iPhone-ലെ iCloud-ൽ നിങ്ങളുടെ ആരോഗ്യ ഡാറ്റ ബാക്ക്അപ്പ് ചെയ്യൂ
നിങ്ങൾ നിങ്ങളുടെ Apple അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുകയാണെങ്കിൽ, ‘ആരോഗ്യം’ ആപ്പിലെ നിങ്ങളുടെ ആരോഗ്യ, ഫിറ്റ്നസ് വിവരങ്ങൾ iCloud-ൽ ഓട്ടോമാറ്റിക്കായി സംഭരിക്കപ്പെടും. നിങ്ങളുടെ വിവരങ്ങൾ iCloud-നും നിങ്ങളുടെ ഡിവൈസിനും ഇടയിലൂടെ പോകുമ്പോഴും iCloud-ൽ സംഭരിക്കുമ്പോഴും എൻക്രിപ്റ്റ് ചെയ്യപ്പെടുന്നു.
iCloud ഉപയോഗിക്കുന്നതിന് പുറമെ, അല്ലെങ്കിൽ നിങ്ങൾ iCloud ഉപയോഗിക്കുന്നില്ലെങ്കിൽ, ഒരു കമ്പ്യൂട്ടർ ബാക്ക്അപ്പ് എൻക്രിപ്റ്റ് ചെയ്തുകൊണ്ട് നിങ്ങളുടെ ആരോഗ്യം ഡാറ്റ നിങ്ങൾക്ക് ബാക്ക്അപ്പ് ചെയ്യാം. iPhone ബാക്ക്അപ്പ് ചെയ്യൂ കാണൂ.
കുറിപ്പ്: നിങ്ങളുടെ ആരോഗ്യം ആപ്പ് ഡാറ്റ ഡിവൈസുകളിലുടനീളം സിങ്ക് ചെയ്യാൻ, നിങ്ങളുടെ ഡിവൈസുകൾ ഒരേ Apple അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്തിട്ടുണ്ടെന്നും ഇന്റർനെറ്റുമായി കണക്റ്റ് ചെയ്തിട്ടുണ്ടെന്നും ഏറ്റവും പുതിയ OS പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്നും ഉറപ്പാക്കൂ.
iCloud-ൽ നിങ്ങളുടെ ‘ആരോഗ്യ’ ഡാറ്റ മാനേജ് ചെയ്യൂ
നിങ്ങളുടെ ‘ആരോഗ്യം’ ഡാറ്റ എല്ലാ ഡിവൈസുകളിലും സിങ്ക് ചെയ്തിട്ടുണ്ടെന്ന് നിങ്ങൾക്ക് ഉറപ്പാക്കാം. നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും നിങ്ങളുടെ ഡാറ്റ സംഭരിക്കുന്നത് അവസാനിപ്പിക്കുകയും ചെയ്യാം.
ക്രമീകരണം
> [നിങ്ങളുടെ പേര്] > iCloud എന്നതിലേക്ക് പോകൂ.
‘എല്ലാം കാണിക്കൂ’ ടാപ്പ് ചെയ്യൂ, ‘ആരോഗ്യം’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘iPhone-മായി സിങ്ക് ചെയ്യൂ’ ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യൂ.