iPhone-ലെ ‘സന്ദേശങ്ങളി’ൽ സ്റ്റിക്കറുകൾ അയയ്ക്കൂ
നിങ്ങളുടെ ടെക്സ്റ്റ് സന്ദേശങ്ങളുമായി നിങ്ങളുടെ വ്യക്തിത്വവും മാനസികാവസ്ഥയും പൊരുത്തപ്പെടുന്ന സ്റ്റിക്കറുകൾ ചേർത്തുകൊണ്ട് സ്വയം പ്രകടിപ്പിക്കൂ.

സന്ദേശത്തിൽ ഒരു സ്റ്റിക്കർ അയയ്ക്കൂ
നിങ്ങളുടെ iPhone-ലെ സന്ദേശങ്ങൾ
ആപ്പിലേക്ക് പോകൂ.
ഒരു പുതിയ സന്ദേശം ആരംഭിക്കുകയോ ഒരു സംഭാഷണം തുറക്കുകയോ ചെയ്യൂ.
ടാപ്പ് ചെയ്യൂ, ‘സ്റ്റിക്കറുകൾ’ ടാപ്പ് ചെയ്യൂ, എന്നിട്ട് താഴെപ്പറയുന്ന ഏതെങ്കിലും സ്റ്റിക്കർ പായ്ക്കുകൾക്കായി ഐക്കൺ ടാപ്പ് ചെയ്യൂ:
നിങ്ങളോ ഒരു സുഹൃത്തോ നിർമിച്ച ലൈവ് സ്റ്റിക്കറുകൾ:
ടാപ്പ് ചെയ്യൂ. താഴെ പുതിയ ‘ലൈവ് സ്റ്റിക്കറുകൾ’ സൃഷ്ടിക്കൂ, മറ്റുള്ളവരുടെ ‘ലൈവ് സ്റ്റിക്കറുകൾ’ സേവ് ചെയ്യൂ എന്നിവ കാണൂ.
ഇമോജി:
ടാപ്പ് ചെയ്യൂ.Memoji:
ടാപ്പ് ചെയ്യൂ, സ്റ്റിക്കർ പായ്ക്കിലെ സ്റ്റിക്കറുകൾ കാണാൻ മുകളിലെ റോയിലെ Memoji ടാപ്പ് ചെയ്യൂ, എന്നിട്ട് ഒരു പോസും എക്സ്പ്രഷനും തിരഞ്ഞെടുക്കൂ. iPhone-ലെ ‘സന്ദേശങ്ങളി’ൽ Memoji സൃഷ്ടിക്കുകയും അയയ്ക്കുകയും ചെയ്യൂ കാണൂ.
മറ്റ് സ്രഷ്ടാക്കളിൽ നിന്നുള്ള സ്റ്റിക്കറുകൾ: App Store-ൽ നിന്ന് ഒരു സ്റ്റിക്കർ ആപ്പ് ഡൗൺലോഡ് ചെയ്യൂ. iMessage ആപ്പുകൾ ചേർക്കൂ കാണൂ.
ഒരു സന്ദേശം ചേർക്കൂ (ഓപ്ഷണൽ), എന്നിട്ട്
ടാപ്പ് ചെയ്യൂ.
ഇമോജി കീബോർഡിൽ നിന്ന് നിങ്ങൾക്ക് സ്റ്റിക്കറുകൾ അയയ്ക്കാനും കഴിയും. iPhone കീബോർഡ് ഉപയോഗിച്ച് ഒരു സ്റ്റിക്കർ സൃഷ്ടിക്കൂ കാണൂ.
ഒരു സംഭാഷണത്തിൽ സ്റ്റിക്കറുകൾ സ്ഥാപിക്കൂ
നിങ്ങൾക്ക് സംഭാഷണങ്ങളിലെ സന്ദേശ ബബിളുകളിൽ സ്റ്റിക്കറുകൾ ചേർക്കാൻ കഴിയും, കൂടാതെ സ്റ്റിക്കറുകളെ ആംഗിൾ ചെയ്യാനോ അവയെ വ്യത്യസ്ത വലിപ്പത്തിലാക്കാനോ കഴിയും. നിങ്ങൾക്ക് മറ്റൊരു സ്റ്റിക്കറിന് മുകളിൽ ഒരു സ്റ്റിക്കർ വയ്ക്കുകയും ചെയ്യാം.
നിങ്ങളുടെ iPhone-ലെ സന്ദേശങ്ങൾ
ആപ്പിലേക്ക് പോകൂ.
ഒരു പുതിയ സന്ദേശം ആരംഭിക്കുകയോ ഒരു സംഭാഷണം തുറക്കുകയോ ചെയ്യൂ.
