iPhone-ലെ ഫയൽസിൽ ഫയലുകളും ഫോൾഡറുകളും ഓർഗനൈസ് ചെയ്യൂ
‘ഫയൽസ്’ ആപ്പിൽ നിങ്ങൾക്ക് ഫോൾഡറുകളിൽ ഡോക്യുമെന്റുകൾ, ഇമേജുകൾ, മറ്റ് ഫയലുകൾ എന്നിവ ഓർഗനൈസ് ചെയ്യാം.
ഒരു ഫോൾഡർ സൃഷ്ടിക്കൂ
നിങ്ങളുടെ iPhone-ലെ ‘ഫയൽസ്’
ആപ്പിലേക്ക് പോകൂ.
ഒരു ലൊക്കേഷനോ നിലവിലുള്ള ഒരു ഫോൾഡറോ തുറക്കൂ.
ടാപ്പ് ചെയ്യൂ, തുടർന്ന് ‘പുതിയ ഫോൾഡറി’ൽ ടാപ്പ് ചെയ്യൂ.
കുറിപ്പ്: ‘പുതിയ ഫോൾഡർ’ കാണുന്നില്ലെങ്കിൽ, ആ ലൊക്കേഷനിൽ നിങ്ങൾക്ക് ഒരു ഫോൾഡർ സൃഷ്ടിക്കാനാവില്ല.
ഒരു ഫയലിൽ അല്ലെങ്കിൽ ഫോൾഡറിൽ പേര് മാറ്റൂ, കംപ്രസ് ചെയ്യൂ, മറ്റ് മാറ്റങ്ങൾ വരുത്തൂ
നിങ്ങളുടെ iPhone-ലെ ‘ഫയൽസ്’
ആപ്പിലേക്ക് പോകൂ.
ഒരു ലൊക്കേഷനോ നിലവിലുള്ള ഒരു ഫോൾഡറോ തുറക്കൂ.
ഫയലോ ഫോൾഡറോ തൊട്ടുപിടിക്കൂ, തുടർന്ന് ഒരു ഓപ്ഷൻ തിരഞ്ഞെടുക്കൂ: കോപ്പി, നീക്കൂ, പേര് മാറ്റൂ, കംപ്രസ് ചെയ്യൂ, ഡ്യൂപ്ലിക്കേറ്റ് ചെയ്യൂ, അല്ലെങ്കിൽ ഡിലീറ്റ് ചെയ്യൂ.
ഒരേ സമയം ഒന്നിലധികം ഫയലുകളോ ഫോൾഡറുകളോ പരിഷ്ക്കരിക്കാൻ, ടാപ്പ് ചെയ്യൂ, ’സെലക്റ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ, നിങ്ങൾ പരിഷ്ക്കരിക്കാനാഗ്രഹിക്കുന്ന ഫയലുകളോ ഫോൾഡറുകളോ സെലക്റ്റ് ചെയ്യാൻ ടാപ്പ് ചെയ്യൂ, തുടർന്ന് സ്ക്രീനിന്റെ താഴെയുള്ള ഒരു ഓപ്ഷൻ ടാപ്പ് ചെയ്യൂ (ഉദാഹരണത്തിന്, പങ്കിടൂ, നീക്കൂ, അല്ലെങ്കിൽ ഡിലീറ്റ് ചെയ്യൂ).
കുറിപ്പ്: നിങ്ങൾ സെലക്റ്റ് ചെയ്ത ഇനത്തെ ആശ്രയിച്ച് ചില ഓപ്ഷനുകൾ ലഭ്യമല്ലായിരിക്കാം; ഉദാഹരണത്തിന്, നിങ്ങൾക്ക് ഒരു ആപ്പ് ലൈബ്രറി (ആപ്പ് നാമം ലേബൽ ചെയ്ത ഒരു ഫോൾഡർ) ഡിലീറ്റ് ചെയ്യാനോ നീക്കാനോ കഴിയില്ല.
ഒരു ഫയലോ ഫോൾഡറോ സിപ്പ് അല്ലെങ്കിൽ അൺസിപ്പ് ചെയ്യൂ
നിങ്ങളുടെ iPhone-ൽ കുറഞ്ഞ സ്റ്റോറേജ് സ്പേസ് എടുക്കുന്നതിനായി കംപ്രസ് ചെയ്യാൻ നിങ്ങൾക്ക് ഒരു ഫയലോ ഫോൾഡറോ സിപ്പ് ചെയ്യാനാകും. നിങ്ങൾക്ക് ഒരു കംപ്രസ് ചെയ്ത ഫയലും ഫോൾഡറും അൺസിപ്പ് ചെയ്യാനും കഴിയും.
നിങ്ങളുടെ iPhone-ലെ ‘ഫയൽസ്’
ആപ്പിലേക്ക് പോകൂ.
നിങ്ങൾക്ക് സിപ്പ് ചെയ്യേണ്ട ഫയലോ ഫോൾഡറോ തൊട്ടുപിടിച്ച് ‘കംപ്രസ്’ ടാപ്പ് ചെയ്യൂ.
കംപ്രസ് ചെയ്ത ഫയലും ഫോൾഡറും അൺസിപ്പ് ചെയ്യാൻ, അത് തൊട്ടുപിടിക്കൂ, തുടർന്ന് ‘അൺകംപ്രസ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.
ഒരു ഫയലോ ഫോൾഡറോ ടാഗ് ചെയ്യൂ
നിങ്ങളുടെ iPhone-ലെ ‘ഫയൽസ്’
ആപ്പിലേക്ക് പോകൂ.
ഒരു ലൊക്കേഷനോ നിലവിലുള്ള ഒരു ഫോൾഡറോ തുറക്കൂ.
ഫയൽ അല്ലെങ്കിൽ ഫോൾഡർ തൊട്ടുപിടിച്ച്, ‘ടാഗുകൾ’ എന്നതിൽ ടാപ്പ് ചെയ്യൂ, തുടർന്ന് ഒന്നോ അതിലധികമോ ടാഗുകളിൽ ടാപ്പ് ചെയ്യൂ.
‘കഴിഞ്ഞു’ ടാപ്പ് ചെയ്യൂ.
ടാഗ് ചെയ്ത ഇനങ്ങൾ കണ്ടെത്താൻ, ‘ബ്രൗസ് ചെയ്യൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ടാഗുകൾ’ എന്നതിന് താഴെയുള്ള ഒരു ഇനത്തിൽ ടാപ്പ് ചെയ്യൂ.
ഒരു ടാഗ് നീക്കം ചെയ്യാൻ, അതിൽ വീണ്ടും ടാപ്പ് ചെയ്യൂ.
ഒരു ഫോൾഡറിനെ പ്രിയപ്പെട്ടതായി അടയാളപ്പെടുത്തൂ
നിങ്ങളുടെ iPhone-ലെ ‘ഫയൽസ്’
ആപ്പിലേക്ക് പോകൂ.
ഒരു ലൊക്കേഷൻ തുറക്കൂ, ഫോൾഡറിൽ തൊട്ടുപിടിച്ച്, എന്നിട്ട് ‘പ്രിയപ്പെട്ടതാക്കൂ’ എന്നതിൽ ടാപ്പ് ചെയ്യൂ.
‘പ്രിയപ്പെട്ടവ’ കണ്ടെത്താൻ, ‘ബ്രൗസ് ചെയ്യൂ’ എന്നതിൽ ടാപ്പ് ചെയ്യൂ.