iPhone-ൽ നിങ്ങൾ പങ്കിടുന്നത് നിയന്ത്രിക്കൂ
നിങ്ങളുടെ iPhone-ൽ എന്തെങ്കിലും ആദ്യമായി ഉപയോഗിക്കാൻ ആപ്പുകൾ അനുമതി ചോദിക്കും. നിങ്ങളുടെ ഡാറ്റ, ലൊക്കേഷൻ, ക്യാമറ, മൈക്രോഫോൺ തുടങ്ങിയവ ഏതൊക്കെ ആപ്പുകൾക്ക് ആക്സസ് ചെയ്യാനാവുമെന്ന് നിങ്ങൾക്ക് നിയന്ത്രിക്കുകയും സുരക്ഷാ സംവിധാനങ്ങൾ മാനേജ് ചെയ്യുകയും ചെയ്യാം. നിങ്ങൾക്ക് എത്രയാണ് പങ്കിടേണ്ടതെന്നത് പിന്നീട് മാറ്റാവുന്നതാണ്.

നിങ്ങളുടെ iPhone-ലെ വിവരങ്ങളിലേക്ക് ഏതൊക്കെ ആപ്പുകൾക്ക് ആക്സസ് ഉണ്ടെന്ന് നിയന്ത്രിക്കൂ
കാര്യങ്ങൾ കൂടുതൽ വേഗത്തിൽ ചെയ്യാൻ നിങ്ങളെ സഹായിക്കുന്നതിന് കോൺടാക്റ്റ്സ്, ഫോട്ടോസ്, കലണ്ടർ എന്നിവ പോലുള്ള നിങ്ങളുടെ iPhone ആപ്പുകളിലെ വിവരങ്ങൾ ഉപയോഗിക്കാൻ മൂന്നാം കക്ഷി ആപ്പുകളെ നിങ്ങൾക്ക് അനുവദിക്കാം. ഉദാഹരണത്തിന്, ഒരേ ആപ്പ് ഉപയോഗിക്കുന്ന സുഹൃത്തുക്കളെ കണ്ടെത്താൻ ഒരു സന്ദേശമയയ്ക്കൽ ആപ്പ് നിങ്ങളുടെ കോൺടാക്റ്റുകളിലേക്കുള്ള ആക്സസ് അഭ്യർഥിച്ചേക്കാം. ഏതെങ്കിലും വ്യക്തിഗത ആപ്പിനായി നിങ്ങൾക്ക് ആക്സസ് ഓൺ അല്ലെങ്കിൽ ഓഫ് ചെയ്യാം.
iPhone ആപ്പുകളിലെ വിവരങ്ങളിലേക്കുള്ള ആക്സസ് എങ്ങനെ നിയന്ത്രിക്കാം

നിങ്ങളുടെ iPhone-ന്റെ ലൊക്കേഷൻ ഏതൊക്കെ ആപ്പുകൾക്ക് ഉപയോഗിക്കാമെന്ന് നിയന്ത്രിക്കൂ
നിങ്ങളുടെ iPhone-ന്റെ ലൊക്കേഷനിലേക്ക് ആപ്പുകൾക്ക് നിങ്ങൾ ആക്സസ് നൽകുമ്പോൾ, അടിയന്തര ഘട്ടങ്ങളിലും മറ്റും ദിശാനിർദേശങ്ങൾ ലഭിക്കാനും സഹായം ലഭിക്കാനും ആ ആപ്പുകൾക്ക് നിങ്ങളെ സഹായിക്കാനാകും. ഉദാഹരണത്തിന്, നിങ്ങളെ പിക്ക് ചെയ്യാൻ ഒരു റൈഡ്-പങ്കിടൽ ആപ്പ് നിങ്ങളുടെ ലൊക്കേഷനിലേക്കുള്ള ആക്സസ് അഭ്യർഥിച്ചേക്കാം. ഒരു ആപ്പ് ലൊക്കേഷൻ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ, സ്റ്റാറ്റസ് ബാറിൽ ദൃശ്യമാകും.
നിങ്ങളുടെ iPhone-ന്റെ ലൊക്കേഷനിലേക്കുള്ള ആക്സസ് എങ്ങനെ നിയന്ത്രിക്കാം

