iPhone-ലെ ‘കണ്ടെത്തൂ’ എന്നതിൽ നിങ്ങളുടെ ലൊക്കേഷൻ പങ്കിടൂ
നിങ്ങളുടെ ലൊക്കേഷൻ സുഹൃത്തുക്കളുമായി പങ്കിടാൻ ‘കണ്ടെത്തൂ’ ആപ്പ് ഉപയോഗിക്കുന്നതിന് മുമ്പ്, നിങ്ങൾ ലൊക്കേഷൻ പങ്കിടൽ സജ്ജീകരിക്കേണ്ടതുണ്ട്.
കുറിപ്പ്: നിങ്ങൾ ലൊക്കേഷൻ പങ്കിടൽ സജ്ജീകരിച്ചിട്ടുണ്ടെങ്കിലും മറ്റുള്ളവർക്ക് ഇപ്പോഴും നിങ്ങളുടെ ലൊക്കേഷൻ കാണാൻ കഴിയുന്നില്ലെങ്കിൽ, ക്രമീകരണം > സ്വകാര്യതയും സുരക്ഷയും > ലൊക്കേഷൻ സേവനങ്ങൾ > ‘കണ്ടെത്തൂ’ എന്നതിൽ ലൊക്കേഷൻ സേവനങ്ങൾ ഓണാണെന്ന് ഉറപ്പാക്കൂ. നിങ്ങൾ പങ്കിടുന്ന ലൊക്കേഷൻ വിവരങ്ങൾ നിയന്ത്രിക്കൂ എന്നത് കാണൂ.
ലൊക്കേഷൻ പങ്കിടൽ സജ്ജീകരിക്കൂ
നിങ്ങളുടെ iPhone-ലെ ‘കണ്ടെത്തൂ’
ആപ്പിലേക്ക് പോകൂ.
സ്ക്രീനിന്റെ താഴെയുള്ള ’ഞാൻ’ ടാപ്പ് ചെയ്യൂ, എന്നിട്ട് ’എന്റെ ലൊക്കേഷൻ പങ്കിടൂ’ ഓണാക്കൂ.
നിങ്ങളുടെ ലൊക്കേഷൻ പങ്കിടുന്ന ഡിവൈസ് ‘തുടക്കം’ എന്നതിന് അടുത്തായി ദൃശ്യമാകുന്നു.
നിങ്ങളുടെ iPhone നിലവിൽ നിങ്ങളുടെ ലൊക്കേഷൻ പങ്കിടുന്നില്ലെങ്കിൽ, നിങ്ങൾക്ക് ‘ഈ iPhone എന്റെ ലൊക്കേഷൻ ആയി ഉപയോഗിക്കൂ’ ടാപ്പ് ചെയ്യാം.
കുറിപ്പ്: മറ്റൊരു ഡിവൈസിൽ നിന്ന് നിങ്ങളുടെ ലൊക്കേഷൻ പങ്കിടാൻ, ഡിവൈസിൽ ’കണ്ടെത്തൂ’ തുറന്ന്, നിങ്ങളുടെ ലൊക്കേഷൻ ആ ഡിവൈസിലേക്ക് മാറ്റൂ. Apple Watch (GPS + മൊബൈൽ സേവന മോഡലുകൾ)-മായി ജോഡിയാക്കിയ iPhone-ൽ നിന്നാണ് നിങ്ങളുടെ ലൊക്കേഷൻ പങ്കിടുന്നതെങ്കിൽ, നിങ്ങൾ നിങ്ങളുടെ iPhone-ന്റെ പരിധിയിൽ അല്ലാതിരിക്കുകയും Apple Watch നിങ്ങളുടെ കൈത്തണ്ടയിൽ ആയിരിക്കുകയും ചെയ്യുമ്പോൾ, നിങ്ങളുടെ Apple Watch-ൽ നിന്നാണ് നിങ്ങളുടെ ലൊക്കേഷൻ പങ്കിടുന്നത്.
ക്രമീകരണം > [ നിങ്ങളുടെ പേര് ] >കണ്ടെത്തൂ എന്നതിൽ നിങ്ങളുടെ ലൊക്കേഷൻ പങ്കിടൽ ക്രമീകരണങ്ങൾ നിങ്ങൾക്ക് മാറ്റാനും കഴിയും.
നിങ്ങളുടെ ലൊക്കേഷനുവേണ്ടി ഒരു ലേബൽ സജ്ജീകരിക്കൂ
നിങ്ങളുടെ നിലവിലെ ലൊക്കേഷൻ കൂടുതൽ അർഥവത്താകാൻ നിങ്ങൾക്ക് ഒരു ലേബൽ സജ്ജമാക്കാനാകും (വീട് അല്ലെങ്കിൽ ജോലിസ്ഥലം പോലെ). നിങ്ങൾ ‘ഞാൻ’ എന്നതിൽ ടാപ്പ് ചെയ്യുമ്പോൾ, നിങ്ങളുടെ ലൊക്കേഷന് പുറമെ ലേബലും കാണും.
നിങ്ങളുടെ iPhone-ലെ ‘കണ്ടെത്തൂ’
ആപ്പിലേക്ക് പോകൂ.
സ്ക്രീനിന്റെ താഴെയുള്ള ’ഞാൻ’ ടാപ്പ് ചെയ്ത് ലൊക്കേഷൻ ടാപ്പ് ചെയ്യൂ.
ഒരു ലേബൽ സെലക്റ്റ് ചെയ്യൂ.
ഒരു പുതിയ ലേബൽ ചേർക്കാൻ, ’കസ്റ്റം ലേബൽ ചേർക്കൂ’ എന്നതിൽ ടാപ്പ് ചെയ്യൂ, ഒരു പേര് നൽകൂ, ‘കഴിഞ്ഞു’ എന്നതിൽ ടാപ്പ് ചെയ്യൂ.
