Siri-യോട് ചോദിക്കൂ
കുറിപ്പ്: Siri ഉപയോഗിക്കാൻ നിങ്ങൾ ഇന്റർനെറ്റുമായി കണക്റ്റ് ചെയ്തിരിക്കണം.
എന്തെങ്കിലും ചെയ്യാൻ Siri-യോട് ആവശ്യപ്പെടുന്നതിന് മുമ്പ്, നിങ്ങൾ അത് സജീവമാക്കേണ്ടതുണ്ട്. നിങ്ങളുടെ iPhone-ൽ, താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:
നിങ്ങളുടെ ശബ്ദം ഉപയോഗിച്ച്: ‘Siri’ അല്ലെങ്കിൽ ‘Hey Siri’ എന്ന് പറയൂ (ഈ ഓപ്ഷൻ ലഭ്യവും Siri ക്രമീകരണങ്ങളിൽ ഓണും ആണെങ്കിൽ). നിങ്ങളുടെ ഡിവൈസിനും ഭാഷയ്ക്കും ‘Hey Siri’ അല്ലെങ്കിൽ ‘Siri’ ലഭ്യമാണോ എന്ന് പരിശോധിക്കാൻ, iOS, iPadOS ഫീച്ചർ ലഭ്യത സംബന്ധിച്ച വെബ്സൈറ്റ് കാണൂ.
Face ID ഉള്ള iPhone-ൽ: സൈഡ് ബട്ടൺ അമർത്തിപ്പിടിക്കൂ.
ഹോം ബട്ടൺ ഉള്ള iPhone-ൽ: ‘ഹോം ബട്ടൺ’ അമർത്തിപ്പിടിക്കൂ.
EarPods ഉള്ളവ: സെന്റർ അല്ലെങ്കിൽ കോൾ ബട്ടൺ അമർത്തിപ്പിടിക്കൂ.
CarPlay ഉള്ളവ: സ്റ്റിയറിങ് വീലിലെ വോയ്സ് കമാൻഡ് ബട്ടൺ അമർത്തിപ്പിടിക്കൂ, അല്ലെങ്കിൽ CarPlay ഹോം സ്ക്രീനിലെ ‘ഹോം’ ബട്ടൺ തൊട്ടുപിടിക്കൂ.
Siri Eyes Free ഉള്ളവ: നിങ്ങളുടെ സ്റ്റിയറിങ് വീലിലെ വോയ്സ് കമാൻഡ് ബട്ടൺ അമർത്തിപ്പിടിക്കൂ.