iPhone-ൽ നിന്ന് ഒരു സ്റ്റോറേജ് ഡിവൈസിലേക്കോ സെർവറിലേക്കോ ക്ലൗഡിലേക്കോ ഫയലുകൾ കൈമാറ്റം ചെയ്യൂ
iPhone, ഒരു കമ്പ്യൂട്ടർ എന്നിവ ഉപയോഗിച്ച്, ഒരു ബാഹ്യ സ്റ്റോറേജ് ഡിവൈസ്, ഫയൽ സെർവർ, അല്ലെങ്കിൽ iCloud, Box, അല്ലെങ്കിൽ Dropbox പോലുള്ള ക്ലൗഡ് സ്റ്റോറേജ് സേവനം എന്നിവ ഉപയോഗിച്ച് നിങ്ങൾക്ക് ഫയലുകൾ കൈമാറ്റം ചെയ്യാനാവും.
ഒരു ബാഹ്യ സ്റ്റോറേജ് ഡിവൈസ് ഉപയോഗിച്ച് ഫയലുകൾ കൈമാറ്റം ചെയ്യൂ
USB ഡ്രൈവ് അല്ലെങ്കിൽ SD കാർഡ് പോലുള്ള ഒരു ബാഹ്യ സ്റ്റോറേജ് ഡിവൈസിലേക്ക് നിങ്ങളുടെ iPhone അല്ലെങ്കിൽ കമ്പ്യൂട്ടറിനെ കണക്റ്റ് ചെയ്യൂ.
iPhone-ലേക്ക് കണക്റ്റ് ചെയ്യാൻ, നിങ്ങൾക്ക് ഒരു കേബിൾ അഡാപ്റ്റർ ആവശ്യമായി വന്നേക്കാം. ബാഹ്യ സ്റ്റോറേജ് ഡിവൈസുകൾ കണക്റ്റ് ചെയ്യൂ കാണൂ.
കുറിപ്പ്: ഈ കമ്പ്യൂട്ടർ വിശ്വസ്തമാക്കണോ എന്ന് ചോദിച്ച് കൊണ്ടുള്ള ഒരു അലേർട്ട് iPhone-ൽ ദൃശ്യമായാൽ, ‘വിശ്വസ്തമാക്കൂ’ എന്നത് സെലക്റ്റ് ചെയ്യൂ. ‘ഈ കമ്പ്യൂട്ടർ വിശ്വസ്തമാക്കൂ’ അലേർട്ട് എന്ന Apple പിന്തുണാ ലേഖനം കാണൂ.
സ്റ്റോറേജ് ഡിവൈസിലേക്ക് ഫയലുകൾ കോപ്പി ചെയ്യാൻ പിന്തുണയ്ക്കുന്ന ഒരു ആപ്പ് ഉപയോഗിക്കൂ (‘ഫയൽസ്’ അല്ലെങ്കിൽ ‘Pages’ പോലുള്ളവ). ഫയലുകളും ഫോൾഡറുകളും ഓർഗനൈസ് ചെയ്യൂ കാണൂ.
സ്റ്റോറേജ് ഡിവൈസ് ഡിസ്കണക്റ്റ് ചെയ്യൂ, തുടർന്ന് കോപ്പി ചെയ്ത ഫയലുകൾ ദൃശ്യമാകാൻ നിങ്ങൾ ആഗ്രഹിക്കുന്ന ഡിവൈസിലേക്ക് ഇത് കണക്റ്റ് ചെയ്യൂ.
കണക്റ്റ് ചെയ്ത ഡിവൈസിലേക്ക് ഫയലുകൾ കോപ്പി ചെയ്യൂ. Mac യൂസർ ഗൈഡിൽ മറ്റ് സ്റ്റോറേജ് ഡിവൈസുകൾ Mac ഉപയോഗിച്ച് കണക്റ്റ് ചെയ്ത് ഉപയോഗിക്കൂ കാണൂ.
ഒരു ബാഹ്യ സ്റ്റോറേജ് ഡിവൈസ് ആക്സസ് ചെയ്യൂ
നിങ്ങൾക്ക് കണക്റ്റ് ചെയ്ത ഒരു ബാഹ്യ സ്റ്റോറേജ് ഡിവൈസിന്റെ പേര് മാറ്റാനും മായ്ക്കാനും വിവരങ്ങൾ നേടാനും കഴിയും.
നിങ്ങളുടെ iPhone-ലെ ‘ഫയൽസ്’
ആപ്പിലേക്ക് പോകൂ.
സ്ക്രീനിന്റെ താഴെയുള്ള ‘ബ്രൗസ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.
