നിങ്ങളുടെ iPhone ക്യാമറ ഉപയോഗിച്ച് സിനിമാറ്റിക് മോഡിൽ വീഡിയോകൾ റെക്കോർഡ് ചെയ്യൂ
മനോഹരമായി മങ്ങിയ ഫോർഗ്രൗണ്ടും പശ്ചാത്തലവും സൃഷ്ടിക്കുമ്പോൾ നിങ്ങളുടെ വീഡിയോയിലെ വസ്തു ഷാർപ്പ് ആക്കുന്ന ഒരു ഡെപ്ത്-ഓഫ്-ഫീൽഡ് ഇഫക്റ്റ് സിനിമാറ്റിക് മോഡ് പ്രയോഗിക്കുന്നു. iPhone ഓട്ടോമാറ്റിക്കായി വീഡിയോയിലെ വസ്തു തിരിച്ചറിയുകയും റെക്കോർഡിങ്ങിലുടനീളം ഫോക്കസിൽ നിലനിർത്തുകയും ചെയ്യുന്നു; ഒരു പുതിയ വസ്തു തിരിച്ചറിഞ്ഞാൽ, iPhone ഓട്ടോമാറ്റിക്കായി ഫോക്കസ് പോയിന്റ് പരിവർത്തനം ചെയ്യുന്നു. നിങ്ങൾ റെക്കോർഡ് ചെയ്യുമ്പോൾ ഫോക്കസ് പോയിന്റ് ഓട്ടോമാറ്റിക്കായി ക്രമപ്പെടുത്താനോ പിന്നീട് ഫോട്ടോസ് ആപ്പിൽ മാറ്റാനോ കഴിയും.
പിന്തുണയ്ക്കുന്ന മോഡലുകളിൽ സിനിമാറ്റിക് മോഡ് ലഭ്യമാണ്.
നിങ്ങളുടെ iPhone-ൽ ക്യാമറ
തുറക്കൂ.
സിനിമാറ്റിക് മോഡ് സെലക്റ്റ് ചെയ്യൂ, തുടർന്ന് നിങ്ങൾ റെക്കോർഡ് ചെയ്യുന്നതിന് മുമ്പ് ഇനി പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:
ടാപ്പ് ചെയ്യൂ, തുടർന്ന് ഡെപ്ത്-ഓഫ്-ഫീൽഡ് ഇഫക്റ്റ് ക്രമപ്പെടുത്താൻ സ്ലൈഡർ ഇടത്തോട്ടോ വലത്തോട്ടോ വലിക്കൂ.
പിന്തുണയ്ക്കുന്ന മോഡലുകളിൽ, സൂം ഇൻ ചെയ്യാൻ 1x-ന് അടുത്തുള്ള 2 അല്ലെങ്കിൽ 3 ടാപ്പ് ചെയ്യൂ.
iPhone 14 മോഡലുകൾ, iPhone 15 മോഡലുകൾ, iPhone 16 മോഡലുകൾ എന്നിവയിൽ, വീഡിയോ റെസലൂഷനും ഫ്രെയിം റേറ്റും മാറ്റാൻ ദ്രുത ടോഗിളുകൾ ഉപയോഗിക്കൂ.
റെക്കോർഡിങ് ആരംഭിക്കാൻ റെക്കോർഡ് ബട്ടൺ ടാപ്പ് ചെയ്യൂ അല്ലെങ്കിൽ വോള്യം ബട്ടണുകളിൽ ഒന്ന് അമർത്തൂ.
സ്ക്രീനിൽ ഒരു മഞ്ഞ ഫ്രെയിം ഫോക്കസിലുള്ള വ്യക്തിയെ സൂചിപ്പിക്കുന്നു; ഗ്രേ നിറത്തിലുള്ള ഫ്രെയിം ഒരു വ്യക്തിയെ കണ്ടെത്തിയെങ്കിലും ഫോക്കസ് ചെയ്തിട്ടില്ലെന്ന് സൂചിപ്പിക്കുന്നു. ഫോക്കസ് മാറ്റാൻ ഗ്രേ ബോക്സിൽ ടാപ്പ് ചെയ്യൂ; ആ വ്യക്തിയിൽ ഫോക്കസ് ലോക്ക് ചെയ്യാൻ വീണ്ടും ടാപ്പ് ചെയ്യൂ.
വീഡിയോയിൽ ഒരാൾ ഇല്ലെങ്കിൽ ഫോക്കസ് പോയിന്റ് സജ്ജമാക്കാൻ സ്ക്രീനിൽ എവിടെയെങ്കിലും ടാപ്പ് ചെയ്യൂ.
ഒറ്റ ദൂരത്തിൽ ഫോക്കസ് ലോക്ക് ചെയ്യാൻ സ്ക്രീൻ തൊട്ടുപിടിക്കൂ.
iPhone 15 Pro മോഡലുകളിലും iPhone 16 Pro മോഡലുകളിലും സൂം ചെയ്യാൻ 2x ടാപ്പ് ചെയ്യൂ അല്ലെങ്കിൽ തുടർച്ചയായി സൂം ഇന്നും ഔട്ടും ചെയ്യാൻ iPhone സ്ക്രീനിൽ നുള്ളൂ.
റെക്കോർഡിങ് നിർത്താൻ റെക്കോർഡ് ബട്ടൺ ടാപ്പ് ചെയ്യൂ അല്ലെങ്കിൽ വോള്യം ബട്ടൺ അമർത്തൂ.
നുറുങ്ങ്: പിന്തുണയ്ക്കുന്ന മോഡലുകളിൽ, ഡെപ്ത്-ഓഫ്-ഫീൽഡ് ഇഫക്റ്റ് ക്രമപ്പെടുത്താൻ നിങ്ങൾക്ക് ക്യാമറ കൺട്രോൾ ഉപയോഗിക്കാം. ക്യാമറ കൺട്രോൾ ക്രമീകരണങ്ങൾ സെലക്റ്റ് ചെയ്ത് ക്രമപ്പെടുത്തൂ കാണൂ.
നിങ്ങൾ ഒരു വീഡിയോ സിനിമാറ്റിക് മോഡിൽ റെക്കോർഡ് ചെയ്തതിന് ശേഷം, നിങ്ങൾക്ക് സിനിമാറ്റിക് ഇഫക്റ്റ് നീക്കം ചെയ്യാനോ മാറ്റാനോ കഴിയും. സിനിമാറ്റിക് മോഡ് വീഡിയോകൾ എഡിറ്റ് ചെയ്യൂ എന്നത് കാണൂ.