകൾ’
ആപ്പിലേക്ക് പോകൂ.
നിങ്ങൾ എക്സ്പോർട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന കുറിപ്പ് തുറക്കൂ.
ടാപ്പ് ചെയ്ത് ‘Pages-ൽ തുറക്കൂ’ എന്നതിൽ ടാപ്പ് ചെയ്യൂ.
കുറിപ്പ്: കുറിപ്പ് ലോക്ക് ചെയ്തിട്ടുണ്ടെങ്കിൽ, കുറിപ്പിന്റെ ഉള്ളടക്കങ്ങൾ Pages-ലേക്ക് എക്സ്പോർട്ട് ചെയ്യുന്നതിന് മുമ്പ് നിങ്ങൾ അത് അൺലോക്ക് ചെയ്യണം. Pages-ൽ നിങ്ങൾക്ക് ഡ്രോയിങ്ങുകൾ എഡിറ്റ് ചെയ്യാനാവില്ല. സ്കാൻ ചെയ്ത ഡോക്യുമെന്റുകളും PDF-കളും പോലുള്ള ഉള്ളടക്കം Pages-ൽ ലഘുചിത്രങ്ങളായി ദൃശ്യമാകുന്നു. ടാഗുകൾ, പരാമർശങ്ങൾ, ചെക്ക്ലിസ്റ്റുകൾ, കുറിപ്പുകളിലേക്കുള്ള ലിങ്കുകൾ എന്നിവ Pages-ലെ സജീവ ഇനങ്ങളല്ല. ഒരു കുറിപ്പ് പങ്കിട്ടാൽ, ഫലമായുണ്ടാകുന്ന Pages ഡോക്യുമെന്റ് പങ്കിടുന്നതല്ല.
കുറിപ്പ് ഒരു PDF ആയി എക്സ്പോർട്ട് ചെയ്യൂ
ഒരു കുറിപ്പിന്റെ നിലവിലെ കാഴ്ച ക്രമീകരണങ്ങൾ ഉപയോഗിച്ച് അതിന്റെ അറ്റാച്ച്മെന്റുകൾക്കായി നിങ്ങൾക്ക് ആ കുറിപ്പിന്റെ PDF സൃഷ്ടിക്കാം. ഒന്നിലധികം പേജുകളുള്ള PDF-ഓ സ്കാൻ ചെയ്ത ഡോക്യുമെന്റോ ഉള്ള ഒരു കുറിപ്പിൽ, എക്സ്പോർട്ട് ചെയ്ത PDF-ൽ ഒറിജിനൽ PDF-ന്റെയോ സ്കാൻ ചെയ്ത ഡോക്യുമെന്റിന്റെയോ ആദ്യ പേജ് മാത്രമേ ഉണ്ടാകൂ.
നിങ്ങളുടെ iPhone-ലെ ‘കുറിപ്പുകൾ’
ആപ്പിലേക്ക് പോകൂ.
നിങ്ങൾ എക്സ്പോർട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന കുറിപ്പ് തുറക്കൂ.
ടാപ്പ് ചെയ്ത് മാർക്ക്അപ്പ് ടാപ്പ് ചെയ്യൂ.
എക്സ്പോർട്ട് ചെയ്ത PDF-ലെ പേജുകൾ ആവശ്യാനുസരണം മാർക്ക്അപ്പ് ചെയ്യൂ, എന്നിട്ട് ‘കഴിഞ്ഞു’ എന്നതിൽ ടാപ്പ് ചെയ്ത് PDF സേവ് ചെയ്യൂ.
ഒരു കുറിപ്പ് പ്രിന്റ് ചെയ്യാൻ
നിങ്ങളുടെ iPhone-ലെ ‘കുറിപ്പുകൾ’
ആപ്പിലേക്ക് പോകൂ.
നിങ്ങൾ പ്രിന്റ് ചെയ്യാൻ ആഗ്രഹിക്കുന്ന കുറിപ്പ് തുറക്കൂ.
ടാപ്പ് ചെയ്ത് ‘പ്രിന്റ് ചെയ്യൂ’ എന്നതിൽ ടാപ്പ് ചെയ്യൂ.
പ്രിന്ററും മറ്റ് ഓപ്ഷനുകളും തിരഞ്ഞെടുത്ത് ‘പ്രിന്റ് ചെയ്യൂ’ എന്നതിൽ ടാപ്പ് ചെയ്യൂ.