iPhone-ലെ Apple News+ ലക്കങ്ങൾ മാനുവലായി ഡൗൺലോഡ് ചെയ്യൂ
News ആപ്പും ഒരു Apple News+ സബ്സ്ക്രിപ്ഷനും ഉപയോഗിച്ച് നിങ്ങൾക്ക് പിന്നീട് വായിക്കാൻ ലക്കങ്ങൾ ഡൗൺലോഡ് ചെയ്യാം.
കുറിപ്പ്: Apple News, Apple News+ എന്നിവ എല്ലാ രാജ്യങ്ങളിലും പ്രദേശങ്ങളിലും ലഭ്യമല്ല. Apple മീഡിയ സേവനങ്ങളുടെ ലഭ്യത എന്ന Apple പിന്തുണാ ലേഖനം കാണൂ.
ഒരു Apple News+ ലക്കം ഡൗൺലോഡ് ചെയ്യാൻ
നിങ്ങളുടെ iPhone-ലെ News
ആപ്പിലേക്ക് പോകൂ.
താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:
‘ഇന്ന്’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘എന്റെ മാസികകളി’ലേക്ക് സ്വൈപ്പ് ചെയ്യൂ.
News+ ടാപ്പ് ചെയ്യൂ, തുടർന്ന് ‘എന്റെ മാസികകൾ’ ടാപ്പ് ചെയ്യൂ. നിങ്ങൾക്ക് സ്ക്രീനിന്റെ മുകളിലുള്ള ‘കാറ്റലോഗ്’ ടാപ്പ് ചെയ്യുകയും തുടർന്ന് മാസികകളുടെ ഒരു സ്റ്റാക്ക് ടാപ്പ് ചെയ്യുകയുമാവാം.
’ഫോളോ ചെയ്യുന്നു’ ടാപ്പ് ചെയ്യൂ, തുടർന്ന് നിങ്ങൾ ഫോളോ ചെയ്യുന്ന മാസിക ചാനൽ ടാപ്പ് ചെയ്യൂ.
‘ഫോളോ ചെയ്യുന്നു’ ടാപ്പ് ചെയ്യൂ, തിരയൽ ഫീൽഡിൽ മാസികാ ചാനലിന്റെ പേര് നൽകൂ, തുടർന്ന് ചാനലിൽ ടാപ്പ് ചെയ്യൂ.
നിങ്ങൾക്ക് ആവശ്യമുള്ള ലക്കം കണ്ടെത്തുമ്പോൾ, ലക്കത്തിന്റെ കവറിന് താഴെയുള്ള
ടാപ്പ് ചെയ്യൂ (അല്ലെങ്കിൽ കവർ തൊട്ടുപിടിക്കൂ), തുടർന്ന് ‘ലക്കം ഡൗൺലോഡ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.
ഒന്നിലധികം ലക്കങ്ങൾ ഡൗൺലോഡ് ചെയ്യാൻ, ‘എന്റെ മാസികകൾ’ ടാപ്പ് ചെയ്യൂ,
ടാപ്പ് ചെയ്യൂ, ‘സെലക്റ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ, നിങ്ങൾക്ക് ഡൗൺലോഡ് ചെയ്യേണ്ട ലക്കങ്ങൾ തിരഞ്ഞെടുക്കൂ, തുടർന്ന്
ടാപ്പ് ചെയ്യൂ.
ഒരു ഡൗൺലോഡ് ചെയ്ത ലക്കം വായിക്കാൻ
നിങ്ങളുടെ iPhone-ലെ News
ആപ്പിലേക്ക് പോകൂ.
News+ ടാബിൽ ടാപ്പ് ചെയ്യൂ.
സ്ക്രീനിന്റെ മുകളിലെ ‘ഡൗൺലോഡ് ചെയ്തവ’ ടാപ്പ് ചെയ്യൂ, തുടർന്ന് ഒരു ലക്കം ടാപ്പ് ചെയ്യൂ.
ലക്കങ്ങൾ നീക്കംചെയ്യാൻ
നിങ്ങളുടെ iPhone-ലെ News
ആപ്പിലേക്ക് പോകൂ.
News+ ടാബ് ടാപ്പ് ചെയ്യൂ, തുടർന്ന് സ്ക്രീനിന്റെ മുകളിലെ ‘ഡൗൺലോഡ് ചെയ്തവ’ ടാപ്പ് ചെയ്യൂ.
ടാപ്പ് ചെയ്യൂ, ‘സെലക്റ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ, നിങ്ങൾ നീക്കംചെയ്യാൻ ആഗ്രഹിക്കുന്ന ലക്കങ്ങൾ ടാപ്പ് ചെയ്യൂ, തുടർന്ന്
ടാപ്പ് ചെയ്യൂ.
‘ഡൗൺലോഡ് ചെയ്തവ’ ടാബിൽ നിന്ന് നിങ്ങൾ ഒരു ലക്കം നീക്കംചെയ്യുകയാണെങ്കിൽ, നിങ്ങൾക്ക് ലക്കം വീണ്ടും എളുപ്പത്തിൽ ആക്സസ് ചെയ്യാൻ കഴിയുന്ന തരത്തിൽ അതിന്റെ കവർ ‘എന്റെ മാസികകളി’ൽ നിലനിൽക്കും.
ഡൗൺലോഡ് ചെയ്ത എല്ലാ ലക്കങ്ങളും നീക്കംചെയ്യാൻ, ഫോളോ ചെയ്യുന്നു > ചരിത്രം എന്നത് ടാപ്പ് ചെയ്യൂ, തുടർന്ന് ’എല്ലാം മായ്ക്കൂ’ ടാപ്പ് ചെയ്യൂ.
‘എന്റെ മാസികകളി’ൽ നിന്ന് ഒരു ലക്കം നീക്കം ചെയ്യാൻ
നിങ്ങളുടെ iPhone-ലെ News
ആപ്പിലേക്ക് പോകൂ.
സ്ക്രീനിന്റെ മുകളിലുള്ള ‘എന്റെ മാസികകൾ’ ടാപ്പ് ചെയ്യൂ.
ലക്കത്തിന്റെ കവറിന് താഴെയുള്ള
ടാപ്പ് ചെയ്യൂ (അല്ലെങ്കിൽ കവർ തൊട്ടുപിടിക്കൂ), ‘നീക്കംചെയ്യൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘എന്റെ മാസികകളി’ൽ നിന്ന് ‘നീക്കംചെയ്യൂ’ ടാപ്പ് ചെയ്യൂ.
ഒരേ Apple അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്തിരിക്കുകയും iCloud ക്രമീകരണങ്ങളിൽ News ഓണാക്കുകയും ചെയ്ത iPhone, മറ്റ് ഡിവൈസുകൾ എന്നിവയിൽ നിന്നും ലക്കത്തിന്റെ കവറും ഉള്ളടക്കവും നീക്കംചെയ്യപ്പെടും.