മികച്ച ഫോട്ടോകളും വീഡിയോകളും എടുക്കൂ
നിങ്ങളുടെ iPhone സമീപത്തുള്ളപ്പോൾ, കുറഞ്ഞ വെളിച്ചത്തിൽ ഒരു ഫോട്ടോയോ വീഡിയോയോ സെൽഫിയോ എടുക്കാനോ സീനുകൾ പകർത്താനോ ഉള്ള അവസരം നിങ്ങൾക്ക് ഒരിക്കലും നഷ്ടപ്പെടില്ല. നിങ്ങൾ ഫോട്ടോകൾ എടുത്തതിനുശേഷം, ക്രോപ്പ് ചെയ്യാനും ലൈറ്റും നിറവും ക്രമപ്പെടുത്താനും മറ്റും iPhone എഡിറ്റിങ് ടൂളുകൾ ഉപയോഗിക്കൂ.

നിമിഷം കാപ്ചർ ചെയ്യൂ
ക്യാമറ വേഗത്തിൽ തുറക്കാൻ, ലോക്ക് സ്ക്രീനിൽ ഇടത്തേക്ക് സ്വൈപ്പ് ചെയ്യൂ. ക്യാമറ ഓട്ടോമാറ്റിക്കായി ഷോട്ട് ഫോക്കസ് ചെയ്യുകയും എക്സ്പോഷർ ക്രമപ്പെടുത്തുകയും ചെയ്യും. ഒരു ഫോട്ടോ എടുക്കാൻ ഷട്ടർ ബട്ടൺ ടാപ്പ് ചെയ്യൂ.
പിന്തുണയ്ക്കുന്ന മോഡലുകളിൽ, ക്യാമറ തുറക്കാൻ ക്യാമറ കൺട്രോൾ ക്ലിക്ക് ചെയ്തതിന് ശേഷം ഫോട്ടോ എടുക്കാൻ അതിൽ വീണ്ടും ക്ലിക്ക് ചെയ്യൂ.

വീഡിയോയിലേക്ക് വേഗത്തിൽ സ്വിച്ച് ചെയ്യൂ
ഫോട്ടോ മോഡിൽ നിന്ന് സ്വിച്ച് ചെയ്യാതെ നിങ്ങൾക്ക് വീഡിയോകൾ റെക്കോർഡ് ചെയ്യാം. ഷട്ടർ ബട്ടൺ തൊട്ടുപിടിച്ചാൽ ക്യാമറ ഒരു QuickTake വീഡിയോ റെക്കോർഡ് ചെയ്യാൻ തുടങ്ങും. റെക്കോർഡിങ് നിർത്താൻ ബട്ടൺ റിലീസ് ചെയ്യൂ.

മികച്ച സെൽഫി എടുക്കൂ
ഒരു സെൽഫി എടുക്കാൻ ക്യാമറ തുറന്നതിന് ശേഷം
അല്ലെങ്കിൽ
(നിങ്ങളുടെ മോഡൽ അനുസരിച്ച്) ടാപ്പ് ചെയ്യൂ. നിങ്ങളുടെ iPhone നിങ്ങളുടെ മുൻപിൽ പിടിച്ചതിന് ശേഷം ഷോട്ട് എടുക്കാൻ ഷട്ടർ ബട്ടണോ അല്ലെങ്കിൽ വോള്യം ബട്ടണോ ടാപ്പ് ചെയ്യൂ.

കുറഞ്ഞ വെളിച്ചത്തിൽ ഫോട്ടോകൾ ഷൂട്ട് ചെയ്യൂ
പിന്തുണയ്ക്കുന്ന മോഡലുകൾ, കുറഞ്ഞ വെളിച്ചം ക്രമീകരണങ്ങളിൽ രാത്രി മോഡ് ഓട്ടോമാറ്റിക്കായി തിളക്കമുള്ളതും വിശദവുമായ ഫോട്ടോകൾ എടുക്കും. മഞ്ഞ നിറമാകുമ്പോൾ, രാത്രി മോഡ് ഓണായിരിക്കും. ഷോട്ട് കാപ്ചർ ചെയ്യാൻ ഷട്ടർ ബട്ടൺ ടാപ്പ് ചെയ്തതിന് ശേഷം നിങ്ങളുടെ iPhone ഇളക്കാതെ പിടിക്കൂ. ’രാത്രി’മോഡിൽ പരീക്ഷണം നടത്താൻ
ടാപ്പ് ചെയ്തതിന് ശേഷം എക്സ്പോഷർ സമയം ക്രമപ്പെടുത്താൻ ഫ്രെയിമിന് താഴെയുള്ള സ്ലൈഡർ നീക്കൂ.

ആക്ഷൻ മോഡ് ഉപയോഗിച്ച് വീഡിയോ റെക്കോർഡിങ്ങുകൾക്ക് സ്ഥിരത നൽകൂ
പിന്തുണയ്ക്കുന്ന മോഡലുകളിൽ, നിങ്ങൾ ധാരാളമായി ചലിക്കുമ്പോൾ പോലും—ഉദാഹരണത്തിന് ജോഗിങ്ങും ഹൈക്കിങ്ങും നടത്തുമ്പോൾ—സുഗമമായ ഹാൻഡ്ഹെൽഡ് വീഡിയോകൾ കാപ്ചർ ചെയ്യാൻ ആക്ഷൻ മോഡ് നിങ്ങളെ സഹായിക്കുന്നു. ആക്ഷൻ മോഡ് ഓണാക്കാൻ, ക്യാമറ തുറന്ന്, വീഡിയോ മോഡിലേക്ക് മാറിയതിന് ശേഷം
ടാപ്പ് ചെയ്യൂ.

അവസാന മിനുക്കുപണികൾ ചേർക്കൂ
നിങ്ങൾ ഒരു ഫോട്ടോയോ വീഡിയോയോ എടുത്തതിനുശേഷം, അത് കൂടുതൽ മികച്ചതാക്കാൻ ‘ഫോട്ടോസ്’ ആപ്പിലെ എഡിറ്റിങ് ടൂളുകൾ ഉപയോഗിക്കൂ. ഒരു ഫോട്ടോയോ വീഡിയോയോ തുറന്ന്,
ടാപ്പ് ചെയ്തതിന് ശേഷം ലൈറ്റിങ് ക്രമപ്പെടുത്താനോ ഫിൽട്ടർ ചേർക്കാനോ ക്രോപ്പ് ചെയ്യാനോ റൊട്ടേറ്റ് ചെയ്യാനോ സ്ക്രീനിന്റെ താഴെയുള്ള ബട്ടണുകൾ ടാപ്പ് ചെയ്യൂ. നിങ്ങൾ എഡിറ്റുകൾ നടത്തുമ്പോൾ, നിങ്ങളുടെ മാറ്റങ്ങൾ ഒറിജിനലുമായി താരതമ്യം ചെയ്യാൻ ഫോട്ടോ ടാപ്പ് ചെയ്യൂ.
കൂടുതൽ അറിയണമെന്നുണ്ടോ? ക്യാമറ, ഫോട്ടോസ് ചാപ്റ്ററുകൾ പരിശോധിക്കൂ.