iPhone-ലെ കോൺടാക്റ്റ് കീ പരിശോധിച്ചുറപ്പിക്കൽ ഉപയോഗിക്കൂ
നിങ്ങൾ ഉദ്ദേശിക്കുന്ന ആളുകളുമായി മാത്രം ആശയവിനിമയം നടത്തുന്നുവെന്ന് പരിശോധിച്ചുറപ്പിക്കാൻ സഹായിക്കുന്ന ഓട്ടോമാറ്റിക് അലേർട്ടുകൾ ലഭിക്കാൻ നിങ്ങൾക്ക് കോൺടാക്റ്റ് കീ പരിശോധിച്ചുറപ്പിക്കൽ ഉപയോഗിക്കാം. നിങ്ങൾക്കും നിങ്ങളുടെ കോൺടാക്റ്റുകൾക്കും പരസ്പരം കൂടുതൽ ഐഡന്റിറ്റികൾ പരിശോധിക്കാൻ സന്ദേശങ്ങൾ ആപ്പിൽ ഒരേസമയം താരതമ്യം ചെയ്യാൻ കഴിയുന്ന സവിശേഷ കോഡുകളും നിങ്ങൾക്ക് സൃഷ്ടിക്കാം. കൂടാതെ, നിങ്ങൾക്ക് ഒരു സോഷ്യൽ മീഡിയ അക്കൗണ്ടിലേക്ക് നിങ്ങളുടെ പബ്ലിക് പരിശോധിച്ചുറപ്പിക്കൽ കോഡ് പോസ്റ്റ് ചെയ്യാം, അതിലൂടെ മറ്റുള്ളവർ നിങ്ങൾക്ക് ഒരു സന്ദേശം അയയ്ക്കുമ്പോൾ അത് നിങ്ങളാണെന്ന് സ്ഥിരീകരിക്കാനാകും, അതുപോലെ കോൺടാക്റ്റ്സ് ആപ്പിൽ മറ്റുള്ളവരുടെ കോഡുകൾ സേവ് ചെയ്യാനുമാകും.
കുറിപ്പ്: അത്യാധുനിക സൈബർ അറ്റാക്കുകളെ തടയാനാണ് കോൺടാക്റ്റ് കീ പരിശോധിച്ചുറപ്പിക്കൽ ഡിസൈൻ ചെയ്തിരിക്കുന്നത്; ഫിഷിങ് അല്ലെങ്കിൽ ടെക്സ്റ്റ് അടിസ്ഥാനമാക്കിയുള്ള സ്കാമുകൾ പോലുള്ള തട്ടിപ്പ് തടയാൻ ഡിസൈൻ ചെയ്തതല്ല. കോൺടാക്റ്റ് കീ പരിശോധിച്ചുറപ്പിക്കലിനെയും ട്രബിൾഷൂട്ടിങ്ങിനെയും കുറിച്ച് കൂടുതൽ അറിയാൻ, iMessage കോൺടാക്റ്റ് കീ പരിശോധിച്ചുറപ്പിക്കലിനെ കുറിച്ച് എന്ന Apple പിന്തുണാ ലേഖനം കാണൂ.
നിങ്ങൾ ആരംഭിക്കുന്നതിന് മുൻപ്
‘കോൺടാക്റ്റ് കീ പരിശോധിച്ചുറപ്പിക്കൽ' ഉപയോഗിക്കാൻ, താഴെപ്പറയുന്നവ ഉറപ്പാക്കൂ:
നിങ്ങളുടെ ഡിവൈസുകൾ പാസ്കോഡ് അല്ലെങ്കിൽ പാസ്വേഡ് പരിരക്ഷിതമാണ്.
നിങ്ങൾ iCloud-ലും iMessage-ലും ഒരേ Apple അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്തു, നിങ്ങളുടെ Apple അക്കൗണ്ടിന് ടൂ-ഫാക്ടർ ഓതെന്റിക്കേഷൻ ഓൺ ചെയ്തിട്ടുമുണ്ട്.
നിങ്ങൾ പരിശോധിച്ചുറപ്പിക്കാൻ ശ്രമിക്കുന്ന വ്യക്തി നിങ്ങളുടെ കോൺടാക്റ്റുകളിൽ ഉണ്ട്.
കോൺടാക്റ്റ് കീ പരിശോധിച്ചുറപ്പിക്കൽ ഓൺ ചെയ്യാൻ
ക്രമീകരണം
> [നിങ്ങളുടെ പേര്] > ‘കോൺടാക്റ്റ് കീ പരിശോധിച്ചുറപ്പിക്കൽ’ എന്നതിലേക്ക് പോകൂ.
