iPhone-ൽ കാലാവസ്ഥ പരിശോധിക്കൂ
നിങ്ങളുടെ നിലവിലെ ലൊക്കേഷന്റെ കാലാവസ്ഥ പരിശോധിക്കൂ. വരാനിരിക്കുന്ന പ്രതിമണിക്കൂർ, 10-ദിന പ്രവചനങ്ങൾ കാണൂ, മോശം കാലാവസ്ഥാ വിവരങ്ങളും മറ്റും കാണൂ.

നിങ്ങൾ ആരംഭിക്കുന്നതിന് മുൻപ്
നിങ്ങളുടെ നിലവിലെ ലൊക്കേഷന്റെ പ്രവചനം ലഭിക്കാൻ ‘കാലാവസ്ഥ’ ‘ലൊക്കേഷൻ സേവനങ്ങൾ’ ഉപയോഗിക്കുന്നു. പ്രവചനത്തിന്റെ കൃത്യത വർദ്ധിപ്പിക്കാൻ നിങ്ങൾക്ക് ‘കൃത്യമായ ലൊക്കേഷൻ’ ഓണാക്കാം.
ക്രമീകരണം
> സ്വകാര്യതയും സുരക്ഷയും > ലൊക്കേഷൻ സേവനങ്ങൾ > കാലാവസ്ഥ എന്നതിലേക്ക് പോകൂ.
‘കൃത്യമായ ലൊക്കേഷൻ’ ഓൺ ചെയ്യൂ.
പ്രാദേശിക പ്രവചനവും അവസ്ഥകളും പരിശോധിക്കൂ
നിങ്ങളുടെ iPhone-ലെ കാലാവസ്ഥ
ആപ്പിലേക്ക് പോകൂ.
നിങ്ങളുടെ നിലവിലെ ലൊക്കേഷന്റെ വിശദാംശങ്ങൾ കാണിക്കുന്നു. നിങ്ങൾ അവ കാണുന്നില്ലെങ്കിൽ,
ടാപ്പ് ചെയ്യൂ, എന്നിട്ട് ‘എന്റെ ലൊക്കേഷൻ’ ടാപ്പ് ചെയ്യൂ.
ഇതുപോലുള്ള കാലാവസ്ഥാ വിശദാംശങ്ങൾ കാണാൻ മുകളിലേക്ക് സ്വൈപ്പ് ചെയ്യൂ:
പ്രതി മണിക്കൂർ പ്രവചനം: പ്രതിമണിക്കൂർ ഡിസ്പ്ലേ ഇടത്തോട്ടോ വലത്തോട്ടോ സ്വൈപ്പ് ചെയ്യൂ.
നുറുങ്ങ്: മണിക്കൂർ തോറുമുള്ള താപനില പ്രവചനം, മഴയുടെ സാധ്യത, ഉയർന്നതും താഴ്ന്നതുമായ താപനിലകൾ എന്നിവയും മറ്റും കാണാൻ പ്രതിമണിക്കൂർ പ്രവചനം ടാപ്പ് ചെയ്യൂ. പ്രദർശിപ്പിച്ച കാലാവസ്ഥയിൽ മാറ്റം വരുത്താൻ
ടാപ്പ് ചെയ്യൂ. വരും ദിവസങ്ങളിൽ ഇതേ വിവരങ്ങൾ കാണാൻ ഇടത്തേക്ക് സ്വൈപ്പ് ചെയ്യൂ.
10-ദിവസത്തെ പ്രവചനം: വരും ദിവസങ്ങളിലെ കാലാവസ്ഥ, വർഷണ സാധ്യത, ഉയർന്നതും താഴ്ന്നതുമായ താപനിലകൾ എന്നിവ കാണൂ.