ലൊക്കേഷനുകൾക്ക് താഴെയുള്ള സ്റ്റോറേജ് ഡിവൈസിന്റെ പേരിൽ തൊട്ടുപിടിച്ച് താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:
സ്റ്റോറേജ് ഡിവൈസിന്റെ പേര് മാറ്റാൻ: ‘[ഡിവൈസിന്റെ]’ പേര് മാറ്റൂ എന്നതിൽ ടാപ്പ് ചെയ്യൂ.
സ്റ്റോറേജ് ഡിവൈസ് മായ്ക്കാൻ: മായ്ക്കൂ എന്നതിൽ ടാപ്പ് ചെയ്യൂ.
സ്റ്റോറേജ് ഡിവൈസിനെക്കുറിച്ചുള്ള വിവരങ്ങൾ നേടാൻ: വിവരങ്ങൾ നേടൂ എന്നതിൽ ടാപ്പ് ചെയ്യൂ.
ഒരു ബാഹ്യ സ്റ്റോറേജ് ഡിവൈസിന്റെ ഫോർമാറ്റിങ് മാറ്റൂ
USB-C പോർട്ടുള്ള iPhone മോഡലുകളിലെ ഒരു ബാഹ്യ ഡ്രൈവ് APFS (Apple ഫയൽ സിസ്റ്റം), ExFAT, അല്ലെങ്കിൽ MS-DOS (FAT) ഫയൽ ഫോർമാറ്റുകളിലേക്ക് വേഗത്തിൽ മാറ്റാൻ നിങ്ങൾക്ക് ഫയൽസ് ആപ്പ് ഉപയോഗിക്കാം.
നിങ്ങളുടെ iPhone-ലെ ‘ഫയൽസ്’
ആപ്പിലേക്ക് പോകൂ.
സ്ക്രീനിന്റെ താഴെയുള്ള ‘ബ്രൗസ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.
ലൊക്കേഷനുകൾക്ക് താഴെയുള്ള സ്റ്റോറേജ് ഡിവൈസിന്റെ പേര് തൊട്ടുപിടിക്കൂ, തുടർന്ന് ‘മായ്ക്കൂ’ ടാപ്പ് ചെയ്യൂ.
ഡിവൈസിനായി ഒരു ഫോർമാറ്റ് സെലക്റ്റ് ചെയ്യൂ. ഉദാഹരണത്തിന്, APFS, ExFAT, അല്ലെങ്കിൽ MS-DOS (FAT) തുടർന്ന് വീണ്ടും ’മായ്ക്കൂ’ ടാപ്പ് ചെയ്യൂ.
ഒരു കമ്പ്യൂട്ടറിലേക്കോ ഫയൽ സെർവറിലേക്കോ കണക്റ്റ് ചെയ്യൂ
നിങ്ങളുടെ iPhone-ലെ ‘ഫയൽസ്’
ആപ്പിലേക്ക് പോകൂ.
സ്ക്രീനിന്റെ താഴെയുള്ള ‘ബ്രൗസ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.
സ്ക്രീനിന്റെ മുകളിലുള്ള
ടാപ്പ് ചെയ്യൂ.
‘സെർവറിലേക്ക് കണക്റ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.
ഒരു ലോക്കൽ ഹോസ്റ്റ്നെയിമോ നെറ്റ്വർക്ക് വിലാസമോ നൽകി ’കണക്റ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.
നുറുങ്ങ്: നിങ്ങൾ ഒരു കമ്പ്യൂട്ടറിലേക്കോ ഫയൽ സെർവറിലേക്കോ കണക്റ്റ് ചെയ്തുകഴിഞ്ഞാൽ, അത് സെർവർ സ്ക്രീനിലേക്ക് കണക്റ്റ് ചെയ്യൂ’ എന്നതിലെ ‘അടുത്തിടെയുള്ള സെർവറുകളു’ടെ ലിസ്റ്റിൽ ദൃശ്യമാകും. ഒരു അടുത്തിടെയുള്ള സെർവറുമായി കണക്റ്റ് ചെയ്യാൻ, അതിന്റെ പേരിൽ ടാപ്പ് ചെയ്യൂ.
നിങ്ങൾക്ക് എങ്ങനെ കണക്റ്റ് ചെയ്യണമെന്ന് സെലക്റ്റ് ചെയ്യൂ:
ഗസ്റ്റ്: പങ്കിട്ട കമ്പ്യൂട്ടർ ഗസ്റ്റ് ആക്സസ് അനുവദിക്കുകയാണെങ്കിൽ ഒരു ഗസ്റ്റ് യൂസറായി നിങ്ങൾക്ക് കണക്റ്റ് ചെയ്യാം.
രജിസ്റ്റർ ചെയ്ത യൂസർ: രജിസ്റ്റർ ചെയ്ത യൂസർ സെലക്റ്റ് ചെയ്യുകയാണെങ്കിൽ, നിങ്ങളുടെ യൂസർ നെയിമും പാസ്വേഡും നൽകൂ.