‘iMessage-ലെ പരിശോധിച്ചുറപ്പിക്കൽ’ ഓൺ ചെയ്തതിന് ശേഷം ‘തുടരൂ’ ടാപ്പ് ചെയ്യൂ.
കുറിപ്പ്: നിങ്ങൾ കോൺടാക്റ്റ് കീ പരിശോധിച്ചുറപ്പിക്കൽ ഓൺ ചെയ്താൽ, നിങ്ങളുടെ എല്ലാ Apple ഡിവൈസുകളും അനുയോജ്യമായ സോഫ്റ്റ്വെയറിലേക്ക് അപ്ഡേറ്റ് ചെയ്യാൻ നിങ്ങൾക്ക് നിർദേശം ലഭിക്കും. നിങ്ങൾക്ക് അപ്ഡേറ്റ് ചെയ്യാനാവാത്ത ഒരു ഡിവൈസ് ആണ് ഉള്ളതെങ്കിൽ, ഈ ഫീച്ചർ ഓൺ ചെയ്യുന്നതിന് മുൻപ് ആ ഡിവൈസിലെ iMessage-ൽ നിന്ന് നിങ്ങൾ സൈൻ ഔട്ട് ചെയ്യേണ്ടി വരും.
ഒരു പബ്ലിക് പരിശോധിച്ചുറപ്പിക്കൽ കോഡ് പങ്കിടൂ
നിങ്ങളുടെ പബ്ലിക് പരിശോധിച്ചുറപ്പിക്കൽ കോഡ് നിങ്ങൾക്ക് ഒരു സന്ദേശത്തിൽ പങ്കിടുകയോ അല്ലെങ്കിൽ ഒരു സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുകയോ ചെയ്യാം, അങ്ങനെ മറ്റ് ആളുകൾക്ക് നിങ്ങളുടെ ഐഡന്റിറ്റി പരിശോധിച്ചുറപ്പിക്കാനാകും.
ക്രമീകരണം
> [നിങ്ങളുടെ പേര്] > ‘കോൺടാക്റ്റ് കീ പരിശോധിച്ചുറപ്പിക്കൽ’ എന്നതിലേക്ക് പോകൂ.
’പബ്ലിക് പരിശോധിച്ചുറപ്പിക്കൽ കോഡ് കാണിക്കൂ’ ടാപ്പ് ചെയ്യൂ.
നിങ്ങളുടെ പബ്ലിക് പരിശോധിച്ചുറപ്പിക്കൽ കോഡ് പങ്കിടാൻ, ‘പരിശോധിച്ചുറപ്പിക്കൽ കോഡ് കോപ്പി ചെയ്യൂ’ ടാപ്പ് ചെയ്തതിന് ശേഷം നിങ്ങൾക്ക് അത് പങ്കിടേണ്ട സ്ഥലത്ത് ആ കോഡ് പേസ്റ്റ് ചെയ്യൂ.
മറ്റൊരാളുടെ ഐഡന്റിറ്റി പരിശോധിച്ചുറപ്പിക്കാൻ നിങ്ങൾക്ക് അവരുടെ പബ്ലിക് പരിശോധിച്ചുറപ്പിക്കൽ കോഡ് ഉപയോഗിക്കുകയും ചെയ്യാം. ഉദാഹരണത്തിന്, തങ്ങളുടെ സോഷ്യൽ മീഡിയ പ്രൊഫൈലിൽ കാണിച്ച കോഡുമായി പൊരുത്തമില്ലാത്ത ഒരു പബ്ലിക് പരിശോധിച്ചുറപ്പിക്കൽ കോഡ് ഒരാൾ നിങ്ങളുമായി പങ്കിടുന്നുവെങ്കിൽ, അവരുടെ ഐഡന്റിറ്റി നിങ്ങൾക്ക് സ്ഥിരീകരിക്കാനാകുന്നത് വരെ അവർക്ക് സന്ദേശങ്ങൾ അയയ്ക്കുന്നത് നിങ്ങൾ നിർത്തണം.