ടാപ്പ് ചെയ്യൂ, ‘സ്റ്റിക്കറുകൾ’ ടാപ്പ് ചെയ്യൂ, എന്നിട്ട് ഒരു സ്റ്റിക്കർ പായ്ക്ക് ബ്രൗസ് ചെയ്യുന്നതിന് മുകളിലെ റോയിലെ
,
, അല്ലെങ്കിൽപോലുള്ള ഐക്കൺ ടാപ്പ് ചെയ്യൂ.
ഒരു സ്റ്റിക്കറിനെ ഒരു ബബിളിലേക്ക് വലിച്ച് നീക്കൂ, എന്നിട്ട് താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:
ആംഗിൾ ക്രമീകരിക്കൂ: സ്റ്റിക്കർ വലിക്കുന്ന വിരലിന് ചുറ്റും ഒരു രണ്ടാമത്തെ വിരൽ തിരിക്കൂ.
വലിപ്പം ക്രമപ്പെടുത്തൂ: സ്റ്റിക്കർ വലിക്കുന്ന വിരലിന് അടുത്തേക്കോ അകലേക്കോ രണ്ടാമത്തെ വിരൽ നീക്കൂ.
നിങ്ങൾ ഒരു സന്ദേശത്തിൽ സ്റ്റിക്കർ സ്ഥാപിച്ചാലുടൻ നിങ്ങളുടെ സ്വീകർത്താക്കൾ അത് കാണും.
ഒരു സംഭാഷണത്തിൽ ആരാണ് സ്റ്റിക്കർ അയച്ചതെന്ന് കണ്ടെത്താൻ, സ്റ്റിക്കർ തൊട്ടുപിടിക്കൂ, എന്നിട്ട് ‘സ്റ്റിക്കർ വിശദാംശങ്ങൾ’ ടാപ്പ് ചെയ്യൂ.
നുറുങ്ങ്: സന്ദേശങ്ങളിലേക്ക് സ്റ്റിക്കറുകൾ വേഗത്തിൽ ചേർക്കൂ. ഒരു സന്ദേശം തൊട്ടുപിടിക്കൂ, ‘സ്റ്റിക്കർ ചേർക്കൂ’ ടാപ്പ് ചെയ്യൂ, എന്നിട്ട് ആ സന്ദേശ ബബിളിന്റെ ഒരു മൂലയിൽ ദൃശ്യമാകാൻ ഒരു സ്റ്റിക്കർ തിരഞ്ഞെടുക്കൂ.
സ്റ്റിക്കറുകൾ നീക്കൂ, വലിപ്പം മാറ്റൂ, അല്ലെങ്കിൽ ഡിലീറ്റ് ചെയ്യൂ
സംഭാഷണങ്ങളിലെ സന്ദേശ ബബിളുകൾക്ക് മുകളിൽ ഒരു സ്റ്റിക്കർ സ്ഥാപിച്ചതിനുശേഷം, നിങ്ങൾക്ക് അതിൽ മാറ്റങ്ങൾ വരുത്താം.
താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:
ഒരു സ്റ്റിക്കർ നീക്കുകയോ വലിപ്പം മാറ്റുകയോ ചെയ്യാൻ: സ്റ്റിക്കർ തൊട്ടുപിടിക്കൂ, എന്നിട്ട് എന്തെങ്കിലും മാറ്റങ്ങൾ വരുത്തൂ.
ഒരു സ്റ്റിക്കർ ഡിലീറ്റ് ചെയ്യാൻ: സന്ദേശ ബബിൾ തൊട്ടുപിടിക്കൂ, ‘സ്റ്റിക്കർ വിശദാംശങ്ങൾ’ ടാപ്പ് ചെയ്യൂ, നിങ്ങൾ ഡിലീറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന സ്റ്റിക്കറിൽ ഇടത്തേക്ക് സ്വൈപ്പ് ചെയ്യൂ (നിങ്ങളുടെ iPhone-ൽ മാത്രം), എന്നിട്ട്
ടാപ്പ് ചെയ്യൂ.
ഒരു സ്റ്റിക്കർ ഉൾക്കൊള്ളുന്ന ഏതെങ്കിലും ടെക്സ്റ്റ് കാണാൻ: സന്ദേശ ബബിളിൽ ഇരട്ട-ടാപ്പ് ചെയ്യൂ.
ഒരു സന്ദേശ ബബിളിൽ അയച്ച സ്റ്റിക്കറുകൾ മാറ്റാൻ അയച്ച സന്ദേശങ്ങൾ പിൻവലിക്കുകയും എഡിറ്റ് ചെയ്യുകയും ചെയ്യൂ എന്നത് കാണൂ.
