പിന്നീട് അയയ്ക്കാൻ iPhone-ൽ ഒരു ടെക്സ്റ്റ് സന്ദേശം ഷെഡ്യൂൾ ചെയ്യൂ
രാത്രി വളരെ വൈകുകയോ മറക്കാൻ പാടില്ലാത്ത വളരെ പ്രധാനപ്പെട്ടതോ ആണെങ്കിൽ, പിന്നീട് അയയ്ക്കാനായി ഒരു ടെക്സ്റ്റ് സന്ദേശം നിങ്ങൾക്ക് ഷെഡ്യൂൾ ചെയ്യാം.
കുറിപ്പ്: നിങ്ങൾ iMessage ഉപയോഗിക്കുന്നത് iOS 18, iPadOS 18, macOS Sequoia, watchOS 11, visionOS 2 എന്നിവ മുതലുള്ള പതിപ്പുകളോടൊപ്പം ആയിരിക്കണം. നിങ്ങളുടെ സ്വീകർത്താവിന് ഏത് ഡിവൈസും ഉപയോഗിക്കാം, സന്ദേശം ഷെഡ്യൂൾ ചെയ്തതാണെന്ന് അവർക്ക് അറിയുകയുമില്ല. ഒരു ഷെഡ്യൂൾ ചെയ്ത സന്ദേശം റീഷെഡ്യൂൾ ചെയ്യാനോ എഡിറ്റ് ചെയ്യാനോ ഡിലീറ്റ് ചെയ്യാനോ നിങ്ങൾ ഓൺലൈനിൽ ഉണ്ടായിരിക്കണം.

ഒരു സന്ദേശം ഷെഡ്യൂൾ ചെയ്യൂ
ഭാവിയിലെ 14 ദിവസം വരെ നിങ്ങൾക്ക് ഒരു സന്ദേശം ഷെഡ്യൂൾ ചെയ്യാം.
നിങ്ങളുടെ iPhone-ലെ സന്ദേശങ്ങൾ
ആപ്പിലേക്ക് പോകൂ.
ടാപ്പ് ചെയ്യൂ, എന്നിട്ട് പിന്നീട് അയയ്ക്കൂ എന്നതിൽ ടാപ്പ് ചെയ്യൂ.
ഷെഡ്യൂളർ തുറക്കുന്നതിനുള്ള സമയം ടാപ്പ് ചെയ്യൂ, എന്നിട്ട് നിങ്ങൾക്ക് എപ്പോൾ സന്ദേശം അയയ്ക്കണമെന്ന് തിരഞ്ഞെടുക്കൂ.
ടെക്സ്റ്റ് ഫീൽഡിന്റെ ബോർഡർ ഒരു ഡാഷിട്ട ലൈനായി മാറുന്നു, നിങ്ങളുടെ സന്ദേശം അയയ്ക്കപ്പെടുന്ന സമയം സന്ദേശത്തിന് മുകളിൽ ദൃശ്യമാകുന്നു.
ഒരു സന്ദേശം നൽകി
ടാപ്പ് ചെയ്യൂ.
അയയ്ക്കാനുള്ള സമയമാകുന്നതുവരെ ഒരു ഡാഷിട്ട ലൈനിൽ സന്ദേശം ദൃശ്യമാകും, നിങ്ങളുടെ എല്ലാ ഡിവൈസുകളും ഓഫ്ലൈൻ ആണെങ്കിലും അത് ഡെലിവർ ചെയ്യപ്പെടും.
കുറിപ്പ്: ഷെഡ്യൂൾ ചെയ്ത സന്ദേശങ്ങൾ എൻക്രിപ്റ്റ് ചെയ്യുകയും അവ അയയ്ക്കുന്നതുവരെ Apple സെർവറുകളിൽ മാത്രം സംഭരിക്കുകയും ചെയ്യുന്നു. ഒരു സന്ദേശം അയയ്ക്കുമ്പോൾ, അത് Apple സെർവറുകളിൽ നിന്ന് നീക്കം ചെയ്യപ്പെടുന്നു, ബലൂൺ ഒരു സോളിഡ് നിറമായി മാറുകയും അതിന്റെ ഡാഷിട്ട ലൈൻ അപ്രത്യക്ഷമാകുകയും ചെയ്യുന്നു.
ഒരു സന്ദേശം അയയ്ക്കാനുള്ള സമയം മാറ്റൂ
ഡെലിവറി സമയം വരെ നിങ്ങൾക്ക് ഒരു സന്ദേശം റീഷെഡ്യൂൾ ചെയ്യാം.
നിങ്ങളുടെ iPhone-ലെ സന്ദേശങ്ങൾ
ആപ്പിലേക്ക് പോകൂ.
