iPhone-ലെ ‘ഫിറ്റ്നസി’ലേക്ക് ഒരു മൂന്നാം-കക്ഷി വർക്ക്ഔട്ട് ആപ്പ് സിങ്ക് ചെയ്യൂ
നിങ്ങളുടെ ഫിറ്റ്നസ് ലക്ഷ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്നതിന് iPhone-ലെ ‘ഫിറ്റ്നസ്’ ആപ്പുമായി അനുയോജ്യതയുള്ള ഒരു മൂന്നാം കക്ഷി വർക്ക്ഔട്ട് ആപ്പ് നിങ്ങൾക്ക് സിങ്ക് ചെയ്യാം. App Store-ൽ നിന്ന് നിങ്ങൾക്ക് ഡൗൺലോഡ് ചെയ്യാവുന്ന വർക്ക്ഔട്ട് ആപ്പുകൾ ‘ഫിറ്റ്നസ്’ നിർദേശിക്കുന്നു.
നിങ്ങളുടെ iPhone-ലെ ‘ഫിറ്റ്നസ്’
ആപ്പിലേക്ക് പോകൂ.
പ്രവർത്തന വളയങ്ങളിൽ ടാപ്പ് ചെയ്യൂ, തുടർന്ന് ‘നിങ്ങളുടെ വളയങ്ങളിലേക്ക് ചേർക്കൂ’ എന്നതിലേക്ക് സ്ക്രോൾ ചെയ്യൂ.
ഒരു ആപ്പ് തിരഞ്ഞെടുക്കൂ, എന്നിട്ട് App Store-ൽ നിന്ന് അത് ഡൗൺലോഡ് ചെയ്യൂ.
ആപ്പ് തുറക്കൂ, ആവശ്യപ്പെടുകയാണെങ്കിൽ, ‘ആരോഗ്യം’ ആപ്പുമായി ഡാറ്റ പങ്കിടാൻ അനുമതി നൽകൂ.
അനുയോജ്യതയുള്ള ഒരു മൂന്നാം കക്ഷി ആപ്പിൽ നിങ്ങൾ പൂർത്തിയാക്കുന്ന ഏത് വർക്ക്ഔട്ടും നിങ്ങളുടെ പ്രവർത്തന സംഗ്രഹത്തിൽ പ്രത്യക്ഷപ്പെടുകയും ’ഫിറ്റ്നസ്’ ആപ്പിൽ നിങ്ങളുടെ ചലന വളയം പൂർത്തിയാക്കുന്നതിനുള്ള പുരോഗതിക്ക് സംഭാവന നൽകുകയും ചെയ്യുന്നു.
നിങ്ങൾ ഡൗൺലോഡ് ചെയ്ത ഒരു വർക്ക്ഔട്ട് ആപ്പിന് ‘ഫിറ്റ്നസ്’, ‘ആരോഗ്യം’ ആപ്പുകളിൽ അനുയോജ്യതയുണ്ടോ എന്ന് കണ്ടെത്താൻ, നിങ്ങളുടെ iPhone-ൽ അല്ലെങ്കിൽ Apple Watch-ൽ ആരോഗ്യ ഡാറ്റ മാനേജ് ചെയ്യൂ എന്ന Apple പിന്തുണാ ലേഖനം കാണൂ.