കുറിപ്പ്: സ്റ്റിക്കറുകളുടെ ഈ അപ്ഡേറ്റുകൾ കാണാൻ നിങ്ങളും നിങ്ങളുടെ സ്വീകർത്താക്കളും ഉപയോഗിക്കുന്നത് iOS 17.2, iPadOS 17.2, macOS 14.1, watchOS 10.2, visionOS 1 എന്നിവ മുതലുള്ള പതിപ്പുകൾ ആയിരിക്കണം.
പുതിയ ‘ലൈവ് സ്റ്റിക്കറുകൾ’ സൃഷ്ടിക്കൂ
ഫോട്ടോകളിൽ നിന്ന് സബ്ജക്റ്റുകളെ എടുത്ത്, സ്റ്റിക്കറുകൾക്ക് ജീവൻ നൽകാൻ സഹായിക്കുന്ന ഇഫക്റ്റുകൾ ചേർത്ത് സന്ദേശങ്ങളിൽ ഉപയോഗിക്കാൻ നിങ്ങൾക്ക് സ്വന്തമായി ‘ലൈവ് സ്റ്റിക്കറുകൾ’ സൃഷ്ടിക്കാൻ കഴിയും.
നിങ്ങളുടെ iPhone-ലെ സന്ദേശങ്ങൾ
ആപ്പിലേക്ക് പോകൂ.
ഒരു പുതിയ സന്ദേശം ആരംഭിക്കുകയോ ഒരു സംഭാഷണം തുറക്കുകയോ ചെയ്യൂ,
ടാപ്പ് ചെയ്ത് ‘സ്റ്റിക്കറുകൾ’ ടാപ്പ് ചെയ്യൂ.
ടാപ്പ് ചെയ്യൂ,
ടാപ്പ് ചെയ്യൂ, ഒരു ഫോട്ടോയിൽ ടാപ്പ് ചെയ്യൂ, തുടർന്ന് ‘സ്റ്റിക്കർ ചേർക്കൂ’ ടാപ്പ് ചെയ്യൂ.
നുറുങ്ങ്: ഒരു ചലിക്കുന്ന ‘ലൈവ് സ്റ്റിക്കർ’ സൃഷ്ടിക്കാൻ, Live Photo ഉപയോഗിക്കൂ. നിങ്ങളുടെ ഫോട്ടോകളിൽ നിന്ന് സ്റ്റിക്കറുകൾ സൃഷ്ടിക്കൂ എന്നത് കാണൂ.
ഒരു ഇഫക്റ്റ് ചേർക്കാൻ, സ്റ്റിക്കർ തൊട്ടുപിടിക്കൂ, ’ഇഫക്റ്റ് ചേർക്കൂ’ ടാപ്പ് ചെയ്യൂ, ഒരു ഓപ്ഷൻ തിരഞ്ഞെടുക്കൂ (കോമിക് അല്ലെങ്കിൽ ഷൈനി പോലുള്ളവ), എന്നിട്ട് ‘കഴിഞ്ഞു’ എന്നതിൽ ടാപ്പ് ചെയ്യൂ.
മറ്റുള്ളവരുടെ ‘ലൈവ് സ്റ്റിക്കറുകൾ’ സേവ് ചെയ്യൂ
ആരെങ്കിലും നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു ‘ലൈവ് സ്റ്റിക്കർ’ അയയ്ക്കുമ്പോൾ, പിന്നീട് വീണ്ടും ഉപയോഗിക്കാൻ നിങ്ങൾക്കത് സേവ് ചെയ്യാൻ കഴിയും.
നിങ്ങളുടെ iPhone-ലെ സന്ദേശങ്ങൾ
ആപ്പിലേക്ക് പോകൂ.
നിങ്ങൾ സേവ് ചെയ്യാൻ ആഗ്രഹിക്കുന്ന സ്റ്റിക്കറുള്ള ഒരു സംഭാഷണം തുറക്കൂ.
സ്റ്റിക്കർ തൊട്ടു പിടിക്കൂ, എന്നിട്ട് താഴെപ്പറയുന്നവയിൽ ഒന്ന് ചെയ്യൂ:
ഒരു സന്ദേശത്തിൽ അയച്ച സ്റ്റിക്കറിന്: ‘സ്റ്റിക്കറുകളിൽ സേവ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.
ഒരു സന്ദേശ ബബിളിൽ സ്ഥാപിച്ചിരിക്കുന്ന സ്റ്റിക്കറിന്: ‘സ്റ്റിക്കർ വിശദാംശങ്ങൾ’ ടാപ്പ് ചെയ്ത് ‘സേവ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.
നിങ്ങൾക്ക് നിങ്ങളുടെ ശബ്ദം ഉപയോഗിക്കുന്നതും നിങ്ങളുടെ മുഖഭാവങ്ങൾ പ്രതിഫലിപ്പിക്കുന്നതുമായ Memoji സൃഷ്ടിക്കുകയും അയയ്ക്കുകയും ചെയ്യാം.