പ്രതികൂല കാലാവസ്ഥാ അലേർട്ടുകൾ: ശൈത്യ കൊടുങ്കാറ്റുകൾ, മിന്നൽ പ്രളയം തുടങ്ങിയ കാലാവസ്ഥാ സംഭവവികാസങ്ങൾക്കുള്ള അപ്ഡേറ്റുകൾ കാണൂ. സർക്കാർ നൽകിയ പൂർണ അലേർട്ട് വായിക്കാൻ അലേർട്ടിൽ ടാപ്പ് ചെയ്യൂ.
മാപ്പ്സ്: പ്രദേശത്തെ താപനില, വർഷണം, വായുവിന്റെ ഗുണനിലവാരം, കാറ്റിന്റെ അവസ്ഥ എന്നിവ കാണിക്കുന്ന ഒരു മാപ്പ് കാണൂ. പൂർണ്ണ സ്ക്രീനിൽ കാണാനോ താപനില, വർഷണം, വായുവിന്റെ ഗുണനിലവാരം, കാറ്റ് എന്നിവയ്ക്കിടയിലുള്ള മാപ്പ് കാഴ്ച മാറ്റാനോ മാപ്പിൽ ടാപ്പ് ചെയ്യൂ. കാലാവസ്ഥ മാപ്പുകൾ കാണൂ എന്നത് കാണൂ.
വായുവിന്റെ ഗുണനിലവാരം: ആരോഗ്യ വിവരങ്ങളും വായു മലിനീകാരികളെക്കുറിച്ചുള്ള വിശദാംശങ്ങളും കാണാൻ ടാപ്പ് ചെയ്യൂ.
കുറിപ്പ്: ആ ലൊക്കേഷനിലെ വായുവിന്റെ ഗുണനിലവാരം ഒരു പ്രത്യേക തലത്തിൽ എത്തുമ്പോൾ വായുവിന്റെ ഗുണനിലവാര സ്കെയിൽ പ്രതിമണിക്കൂർ പ്രവചനത്തിന് മുകളിലായിരിക്കും. ചില ലൊക്കേഷനുകളിൽ, വായുവിന്റെ ഗുണനിലവാര സ്കെയിൽ എപ്പോഴും പ്രതിമണിക്കൂർ പ്രവചനത്തിന് മുകളിലായിരിക്കും.
News: ആ ലൊക്കേഷനിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഒരു സ്റ്റോറി ഉണ്ടെങ്കിൽ ഒരു വാർത്താ ലേഖനം വായിക്കൂ.
അധിക കാലാവസ്ഥാ വിശദാംശങ്ങൾ: UV സൂചിക, കാറ്റ്, ദൂരക്കാഴ്ച, ചാന്ദ്ര ഘട്ടങ്ങൾ എന്നിവയും മറ്റും പോലുള്ള അധിക കാലാവസ്ഥാ വിവരങ്ങൾ കാണൂ. ആ വിശദാംശവുമായി ബന്ധപ്പെട്ട കൂടുതൽ ഫീച്ചറുകൾക്കും വിവരങ്ങൾക്കും ഒരു കാലാവസ്ഥാ വിശദാശം ടാപ്പ് ചെയ്യൂ.
നുറുങ്ങ്: ഇന്നത്തെ താപനിലയോ മഴയോ ചരിത്രപരമായ ശരാശരിയുമായി എങ്ങനെ താരതമ്യം ചെയ്യുന്നുവെന്ന് ശരാശരി കാലാവസ്ഥാ വിശദാംശം കാണിക്കുന്നു; കൂടുതൽ വിവരങ്ങൾക്ക് അതിൽ ടാപ്പ് ചെയ്യൂ.
കുറിപ്പ്: മോശം കാലാവസ്ഥയുടെ മുന്നറിയിപ്പുകൾ, വായുവിന്റെ ഗുണനിലവാരം, അടുത്ത മണിക്കൂറിലെ വർഷണം, വാർത്തകൾ തുടങ്ങിയ കാലാവസ്ഥ ആപ്പ് ഫീച്ചറുകൾ എല്ലാ രാജ്യങ്ങളിലും പ്രദേശങ്ങളിലും ലഭ്യമല്ല. കാലാവസ്ഥ ആപ്പിനായുള്ള ഡാറ്റ ഉറവിടങ്ങളെ കുറിച്ച് അറിയാൻ, കാലാവസ്ഥ ആപ്പിലെ ഫീച്ചർ ലഭ്യതയും ഡാറ്റാ ഉറവിടങ്ങളും എന്ന Apple പിന്തുണാ ലേഖനം കാണൂ.