നിങ്ങളുടെ iPhone-ൽ ഏതൊക്കെ ആപ്പുകൾക്ക് ക്യാമറയിലേക്കും മൈക്രോഫോണിലേക്കും ആക്സസ് ഉണ്ടെന്ന് നിയന്ത്രിക്കൂ
ആ ആപ്പുകളിലേക്ക് നേരിട്ട് ഉള്ളടക്കം അപ്ലോഡ് ചെയ്യുന്നത് എളുപ്പമാക്കാൻ ക്യാമറയും മൈക്രോഫോണും ഉപയോഗിക്കാൻ നിങ്ങൾക്ക് ആപ്പുകളെ അനുവദിക്കാം. ഉദാഹരണത്തിന്, ഒരു സോഷ്യൽ നെറ്റ്വർക്കിങ് ആപ്പ് നിങ്ങളുടെ ക്യാമറ ഉപയോഗിക്കാൻ ആവശ്യപ്പെട്ടേക്കാം, അതുവഴി നിങ്ങൾക്ക് ചിത്രങ്ങൾ എടുക്കുകയും ആ ആപ്പിലേക്ക് പോസ്റ്റ് ചെയ്യുകയും ചെയ്യാം. ഒരു ആപ്പ് ക്യാമറ ഉപയോഗിക്കുമ്പോഴെല്ലാം (ക്യാമറയും മൈക്രോഫോണും ഒരുമിച്ച് ഉപയോഗിക്കുമ്പോൾ ഉൾപ്പെടെ) ഒരു പച്ച ഇൻഡിക്കേറ്റർ ദൃശ്യമാകും.
ക്യാമറയിലേക്കും മൈക്രോഫോണിലേക്കുമുള്ള ആക്സസ് എങ്ങനെ നിയന്ത്രിക്കാം

വെബ്സൈറ്റുകളിലോ മറ്റ് ആപ്പുകളിലോ ഏതൊക്കെ ആപ്പുകൾക്ക് നിങ്ങളെയോ നിങ്ങളുടെ iPhone-നെയോ ട്രാക്ക് ചെയ്യാമെന്നത് നിയന്ത്രിക്കൂ
മറ്റ് കമ്പനികളുടെ ഉടമസ്ഥതയിലുള്ള വെബ്സൈറ്റുകളിലോ ആപ്പുകളിലോ നിങ്ങളെയോ നിങ്ങളുടെ iPhone-നെയോ ട്രാക്ക് ചെയ്യുന്നതിന് മുൻപ് (ഉദാഹരണത്തിന്, പരസ്യത്തിനോ ഡാറ്റ ബ്രോക്കർമാരുമായി നിങ്ങളുടെ വിവരങ്ങൾ പങ്കിടാനോ) എല്ലാ ആപ്പുകളും നിങ്ങളുടെ അനുമതി ചോദിക്കേണ്ടതാണ്. ഒരു ആപ്പിന് നിങ്ങൾ അനുമതി നൽകുകയോ നിരസിക്കുകയോ ചെയ്ത ശേഷം, അനുമതി നിങ്ങൾക്ക് പിന്നീട് മാറ്റാം. അനുമതി ആവശ്യപ്പെടുന്നതിൽ നിന്ന് എല്ലാ ആപ്പുകളെയും നിങ്ങൾക്ക് നിർത്തുകയും ചെയ്യാം.

നിങ്ങൾ നൽകുന്ന അനുമതികൾ ആപ്പുകൾ എങ്ങനെ ഉപയോഗിക്കുന്നുവെന്ന് റിവ്യൂ ചെയ്യൂ
നിങ്ങൾ നൽകിയിട്ടുള്ള അനുമതികൾ ആപ്പുകൾ എങ്ങനെ ഉപയോഗിക്കുന്നുവെന്നതും അവയുടെ നെറ്റ്വർക്ക് പ്രവർത്തനവും ഒരു ആപ്പിന്റെ സ്വകാര്യതാ റിപ്പോർട്ട് റിവ്യൂ ചെയ്തു കൊണ്ട് നിങ്ങൾക്ക് കാണാം.
Apple എങ്ങനെയാണ് നിങ്ങളുടെ വിവരങ്ങൾ സംരക്ഷിക്കുന്നത് എന്നതിനെ കുറിച്ച് കൂടുതൽ അറിയാൻ, സ്വകാര്യതാ വെബ്സൈറ്റിലേക്ക് പോകൂ. Apple അതിന്റെ പ്ലാറ്റ്ഫോമുകളുടെ കാമ്പായി എങ്ങനെയാണ് സുരക്ഷ ഡിസൈൻ ചെയ്യുന്നതെന്നറിയാൻ, Apple പ്ലാറ്റ്ഫോം സുരക്ഷാ ഗൈഡ് കാണൂ.