നിങ്ങളുടെ iPhone ക്യാമറ ഉപയോഗിച്ച് Apple Vision Pro-ക്കായി സ്പേഷ്യൽ ഫോട്ടോകൾ എടുക്കുകയും സ്പേഷ്യൽ വീഡിയോകൾ റെക്കോർഡ് ചെയ്യുകയും ചെയ്യൂ
നിങ്ങളുടെ iPhone മോഡലിന്റെയും iOS പതിപ്പിന്റെയും അടിസ്ഥാനത്തിൽ, നിങ്ങൾക്ക് സ്പേഷ്യൽ ഫോട്ടോകൾ എടുക്കുകയും സ്പേഷ്യൽ വീഡിയോകൾ റെക്കോർഡ് ചെയ്യുകയും Apple Vision Pro ഉപയോഗിച്ച് ഫോട്ടോസ് ആപ്പിൽ ഓർമകൾ ത്രിമാനമായി സൂക്ഷിക്കുകയും ചെയ്യാം.
സ്പേഷ്യൽ ഫോട്ടോകൾ എടുക്കുകയും സ്പേഷ്യൽ വീഡിയോകൾ റെക്കോർഡ് ചെയ്യുകയും ചെയ്യൂ
നിങ്ങൾക്ക് iPhone 16, iPhone 16 Plus, iPhone 16 Pro, iPhone 16 Pro Max (iOS 18 അല്ലെങ്കിൽ അതിന് ശേഷമുള്ളത്), iPhone 15 Pro, iPhone 15 Pro Max (iOS 18.1 അല്ലെങ്കിൽ അതിന് ശേഷമുള്ളത്) എന്നിവയിൽ സ്പേഷ്യൽ ഫോട്ടോകൾ എടുക്കുകയും സ്പേഷ്യൽ വീഡിയോകൾ റെക്കോർഡ് ചെയ്യുകയും ചെയ്യാം.
ക്യാമറ
തുറക്കൂ.
സ്പേഷ്യൽ മോഡ് സെലക്റ്റ് ചെയ്യൂ, തുടർന്ന് നിങ്ങളുടെ iPhone ലാൻഡ്സ്കേപ്പ് ഓറിയന്റേഷനിലേക്ക് തിരിക്കൂ.
ഒരു സ്പേഷ്യൽ ഫോട്ടോ എടുക്കുന്നതിനോ സ്പേഷ്യൽ വീഡിയോ റെക്കോർഡ് ചെയ്യുന്നതിനോ
അല്ലെങ്കിൽ
ടാപ്പ് ചെയ്യൂ.
മികച്ച ഫലങ്ങൾക്കായി, ഇനിപ്പറയുന്ന കാര്യങ്ങൾ ചെയ്യൂ:
നിങ്ങളുടെ iPhone ദൃഢമായും സമതുലിതവുമായി നിലനിർത്തൂ.
ക്യാമറയിൽ നിന്ന് നിങ്ങളുടെ വസ്തുക്കൾ 3 മുതൽ 8 അടി വരെ ദൂരത്തിൽ ഫ്രെയിം ചെയ്യൂ.
സമതുലിതവും ബ്രൈറ്റുമായ ലൈറ്റിങ് ഉപയോഗിക്കൂ.
ഒരു ഫോട്ടോ എടുക്കാനോ വീഡിയോ റെക്കോർഡിങ് ആരംഭിക്കാനോ ഷട്ടർ ബട്ടൺ അല്ലെങ്കിൽ റെക്കോർഡ് ബട്ടൺ ടാപ്പ് ചെയ്യൂ.