‘അടുത്തത്’ എന്നതിൽ ടാപ്പ് ചെയ്യൂ, തുടർന്ന് ബ്രൗസ് സൈഡ്ബാറിലെ (പങ്കിട്ടതിന് താഴെ) സെർവർ വോള്യം അല്ലെങ്കിൽ പങ്കിട്ട ഫോൾഡർ സെലക്റ്റ് ചെയ്യൂ.
ഫയൽ സെർവറിൽ നിന്ന് ഡിസ്കണക്റ്റ് ചെയ്യാൻ, ബ്രൗസ് സൈഡ്ബാറിലെ സെർവറിന് അടുത്തുള്ള ടാപ്പ് ചെയ്യൂ.
ഫയലുകൾ പങ്കിടാൻ നിങ്ങളുടെ Mac എങ്ങനെ സജ്ജീകരിക്കാമെന്നതിനെക്കുറിച്ചുള്ള വിവരങ്ങൾക്ക് Mac യൂസർ ഗൈഡിൽ, Mac-ൽ ഫയൽ പങ്കിടൽ സജ്ജീകരിക്കൂ എന്നത് കാണൂ.
Box അല്ലെങ്കിൽ Dropbox പോലുള്ള ക്ലൗഡ് സ്റ്റോറേജ് സേവനം ഉപയോഗിച്ച് ഫയലുകൾ കൈമാറ്റം ചെയ്യൂ
കുറിപ്പ്: സബ്സ്ക്രിപ്ഷൻ ഫീസ് ബാധകമായേക്കാം.
നിങ്ങളുടെ iPhone അല്ലെങ്കിൽ കമ്പ്യൂട്ടറിൽ, നിങ്ങൾ പങ്കിടാൻ ആഗ്രഹിക്കുന്ന ഫയലുകൾ അപ്ലോഡ് ചെയ്യാൻ നിങ്ങളുടെ ക്ലൗഡ് സ്റ്റോറേജ് സേവനത്തിൽ നിന്നുള്ള നിർദേശങ്ങൾ പാലിക്കൂ.
iPhone-ൽ നിങ്ങളുടെ പങ്കിട്ട ഫയലുകൾ ആക്സസ് ചെയ്യാൻ,
ഫയൽസ് ആപ്പിലേക്ക് പോകൂ, സ്ക്രീനിന്റെ താഴെയുള്ള ‘ബ്രൗസ് ചെയ്യൂ’ എന്നതിൽ ടാപ്പ് ചെയ്യൂ, തുടർന്ന് ലൊക്കേഷനുകൾക്ക് താഴെയുള്ള സ്റ്റോറേജ് സേവനത്തിന്റെ പേര് ടാപ്പ് ചെയ്യൂ.
ഒരു കമ്പ്യൂട്ടറിൽ പങ്കിട്ട ഫയലുകൾ ആക്സസ് ചെയ്യാൻ, സേവന നിർദേശങ്ങൾ പാലിക്കൂ.
സെലക്റ്റ് ചെയ്ത ഫയലുകൾ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കൂ
നിങ്ങളുടെ iPhone-ൽ എപ്പോഴും ആക്സസ് ചെയ്യാനാഗ്രഹിക്കുന്ന ഫയലുകൾ നിങ്ങൾക്ക് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം. ഓഫ്ലൈനിൽ ആയിരിക്കുമ്പോഴാണ് നിങ്ങൾ ഈ ഫയലുകളിൽ മാറ്റങ്ങൾ വരുത്തുന്നതെങ്കിൽ, നിങ്ങൾ ഓൺലൈനിൽ തിരിച്ചെത്തുമ്പോൾ നിങ്ങളുടെ മാറ്റങ്ങൾ iCloud-ൽ സിങ്ക് ചെയ്യും.
നിങ്ങളുടെ iPhone-ലെ ‘ഫയൽസ്’
ആപ്പിലേക്ക് പോകൂ.
നിങ്ങൾ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാൻ ആഗ്രഹിക്കുന്ന ഒരു ഫയൽ കണ്ടെത്തൂ.
നിങ്ങൾ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാൻ ആഗ്രഹിക്കുന്ന ഫയൽ തൊട്ടുപിടിച്ച്, തുറക്കുന്ന മെനുവിൽ ’ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കൂ’ എന്നതിൽ ടാപ്പ് ചെയ്യൂ.
’ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കൂ’ മെനുവിൽ ദൃശ്യമാകുന്നില്ലെങ്കിൽ, ഫയൽ ഇതിനകം നിങ്ങളുടെ iPhone-ൽ ഉണ്ട്.