നിങ്ങളുടെ ലൊക്കേഷൻ ഒരു സുഹൃത്തുമായി പങ്കിടൂ
നിങ്ങളുടെ iPhone-ലെ ‘കണ്ടെത്തൂ’
ആപ്പിലേക്ക് പോകൂ.
സ്ക്രീനിന്റെ താഴെയുള്ള ‘ആളുകളി’ൽ ടാപ്പ് ചെയ്യൂ,
ടാപ്പ് ചെയ്യൂ, തുടർന്ന് ’എന്റെ ലൊക്കേഷൻ പങ്കിടൂ’ തിരഞ്ഞെടുക്കൂ.
സ്വീകർത്താവ് ഫീൽഡിൽ, നിങ്ങളുടെ ലൊക്കേഷൻ പങ്കിടാൻ ആഗ്രഹിക്കുന്ന ഒരു സുഹൃത്തിന്റെ പേര് ടൈപ്പ് ചെയ്യൂ (അല്ലെങ്കിൽ
ടാപ്പ് ചെയ്ത് ഒരു കോൺടാക്റ്റ് സെലക്റ്റ് ചെയ്യൂ).
‘അയയ്ക്കൂ’ എന്നത് ടാപ്പ് ചെയ്ത് നിങ്ങളുടെ ലൊക്കേഷൻ എത്ര സമയം പങ്കിടണമെന്ന് തീരുമാനിക്കൂ.
നിങ്ങളുടെ ലൊക്കേഷൻ മാറുമ്പോൾ ഒരു സുഹൃത്തിനെയോ കുടുംബാംഗത്തെയോ നിങ്ങൾക്ക് അറിയിക്കുകയും ചെയ്യാം.
നിങ്ങൾ ഒരു കുടുംബ പങ്കിടൽ ഗ്രൂപ്പിലെ അംഗമാണെങ്കിൽ നിങ്ങളുടെ ലൊക്കേഷൻ കുടുംബാംഗങ്ങളുമായി പങ്കിടൂ കാണൂ.
നിങ്ങളുടെ ലൊക്കേഷൻ പങ്കിടുന്നത് നിർത്തൂ
ഒരു പ്രത്യേക സുഹൃത്തുമായി നിങ്ങളുടെ ലൊക്കേഷൻ പങ്കിടുന്നത് നിങ്ങൾക്ക് നിർത്താം അല്ലെങ്കിൽ നിങ്ങളുടെ ലൊക്കേഷൻ എല്ലാവരിൽ നിന്നും മറയ്ക്കാം.
ഒരു സുഹൃത്തുമായി പങ്കിടുന്നത് നിർത്താൻ: സ്ക്രീനിന്റെ താഴെയുള്ള ‘ആളുകൾ’ എന്നതിൽ ടാപ്പ് ചെയ്യൂ, തുടർന്ന് നിങ്ങളുടെ ലൊക്കേഷൻ പങ്കിടാനാഗ്രഹിക്കാത്ത വ്യക്തിയുടെ പേരിൽ ടാപ്പ് ചെയ്യൂ. ‘എന്റെ ലൊക്കേഷൻ പങ്കിടുന്നത് നിർത്തൂ’ എന്നതിൽ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ലൊക്കേഷൻ പങ്കിടുന്നത് നിർത്തൂ’ എന്നതിൽ ടാപ്പ് ചെയ്യൂ.
എല്ലാവരിൽ നിന്നും നിങ്ങളുടെ ലൊക്കേഷൻ മറയ്ക്കാൻ: സ്ക്രീനിന്റെ താഴെയുള്ള ‘ഞാൻ’ ടാപ്പ് ചെയ്യൂ, എന്നിട്ട് ‘എന്റെ ലൊക്കേഷൻ പങ്കിടൂ’ എന്നത് ഓഫാക്കൂ.
ലൊക്കേഷൻ പങ്കിടൽ അഭ്യർഥനയോട് പ്രതികരിക്കൂ
നിങ്ങളുടെ iPhone-ലെ ‘കണ്ടെത്തൂ’
ആപ്പിലേക്ക് പോകൂ.
സ്ക്രീനിന്റെ താഴെയുള്ള ‘ആളുകൾ’ എന്നതിൽ ടാപ്പ് ചെയ്യൂ.
അഭ്യർഥന അയച്ച സുഹൃത്തിന്റെ പേരിന് താഴെയുള്ള ‘പങ്കിടൂ’ എന്നതിൽ ടാപ്പ് ചെയ്യൂ, നിങ്ങളുടെ ലൊക്കേഷൻ എത്ര സമയത്തേക്ക് പങ്കിടണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെന്ന് തിരഞ്ഞെടുക്കൂ.
നിങ്ങളുടെ ലൊക്കേഷൻ പങ്കിടാൻ നിങ്ങൾക്കാഗ്രഹമില്ലെങ്കിൽ ’റദ്ദാക്കൂ’ എന്നതിൽ ടാപ്പ് ചെയ്യൂ.
പുതിയ ലൊക്കേഷൻ പങ്കിടൽ അഭ്യർഥനകൾ സ്വീകരിക്കുന്നത് നിർത്തൂ
നിങ്ങളുടെ iPhone-ലെ ‘കണ്ടെത്തൂ’
ആപ്പിലേക്ക് പോകൂ.
സ്ക്രീനിന്റെ താഴെയുള്ള ‘ഞാൻ’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘സൗഹൃദ അഭ്യർഥനകൾ അനുവദിക്കൂ’ ഓഫാക്കൂ.