നിങ്ങൾ ഒരു സ്പേഷ്യൽ ഫോട്ടോ അല്ലെങ്കിൽ വീഡിയോ എടുത്തതിന് ശേഷം, നിങ്ങളുടെ Apple Vision Pro-യിലെ ഫോട്ടോസ് ആപ്പിൽ നിങ്ങൾക്ക് അത് ത്രിമാനത്തിൽ കാണാൻ കഴിയും. നിങ്ങളുടെ മറ്റേതെങ്കിലും Apple ഡിവൈസുകളിൽ സാധാരണ ഫോട്ടോകളും വീഡിയോകളും പോലെ സ്പേഷ്യൽ ഫോട്ടോകളും വീഡിയോകളും കാണാനും പങ്കിടാനും കഴിയും. നിങ്ങൾ ഒരേ Apple അക്കൗണ്ടിൽ സൈൻ ഇൻ ചെയ്യുകയും iCloud ഫോട്ടോസ് ഓണാക്കിയിരിക്കുകയും ചെയ്യുമ്പോൾ നിങ്ങളുടെ എല്ലാ ഡിവൈസുകളിലേക്കും സ്പേഷ്യൽ ഫോട്ടോകളും വീഡിയോകളും സിങ്ക് ചെയ്യപ്പെടുന്നു.
iPhone 15 Pro, iPhone 15 Pro Max എന്നിവയിൽ സ്പേഷ്യൽ വീഡിയോകൾ റെക്കോർഡ് ചെയ്യൂ
നിങ്ങൾക്ക് iPhone 15 Pro, iPhone 15 Pro Max (iOS 18 അല്ലെങ്കിൽ അതിന് മുൻപുള്ളവ). ഉപയോഗിച്ച് നിങ്ങൾക്ക് സ്പേഷ്യൽ വീഡിയോകൾ റെക്കോർഡ് ചെയ്യാം.
നിങ്ങളുടെ iPhone 15 Pro അല്ലെങ്കിൽ iPhone 15 Pro Max-ൽ ക്യാമറ
തുറക്കൂ.
വീഡിയോ മോഡ് സെലക്റ്റ് ചെയ്യൂ, തുടർന്ന് നിങ്ങളുടെ iPhone ലാൻഡ്സ്കേപ്പ് ഓറിയന്റേഷനിലേക്ക് തിരിക്കൂ.
ടാപ്പ് ചെയ്യൂ, തുടർന്ന് റെക്കോർഡിങ് ബട്ടൺ ടാപ്പ് ചെയ്യൂ അല്ലെങ്കിൽ റെക്കോർഡിങ് ആരംഭിക്കാൻ വോള്യം ബട്ടണുകളിൽ ഒന്ന് അമർത്തൂ.
മികച്ച ഫലങ്ങൾക്കായി, നിങ്ങൾ റെക്കോർഡ് ചെയ്യുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ ചെയ്യൂ:
നിങ്ങളുടെ iPhone ദൃഢമായും സമതുലിതവുമായി നിലനിർത്തൂ.
ക്യാമറയിൽ നിന്ന് നിങ്ങളുടെ വസ്തുക്കൾ 3 മുതൽ 8 അടി വരെ ദൂരത്തിൽ ഫ്രെയിം ചെയ്യൂ.
സമതുലിതവും ബ്രൈറ്റുമായ ലൈറ്റിങ് ഉപയോഗിക്കൂ.
റെക്കോർഡിങ് നിർത്താൻ റെക്കോർഡ് ബട്ടൺ ടാപ്പ് ചെയ്യൂ അല്ലെങ്കിൽ വോള്യം ബട്ടൺ അമർത്തൂ.
സ്പേഷ്യൽ വീഡിയോ റെക്കോർഡിങ് ഓഫ് ചെയ്യാൻ
ടാപ്പ് ചെയ്യൂ.
കുറിപ്പ്: സ്പേഷ്യൽ വീഡിയോകൾ SDR-ൽ 30 fps-ൽ 1080p-ൽ റെക്കോർഡ് ചെയ്യപ്പെടുന്നു. ഒരു മിനിറ്റ് സ്പേഷ്യൽ വീഡിയോ ഏകദേശം 130 MB ആണ് (സാധാരണ 1080p 30 fps വീഡിയോയിൽ ഒരു മിനിറ്റ് ഏകദേശം 65 MB ആണ്).