നിങ്ങൾ റീഷെഡ്യൂൾ ചെയ്യാൻ ആഗ്രഹിക്കുന്ന സന്ദേശവുമായി സംഭാഷണത്തിലേക്ക് പോകൂ.
നിങ്ങളുടെ സന്ദേശം കാണുന്നില്ലെങ്കിൽ, സംഭാഷണത്തിന്റെ താഴേക്ക് സ്ക്രോൾ ചെയ്യൂ. ഷെഡ്യൂൾ ചെയ്ത സന്ദേശങ്ങൾ അയച്ച സന്ദേശങ്ങൾക്ക് താഴെ ദൃശ്യമായേക്കാം.
തീയതിയുടെ (നിങ്ങളുടെ ഷെഡ്യൂൾ ചെയ്ത സന്ദേശത്തിന് മുകളിൽ) അരികിലെ ‘എഡിറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ, എന്നിട്ട് താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:
അത് വീണ്ടും ഷെഡ്യൂൾ ചെയ്യാൻ: ‘സമയം എഡിറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ, ഒരു പുതിയ സമയം തിരഞ്ഞെടുക്കൂ, എന്നിട്ട് പുതിയ സമയം നിശ്ചയിക്കാൻ ഷെഡ്യൂളിൽ നിന്ന് ടാപ്പ് ചെയ്യൂ.
അത് ഉടൻ അയയ്ക്കാൻ: സന്ദേശം അയയ്ക്കൂ ടാപ്പ് ചെയ്യൂ.
ഒരു ഷെഡ്യൂൾ ചെയ്ത സന്ദേശം എഡിറ്റ് ചെയ്യൂ
ഒരു ഷെഡ്യൂൾ ചെയ്ത സന്ദേശം അതിന്റെ ഡെലിവറി സമയം വരെ നിങ്ങൾക്ക് എഡിറ്റ് ചെയ്യാം.
നിങ്ങളുടെ iPhone-ലെ സന്ദേശങ്ങൾ
ആപ്പിലേക്ക് പോകൂ.
നിങ്ങൾ എഡിറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ഷെഡ്യൂൾ ചെയ്ത സന്ദേശവുമായി സംഭാഷണത്തിലേക്ക് പോകൂ.
നിങ്ങളുടെ സന്ദേശം കാണുന്നില്ലെങ്കിൽ, സംഭാഷണത്തിന്റെ താഴേക്ക് സ്ക്രോൾ ചെയ്യൂ. ഷെഡ്യൂൾ ചെയ്ത സന്ദേശങ്ങൾ അയച്ച സന്ദേശങ്ങൾക്ക് താഴെ ദൃശ്യമായേക്കാം.
സന്ദേശ ബബിൾ തൊട്ടുപിടിക്കൂ, എന്നിട്ട് ‘എഡിറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.
എന്തെങ്കിലും മാറ്റങ്ങൾ വരുത്തൂ, തുടർന്ന് എഡിറ്റുകൾ ഉപയോഗിച്ച് വീണ്ടും അയയ്ക്കാൻ
ടാപ്പ് ചെയ്യൂ, അല്ലെങ്കിൽ മുൻനിലയിലാക്കാൻ
ടാപ്പ് ചെയ്യൂ.
ഒരു ഷെഡ്യൂൾ ചെയ്ത സന്ദേശം ഡിലീറ്റ് ചെയ്യൂ
ഷെഡ്യൂൾ ചെയ്ത സമയത്തിന് മുമ്പ് നിങ്ങൾ ഒരു സന്ദേശം ഡിലീറ്റ് ചെയ്യുമ്പോൾ, അത് റദ്ദാക്കപ്പെടുകയും സ്വീകർത്താവിന് ഡെലിവർ ചെയ്യപ്പെടാതിരിക്കുകയും ചെയ്യും.
നിങ്ങളുടെ iPhone-ലെ സന്ദേശങ്ങൾ
ആപ്പിലേക്ക് പോകൂ.
നിങ്ങൾ ഡിലീറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ഷെഡ്യൂൾ ചെയ്ത സന്ദേശവുമായി സംഭാഷണത്തിലേക്ക് പോകൂ.
നിങ്ങളുടെ സന്ദേശം കാണുന്നില്ലെങ്കിൽ, സംഭാഷണത്തിന്റെ താഴേക്ക് സ്ക്രോൾ ചെയ്യൂ. ഷെഡ്യൂൾ ചെയ്ത സന്ദേശങ്ങൾ അയച്ച സന്ദേശങ്ങൾക്ക് താഴെ ദൃശ്യമായേക്കാം.
നിങ്ങൾ റദ്ദാക്കാൻ ആഗ്രഹിക്കുന്ന സന്ദേശം തൊട്ടുപിടിക്കൂ, എന്നിട്ട് ‘ഡിലീറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.