‘സന്ദേശങ്ങളി’ൽ പരിശോധിച്ചുറപ്പിക്കൽ കോഡുകൾ ജനറേറ്റ് ചെയ്യൂ
ഉയർന്ന സുരക്ഷയ്ക്കായി, നിങ്ങൾക്കും നിങ്ങളുടെ കോൺടാക്റ്റുകൾക്കും ഒരു പരിശോധിച്ചുറപ്പിക്കൽ കോഡ് ജനറേറ്റ് ചെയ്യുകയും ശേഷം ‘കോൺടാക്റ്റ്സി’ൽ പരസ്പരം പബ്ലിക് പരിശോധിച്ചുറപ്പിക്കൽ കോഡുകൾ സേവ് ചെയ്യാനുമാകും. നിങ്ങൾക്ക് ഒരേസമയം പരസ്പരം പരിശോധിച്ചുറപ്പിക്കണമെങ്കിലോ നിങ്ങൾക്ക് ലഭിച്ച പബ്ലിക് പരിശോധിച്ചുറപ്പിക്കൽ കോഡ് നിങ്ങളുടെ കോൺടാക്റ്റ് നിങ്ങളുമായി പങ്കിടുന്നതുമായി പൊരുത്തപ്പെടുന്നില്ലെങ്കിലോ ഇത് ഉപയോഗപ്രദമാകും.
നിങ്ങളുടെ iPhone-ലെ സന്ദേശങ്ങൾ
ആപ്പിലേക്ക് പോകൂ.
സംഭാഷണത്തിന്റെ മുകളിലുള്ള വ്യക്തിയുടെ പേര് ടാപ്പ് ചെയ്ത്, താഴേക്ക് സ്ക്രോൾ ചെയ്തതിന് ശേഷം ‘കോൺടാക്റ്റ് പരിശോധിച്ചുറപ്പിക്കൂ’ ടാപ്പ് ചെയ്യൂ.
മറ്റേ വ്യക്തി അവരുടെ ഡിവൈസിൽ ’കോൺടാക്റ്റ് പരിശോധിച്ചുറപ്പിക്കൂ’ ടാപ്പ് ചെയ്യുമ്പോൾ ഒരു കോൺടാക്റ്റ് പരിശോധിച്ചുറപ്പിക്കൽ കോഡ് ദൃശ്യമാകും.
രണ്ട് ഡിവൈസുകളിലെയും പരിശോധിച്ചുറപ്പിക്കൽ കോഡുകൾ താരതമ്യം ചെയ്ത് താഴെ പറയുന്നവയിൽ ഒന്ന് ചെയ്യൂ:
കോഡുകൾ പൊരുത്തപ്പെടുന്നുവെങ്കിൽ: ‘പരിശോധിച്ചുറപ്പിച്ചതായി അടയാളപ്പെടുത്തൂ’ ടാപ്പ് ചെയ്തതിന് ശേഷം മറ്റേ വ്യക്തിയുടെ കോൺടാക്റ്റ് കാർഡിലേക്ക് പരിശോധിച്ചുറപ്പിക്കൽ കോഡ് ചേർക്കാൻ ‘അപ്ഡേറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.
കോഡുകൾ പൊരുത്തപ്പെടുന്നില്ലെങ്കിൽ: നിങ്ങൾ ഉദ്ദേശിക്കുന്ന വ്യക്തിയുമായി നിങ്ങൾ ആശയവിനിമയം നടത്തുന്നില്ലായിരിക്കാം. ‘പൊരുത്തമില്ല’ എന്ന് ടാപ്പ് ചെയ്തതിന് ശേഷം നിങ്ങൾക്ക് ഐഡന്റിറ്റി പരിശോധിച്ചുറപ്പിക്കാൻ കഴിയുന്നതുവരെ ആ വ്യക്തിക്ക് സന്ദേശങ്ങൾ അയയ്ക്കുന്നത് നിർത്തൂ.
നിങ്ങൾ ഒരു കോൺടാക്റ്റ് പരിശോധിച്ചുറപ്പിച്ചതിനുശേഷം, സന്ദേശങ്ങളിൽ അവരുടെ പേരിന് അടുത്തായി ഒരു ചെക്ക്മാർക്ക് ദൃശ്യമാകും. നിങ്ങൾക്ക് സംഭാഷണ വിശദാംശങ്ങളിൽ അവരുടെ പരിശോധിച്ചുറപ്പിക്കൽ സ്റ്റാറ്റസ് പരിശോധിക്കാനോ ‘കോൺടാക്റ്റ്സി’ൽ അവരുടെ പബ്ലിക് പരിശോധിച്ചുറപ്പിക്കൽ കോഡ് കണ്ടെത്താനോ കഴിയും.