iPhone-ൽ പോഡ്കാസ്റ്റ് ട്രാൻസ്ക്രിപ്റ്റുകൾ കാണൂ
പോഡ്കാസ്റ്റ്സ് ആപ്പിൽ, നിങ്ങൾക്ക് എപ്പിസോഡ് ട്രാൻസ്ക്രിപ്റ്റുകൾ കാണാനും തിരയാനും കഴിയും.

ഒരു എപ്പിസോഡ് ട്രാൻസ്ക്രിപ്റ്റ് ലഭ്യമാകുമ്പോൾ, നിങ്ങൾക്കത് വായിക്കാം.
നിങ്ങളുടെ iPhone-ലെ പോഡ്കാസ്റ്റ്സ്
ആപ്പിലേക്ക് പോകൂ.
താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:
ഒരു എപ്പിസോഡ് പ്ലേ ചെയ്യുമ്പോൾ:
ടാപ്പ് ചെയ്യൂ. (‘ഇപ്പോൾ പ്ലേ ചെയ്യുന്നത്’ തുറക്കാൻ നിങ്ങൾ സ്ക്രീനിന്റെ താഴെയുള്ള പ്ലേയറിൽ ടാപ്പ് ചെയ്യേണ്ടതുണ്ട്.)
എപ്പിസോഡ് വിവരങ്ങൾ കാണുന്ന സമയത്ത്: ട്രാൻസ്ക്രിപ്റ്റ് സെക്ഷനിൽ താഴേക്ക് സ്ക്രോൾ ചെയ്യൂ. നിങ്ങൾക്ക്
ടാപ്പ് ചെയ്യാനും തുടർന്ന് ‘ട്രാൻസ്ക്രിപ്റ്റ് കാണൂ’ ടാപ്പ് ചെയ്യാനും കഴിയും.
‘അടുത്തതായി വരുന്നത്’ സെക്ഷനിൽ നിന്ന്:
ടാപ്പ് ചെയ്യൂ തുടർന്ന് ‘ട്രാൻസ്ക്രിപ്റ്റ് കാണൂ’ ടാപ്പ് ചെയ്യൂ.
നിങ്ങൾക്ക് ഒരു എപ്പിസോഡ് പ്ലേ ചെയ്യുന്നതിനൊപ്പം അത് വായിക്കാനും കഴിയും. എപ്പിസോഡിൽ ആ സമയത്തേക്ക് പോകാൻ ഒരു വാക്കിൽ ടാപ്പ് ചെയ്യൂ. ഒരു നിർദിഷ്ട വാക്കോ വാക്യാംശമോ കണ്ടെത്താൻ ടാപ്പ് ചെയ്യൂ.
കുറിപ്പ്: ഭാഷ, രാജ്യം അല്ലെങ്കിൽ പ്രദേശം അനുസരിച്ച് ട്രാൻസ്ക്രിപ്റ്റ് ലഭ്യത വ്യത്യാസപ്പെടാം. iPhone, iPad എന്നിവയിലെ Apple Podcasts-ൽ ഷോകൾ ഫോളോ ചെയ്യുകയും, പ്ലേ ചെയ്യുകയും ചെയ്യൂ എന്ന Apple പിന്തുണാ ലേഖനം കാണൂ.