iPhone വേക്ക്, അൺലോക്ക്, ലോക്ക് എന്നിവ ചെയ്യൂ
പവർ ലഭിക്കാൻ iPhone ഡിസ്പ്ലേ ഓഫാക്കുകയും സുരക്ഷയ്ക്കായി ലോക്കാവുകയും ഉപയോഗിക്കാത്തപ്പോൾ സ്ലീപ്പിലേക്ക് പോവുകയും ചെയ്യും. വീണ്ടും ഉപയോഗിക്കേണ്ടി വരുമ്പോൾ നിങ്ങൾക്ക് iPhone പെട്ടെന്ന് വേക്ക് ചെയ്യുകയും അൺലോക്ക് ചെയ്യുകയും ചെയ്യാം.
iPhone വേക്ക് ചെയ്യൂ
iPhone വേക്ക് ചെയ്യാൻ, താഴെപ്പറയുന്നവയിലൊന്ന് ചെയ്യൂ:
സൈഡ് ബട്ടൺ അമർത്തൂ.
iPhone ഉയർത്തൂ.
കുറിപ്പ്: ‘വേക്ക് ചെയ്യാൻ ഉയർത്തൂ’ ഓഫ് ചെയ്യാൻ, ‘ക്രമീകരണം
> ഡിസ്പ്ലേയും ബ്രൈറ്റ്നസും’ എന്നതിലേക്ക് പോകൂ.
സ്ക്രീനിൽ ടാപ്പ് ചെയ്യൂ ( iPhone SE-ൽ ലഭ്യമല്ല).
Face ID ഉപയോഗിച്ച് iPhone അൺലോക്ക് ചെയ്യൂ
നിങ്ങൾക്ക് Face ID ഉള്ള iPhone ഉണ്ട് പക്ഷേ സജ്ജീകരിക്കുന്ന വേളയിൽ നിങ്ങൾ Face ID ഓൺ ചെയ്തില്ലയെങ്കിൽ Face ID സജ്ജീകരിക്കൂ എന്നത് കാണൂ. ശേഷം ഈ ഘട്ടങ്ങൾ പിന്തുടരൂ:
സ്ക്രീനിൽ ടാപ്പ് ചെയ്യുകയോ വേക്ക് ചെയ്യാൻ iPhone ഉയർത്തുകയോ ചെയ്തതിന് ശേഷം നിങ്ങളുടെ iPhone-ൽ നോക്കൂ.
iPhone അൺലോക്ക് ചെയ്തിട്ടുണ്ടെന്ന് സൂചിപ്പിക്കാൻ ലോക്ക് ഐക്കൺ ‘അടച്ചത്’ മുതൽ ‘തുറന്നത്’ വരെ ആനിമേറ്റ് ചെയ്യുന്നു.
സ്ക്രീനിന്റെ താഴെ നിന്ന് മുകളിലേക്ക് സ്വൈപ്പ് ചെയ്യൂ.
കുറിപ്പ്: iPhone വീണ്ടും ലോക്ക് ചെയ്യാൻ, സൈഡ് ബട്ടൺ അമർത്തൂ. ഒരു മിനിറ്റോ അതിൽ കൂടുതലോ നിങ്ങൾ സ്ക്രീനിൽ തൊടാതിരുന്നാൽ iPhone ഓട്ടോമാറ്റിക്കായി ലോക്കാകും. എന്നിരുന്നാലും, ക്രമീകരണം > Face ID-യും പാസ്കോഡും എന്നതിൽ ശ്രദ്ധ തിരിച്ചറിയുന്ന ഫീച്ചറുകൾ ഓണാക്കിയാൽ, ശ്രദ്ധ കണ്ടെത്തുന്നിടത്തോളം iPhone മങ്ങുകയോ ലോക്ക് ആകുകയോ ഇല്ല.
Touch ID ഉപയോഗിച്ച് iPhone അൺലോക്ക് ചെയ്യൂ
നിങ്ങൾക്ക് ഒരു ഹോം ബട്ടൺ ഉള്ള iPhone ഉണ്ട് പക്ഷേ സജ്ജീകരണ വേളയിൽ Touch ID ഓൺ ചെയ്തില്ലയെങ്കിൽ Touch ID സജ്ജീകരിക്കൂ എന്നത് കാണൂ. ശേഷം ഈ ഘട്ടങ്ങൾ പിന്തുടരൂ:
iPhone അൺലോക്ക് ചെയ്യാൻ, Touch ID-യിൽ രജിസ്റ്റർ ചെയ്ത വിരൽ ഉപയോഗിച്ച് ഹോം ബട്ടൺ അമർത്തൂ.
iPhone വീണ്ടും ലോക്ക് ചെയ്യാൻ, സൈഡ് ബട്ടൺ അമർത്തൂ.
കുറിപ്പ്: ഒരു മിനിറ്റോ അതിൽ കൂടുതലോ നിങ്ങൾ സ്ക്രീനിൽ തൊടാതിരുന്നാൽ iPhone ഓട്ടോമാറ്റിക്കായി ലോക്കാകും.

ഒരു പാസ്കോഡ് ഉപയോഗിച്ച് iPhone അൺലോക്ക് ചെയ്യൂ
iPhone സജ്ജീകരിക്കുമ്പോൾ നിങ്ങൾ ഒരു പാസ്കോഡ് സൃഷ്ടിച്ചിട്ടില്ലെങ്കിൽ, ഒരു പാസ്കോഡ് സജ്ജമാക്കൂ എന്നത് കാണൂ. ശേഷം ഈ ഘട്ടങ്ങൾ പിന്തുടരൂ:
ലോക്ക് സ്ക്രീനിന്റെ താഴെ നിന്ന് മുകളിലേക്ക് സ്വൈപ്പ് ചെയ്യൂ (Face ID ഉള്ള iPhone-ൽ) അല്ലെങ്കിൽ ഹോം ബട്ടൺ അമർത്തൂ (മറ്റ് iPhone മോഡലുകളിൽ).
നിങ്ങളുടെ പാസ്കോഡ് നൽകൂ.
iPhone ലോക്ക് ചെയ്യൂ
താഴെപ്പറയുന്ന രീതികൾ ഉപയോഗിച്ച് നിങ്ങൾക്ക് iPhone ലോക്ക് ചെയ്യാം:
മാനുവലായി: സൈഡ് ബട്ടൺ അമർത്തൂ.
ഓട്ടോമാറ്റിക്കായി: iPhone-മായി ഒരു നിശ്ചിത സമയത്തേക്ക് നിങ്ങൾ ഇന്ററാക്റ്റ് ചെയ്തില്ലെങ്കിൽ അത് സ്വയം ലോക്കാകും. iPhone ഓട്ടോമാറ്റിക്കായി എപ്പോൾ ലോക്കാകണമെന്നത് മാറ്റൂ കാണൂ.
iPhone ലോക്കാകുമ്പോൾ, നിങ്ങൾ ’എപ്പോഴും ഓണായ ഡിസ്പ്ലേ' ഓൺ ചെയ്തിട്ടില്ലെങ്കിൽ ഡിസ്പ്ലേ ഓഫാകും.