iPhone-ൽ നിങ്ങൾ ആസ്വദിക്കുന്നതെന്താണെന്ന് Apple Music-നോട് പറയൂ
നിങ്ങൾക്ക് ഒരു പാട്ടോ ആൽബമോ പ്രിയപ്പെട്ടതാക്കാം, അതുവഴി നിങ്ങൾക്ക് അത് പിന്നീട് എളുപ്പത്തിൽ കണ്ടെത്താനും വീണ്ടും പ്ലേ ചെയ്യാനും കഴിയും. നിങ്ങൾ ഒരു പാട്ടോ ആൽബമോ ഇഷ്ടപ്പെടുന്നില്ലെങ്കിൽ, സമാന രീതിയിലുള്ള സംഗീതത്തിന്റെ നിർദേശങ്ങൾ നിങ്ങൾക്ക് കുറച്ച് മാത്രമേ ലഭിക്കൂ.
നിങ്ങൾ ആസ്വദിക്കുന്നതെന്താണെന്ന് Apple Music-നോട് പറയൂ
നിങ്ങളുടെ iPhone-ലെ സംഗീതം
ആപ്പിലേക്ക് പോകൂ.
താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:
ഒരു ആൽബം, പ്ലേലിസ്റ്റ്, അല്ലെങ്കിൽ പാട്ട് തൊട്ടുപിടിക്കൂ, തുടർന്ന് ‘പ്രിയപ്പെട്ടതാക്കൂ’ അല്ലെങ്കിൽ ‘കുറച്ച് നിർദേശിക്കൂ’ ടാപ്പ് ചെയ്യൂ.
‘ഇപ്പോൾ പ്ലേ ചെയ്യുന്നത്’ സ്ക്രീനിൽ,
ടാപ്പ് ചെയ്യൂ, തുടർന്ന് ‘പ്രിയപ്പെട്ടതാക്കൂ’ അല്ലെങ്കിൽ ‘കുറച്ച് നിർദേശിക്കൂ’ ടാപ്പ് ചെയ്യൂ.
നിങ്ങൾക്ക് ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാത്തതും Apple Music-നോട് പറയുന്നതിലൂടെ ഭാവിയിലെ ശുപാർശകൾ മെച്ചപ്പെടുന്നു.
നിങ്ങളുടെ ലൈബ്രറിയിൽ സംഗീതം റേറ്റ് ചെയ്യൂ
ക്രമീകരണം
> ആപ്പുകൾ > സംഗീതം എന്നതിലേക്ക് പോകൂ.
‘സ്റ്റാർ റേറ്റിങ്ങുകൾ കാണിക്കൂ’ ഓൺ ചെയ്യൂ.
നിങ്ങളുടെ ഡിവൈസിൽ സിങ്ക് ചെയ്ത ഒരു ലൈബ്രറിയിൽ നിന്ന് നിങ്ങൾക്ക് ഇതിനകം സ്റ്റാർ റേറ്റിങ്ങുകൾ ഉണ്ടെങ്കിൽ മാത്രമേ ഈ ഓപ്ഷൻ ദൃശ്യമാകൂ.
സംഗീതം
ആപ്പിലേക്ക് പോകൂ, നിങ്ങളുടെ ലൈബ്രറിയിൽ ഒരു പാട്ട് തൊട്ടുപിടിക്കൂ, ‘പാട്ട് റേറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് ഒന്ന് മുതൽ അഞ്ച് വരെയുള്ള സ്റ്റാറുകളിൽ നിന്ന് റേറ്റിങ് തിരഞ്ഞെടുക്കൂ.
ഒരേ Apple അക്കൗണ്ടിൽ സൈൻ ഇൻ ചെയ്ത എല്ലാ ഡിവൈസുകളിലേക്കും പാട്ട് റേറ്റിങ്ങുകൾ സിങ്ക് ചെയ്യുന്നു.