സ്ക്രീൻ, സെലക്റ്റ് ചെയ്ത ടെക്സ്റ്റ്, ടൈപ്പിങ് ഫീഡ്ബാക്ക് എന്നിവ iPhone പറയുന്നത് കേൾക്കൂ
VoiceOver ഓഫ് ആണെങ്കിലും, സ്ക്രീനിനിലെ ടെക്സ്റ്റ് ഉച്ചത്തിൽ വായിക്കാൻ നിങ്ങൾക്ക് iPhone-നോട് ആവശ്യപ്പെടാം. സ്ക്രീൻ മുഴുവനായോ നിർദിഷ്ട സെലക്ഷനോ iPhone-നോട് വായിക്കാൻ ആവശ്യപ്പെടൂ. അല്ലെങ്കിൽ നിങ്ങൾ ടൈപ്പ് ചെയ്യുന്നത്, ഓരോരോ കാരക്റ്ററായോ ഓരോരോ വാക്കായോ ഉച്ചത്തിൽ കേൾക്കൂ.
സ്ക്രീനിൽ കാണുന്ന ടെക്സ്റ്റ് പറഞ്ഞ് കേൾപ്പിക്കാൻ iPhone-നോട് ആവശ്യപ്പെടാൻ
ക്രമീകരണം
> ആക്സസബിലിറ്റി > സംസാര ഉളളടക്കം എന്നതിലേക്ക് പോകൂ.
താഴെ പറയുന്നവയിൽ ഏതെങ്കിലും ഓണാക്കൂ:
സെലക്ഷനിലുള്ളത് പറഞ്ഞ് കേൾപ്പിക്കൂ: നിങ്ങൾ സെലക്റ്റ് ചെയ്ത ടെക്സ്റ്റ് പറഞ്ഞ് കേൾപ്പിക്കാൻ iPhone-നോട് ആവശ്യപ്പെടൂ.
സ്ക്രീനിലുള്ളത് പറഞ്ഞ് കേൾപ്പിക്കൂ: മുകളിൽ നിന്ന് ആരംഭിച്ച് സ്ക്രീനിലെ എല്ലാ ടെക്സ്റ്റും വായിക്കാൻ iPhone-നോട് ആവശ്യപ്പെടൂ.
‘സ്ക്രീനിലുള്ളത് പറഞ്ഞ് കേൾപ്പിക്കൂ’ നിയന്ത്രണങ്ങൾ സ്ക്രീനിൽ നിലനിർത്താൻ സംസാര കൺട്രോളർ ഓൺ ചെയ്യൂ.
iPhone ഉച്ചത്തിൽ വായിക്കുമ്പോൾ വാക്കുകളോ വാചകങ്ങളോ ഹൈലൈറ്റ് ചെയ്യാൻ ‘ഉള്ളടക്കം ഹൈലൈറ്റ് ചെയ്യൂ’ ഓൺ ചെയ്യൂ.
ടൈപ്പിങ് ഫീഡ്ബാക്ക് ഓപ്ഷനുകൾ: നിങ്ങൾ ടൈപ്പ് ചെയ്യുന്നതിനനുസരിച്ച്, ഓരോരോ കാരക്റ്ററായും ഓരോരോ വാക്കായും മറ്റും പറഞ്ഞ് കേൾപ്പിക്കാൻ iPhone-നോട് ആവശ്യപ്പെടൂ.
താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:
സെലക്റ്റ് ചെയ്ത ടെക്സ്റ്റ് കേൾക്കൂ (സെലക്ഷനിലുള്ളത് പറഞ്ഞ് കേൾപ്പിക്കൂ എന്നത് ഓൺ ചെയ്താൽ): നിങ്ങൾക്ക് പറഞ്ഞ് കേൾപ്പിച്ച് നൽകേണ്ട ടെക്സ്റ്റ് സെലക്റ്റ് ചെയ്ത്, ‘പറഞ്ഞ് കേൾപ്പിക്കൂ’ ടാപ്പ് ചെയ്യൂ.
സ്ക്രീനിലുള്ള മുഴുവൻ ടെക്സ്റ്റും കേൾക്കാൻ (നിങ്ങൾ ’സ്ക്രീനിലുള്ളത് പറഞ്ഞ് കേൾപ്പിക്കൂ’ ഓണാക്കിയിട്ടുണ്ടെങ്കിൽ): സ്ക്രീനിന്റെ മുകളിൽ നിന്ന് രണ്ട് വിരലുകൾ ഉപയോഗിച്ച് താഴേക്ക് സ്വൈപ്പ് ചെയ്യൂ.
പറഞ്ഞ് കേൾപ്പിക്കുന്നത് പോസ് ചെയ്യാനും, വേഗം ക്രമപ്പെടുത്താനും, നിങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്ന ഉള്ളടക്കത്തിൽ മുന്നോട്ടും പിന്നോട്ടും നാവിഗേറ്റ് ചെയ്യാനും ദൃശ്യമാകുന്ന നിയന്ത്രണങ്ങളോ, അല്ലെങ്കിൽ ’തൊടുമ്പോൾ പറയൂ’ എന്നതോ ഉപയോഗിക്കൂ (iPhone വായിക്കേണ്ട ടെക്സ്റ്റ് ടാപ്പ് ചെയ്യൂ).
നിങ്ങൾ ടൈപ്പ് ചെയ്യുന്നത് കേൾക്കാൻ (നിങ്ങൾ ടൈപ്പിങ് ഫീഡ്ബാക്ക് ഓപ്ഷനുകൾ ഓൺ ചെയ്തിട്ടുണ്ടെങ്കിൽ): ടൈപ്പ് ചെയ്യാൻ തുടങ്ങൂ.
Siri: ഇതുപോലെ എന്തെങ്കിലും പറയൂ: ’Speak screen.’ Siri എങ്ങനെ ഉപയോഗിക്കാമെന്ന് അറിയൂ.
സംസാര ഉളളടക്കം കേൾക്കുന്ന രീതി മാറ്റാൻ
ക്രമീകരണം
> ആക്സസബിലിറ്റി > സംസാര ഉളളടക്കം എന്നതിലേക്ക് പോകൂ.
താഴെപ്പറയുന്നവയിൽ ഏതെങ്കിലും ക്രമപ്പെടുത്തൂ:
ശബ്ദങ്ങൾ: ഒരു ശബ്ദവും ഡയലക്റ്റും തിരഞ്ഞെടുക്കൂ.
പറഞ്ഞ് കേൾപ്പിക്കുന്ന വേഗം: സ്ലൈഡർ വലിക്കൂ.
ഉച്ചാരണങ്ങൾ: ചില വാക്യാംശങ്ങൾ എങ്ങനെയാണ് പറഞ്ഞ് കേൾപ്പിക്കേണ്ടതെന്ന് കേട്ടെഴുതൂ അല്ലെങ്കിൽ സ്പെൽ ചെയ്യൂ.