കാലാവസ്ഥ യൂണിറ്റുകൾ ഇഷ്ടാനുസൃതമാക്കൂ
നിങ്ങൾക്ക് കാലാവസ്ഥ ഡാറ്റയിൽ ഉപയോഗിക്കുന്ന യൂണിറ്റുകൾ മാറ്റാനാകും. ഇതിൽ താപനിലയ്ക്ക് ഫാരൻഹീറ്റ് അല്ലെങ്കിൽ സെൽഷ്യസ്, കാറ്റിന് മൈൽ പ്രതി മണിക്കൂർ, കിലോമീറ്റർ പ്രതി മണിക്കൂർ, നോട്ട് അല്ലെങ്കിൽ ബ്യൂഫോർട്ട് എന്നിവ ഉൾപ്പെടുന്നു.
നിങ്ങളുടെ iPhone-ലെ കാലാവസ്ഥ
ആപ്പിലേക്ക് പോകൂ.
ടാപ്പ് ചെയ്യൂ.
ടാപ്പ് ചെയ്യൂ, ‘യൂണിറ്റുകൾ’ ടാപ്പ് ചെയ്യൂ, തുടർന്ന് താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:
താപനില യൂണിറ്റുകൾ മാറ്റാൻ: ‘ഫാരൻഹീറ്റ്’, ‘സെൽഷ്യസ്’ അല്ലെങ്കിൽ ‘സിസ്റ്റം ക്രമീകരണം ഉപയോഗിക്കൂ’ ടാപ്പ് ചെയ്യൂ.
കാറ്റ്, വർഷണം, മർദം, ദൂരം എന്നീ യൂണിറ്റുകൾ മാറ്റൂ: നിലവിലെ അളവെടുപ്പ് യൂണിറ്റിന് അടുത്തുള്ള
ടാപ്പ് ചെയ്യൂ, തുടർന്ന് ഒരു ഓപ്ഷൻ തിരഞ്ഞെടുക്കൂ.
കാലാവസ്ഥയെ കുറിച്ച് ഒരു റിപ്പോർട്ട് അയയ്ക്കൂ
’കാലാവസ്ഥ’ആപ്പിൽ കാണിച്ചിരിക്കുന്നതുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ നിങ്ങളുടെ ലൊക്കേഷനിലെ കാലാവസ്ഥ നിങ്ങൾക്ക് റിപ്പോർട്ട് ചെയ്യാം.
നിങ്ങളുടെ iPhone-ലെ കാലാവസ്ഥ
ആപ്പിലേക്ക് പോകൂ.
ടാപ്പ് ചെയ്യൂ,
ടാപ്പ് ചെയ്യൂ, എന്നിട്ട് ‘ഒരു പ്രശ്നം റിപ്പോർട്ട് ചെയ്യൂ’ ടാപ്പ് ചെയ്യൂ.
നിങ്ങളുടെ ലൊക്കേഷനിലെ കാലാവസ്ഥയെക്കുറിച്ച് ഏറ്റവും നന്നായി വിവരിക്കുന്ന ഓപ്ഷനുകളിൽ ടാപ്പ് ചെയ്യൂ, തുടർന്ന് സമർപ്പിക്കൂ എന്നതിൽ ടാപ്പ് ചെയ്യൂ.
Apple-മായി നിങ്ങൾ പങ്കിടുന്ന വിവരങ്ങൾ നിങ്ങളുടെ Apple അക്കൗണ്ട് എന്നതുമായി ബന്ധപ്പെടുത്തിയിട്ടില്ല.