iPhone-ൽ പോർട്രെയ്റ്റ് മോഡ് ഫോട്ടോകൾ എഡിറ്റ് ചെയ്യൂ
‘ഫോട്ടോസ്’ ആപ്പിൽ, നിങ്ങൾ പോർട്രെയ്റ്റ് മോഡിൽ എടുക്കുന്ന ഫോട്ടോകളുടെ ലൈറ്റിങ് ഇഫക്റ്റുകൾ, ഫീൽഡിന്റെ ഡെപ്ത്, ഫോക്കസ് പോയിന്റ് എന്നിവ മാറ്റാനും ക്രമപ്പെടുത്താനും കഴിയും.

പോർട്രെയ്റ്റ് ലൈറ്റിങ് ഇഫക്റ്റ് മാറ്റൂ
പോർട്രെയ്റ്റുകളിലെ പോർട്രെയ്റ്റ് ലൈറ്റിങ് ഇഫക്റ്റുകൾ നിങ്ങൾക്ക് പ്രയോഗിക്കാനോ മാറ്റാനോ നീക്കം ചെയ്യാനോ കഴിയും.
നിങ്ങളുടെ iPhone-ലെ ഫോട്ടോസ്
ആപ്പിലേക്ക് പോകൂ.
ഒരു പോർട്രെയ്റ്റ് മോഡ് ഫോട്ടോ തുറക്കാൻ അതിൽ ടാപ്പ് ചെയ്യൂ, തുടർന്ന്
ടാപ്പ് ചെയ്യൂ.
സ്ക്രീനിന്റെ താഴെയുള്ള ‘പോർട്രെയ്റ്റ്’ ടാപ്പ് ചെയ്യൂ, തുടർന്ന് സ്ക്രീനിന്റെ മുകളിലുള്ള
ടാപ്പ് ചെയ്യൂ.
പോർട്രെയ്റ്റ് ലൈറ്റിങ് ഇഫക്റ്റുകൾ സ്ക്രീനിന്റെ താഴെ ദൃശ്യമാകുന്നു.
തൊടൂ, തുടർന്ന് ഒരു ലൈറ്റിങ് ഇഫക്റ്റ് തിരഞ്ഞെടുക്കാൻ നിങ്ങളുടെ വിരൽ ഇടത്തേക്കോ വലത്തേക്കോ സ്ലൈഡ് ചെയ്യൂ:
നാച്ചുറൽ ലൈറ്റ്: മങ്ങിയ പശ്ചാത്തലത്തിൽ മുഖം ഷാർപ്പ് ഫോക്കസിൽ ആണ്.
സ്റ്റുഡിയോ ലൈറ്റ്: മുഖം തിളക്കമുള്ളതാകുകയും ഫോട്ടോയ്ക്ക് മൊത്തത്തിൽ നല്ലൊരു രൂപഭാവം ഉണ്ടാവുകയും ചെയ്യുന്നു.
കോണ്ടോർ ലൈറ്റ്: ഹൈലൈറ്റുകളും ലോലൈറ്റുകളും ഉള്ള ഡ്രാമാറ്റിക് ഛായാരൂപങ്ങളാണ് മുഖത്തുള്ളത്.
സ്റ്റേജ് ലൈറ്റ്: ആഴത്തിലുള്ള കറുത്ത പശ്ചാത്തലത്തിൽ മുഖം തിളങ്ങുന്നു.
സ്റ്റേജ് ലൈറ്റ് മോണോ: ഇഫക്റ്റ് സ്റ്റേജ് ലൈറ്റ് പോലെയാണെങ്കിലും ഫോട്ടോ ക്ലാസിക് ബ്ലാക്ക് ആൻഡ് വൈറ്റിലാണ്.
ഹൈ-കീ ലൈറ്റ് മോണോ: ഈ ഇഫക്റ്റ് ഒരു വെളുത്ത പശ്ചാത്തലത്തിൽ ഒരു ഗ്രേസ്കെയിൽ സബ്ജക്റ്റ് സൃഷ്ടിക്കുന്നു.
കുറിപ്പ്: iPhone XR-ൽ, മുൻവശ ക്യാമറ മാത്രമേ നാച്ചുറൽ ലൈറ്റ്, സ്റ്റുഡിയോ ലൈറ്റ്, കോണ്ടോർ ലൈറ്റ് എന്നിവയെ പിന്തുണയ്ക്കൂ.
ലൈറ്റിങ് ഇഫക്റ്റിന്റെ തീവ്രത ക്രമീകരിക്കാൻ സ്ലൈഡറിനെ ഇടത്തോട്ടോ വലത്തോട്ടോ വലിക്കൂ.
‘കഴിഞ്ഞു’ ടാപ്പ് ചെയ്യൂ.
നിങ്ങൾ സേവ് ചെയ്തതിന് ശേഷം എഡിറ്റുകൾ പഴയപടിയാക്കാൻ, ടാപ്പ് ചെയ്ത്, ഒറിജിനൽ ലൈറ്റിങ്ങിലേക്ക് മടങ്ങാൻ മുൻനിലയിലാക്കൂ ടാപ്പ് ചെയ്യൂ.
പോർട്രെയ്റ്റുകളിൽ പശ്ചാത്തലം മങ്ങിക്കൂ
നിങ്ങളുടെ പോർട്രെയ്റ്റുകളിലെ മങ്ങിയ പശ്ചാത്തല ലെവൽ ക്രമപ്പെടുത്താൻ ഡെപ്ത് കൺട്രോൾ സ്ലൈഡർ ഉപയോഗിക്കൂ.

നിങ്ങളുടെ iPhone-ലെ ഫോട്ടോസ്
ആപ്പിലേക്ക് പോകൂ.
ഏതെങ്കിലും പോർട്രെയ്റ്റ് മോഡ് ഫോട്ടോ ഫുൾസ്ക്രീനിൽ കാണാൻ ടാപ്പ് ചെയ്യൂ, തുടർന്ന്
ടാപ്പ് ചെയ്യൂ.
സ്ക്രീനിന്റെ താഴെയുള്ള ‘പോർട്രെയ്റ്റ്’ ടാപ്പ് ചെയ്യൂ, തുടർന്ന് മങ്ങിയ പശ്ചാത്തല ഇഫക്റ്റ് കൂട്ടാനോ കുറയ്ക്കാനോ ഡെപ്ത് കൺട്രോൾ സ്ലൈഡർ വലിക്കൂ.
ഒരു കറുത്ത ഡോട്ട് ഫോട്ടോയുടെ ഒറിജിനൽ ഡെപ്ത് മൂല്യം അടയാളപ്പെടുത്തുന്നു.
‘കഴിഞ്ഞു’ ടാപ്പ് ചെയ്യൂ.
ഒരു പോർട്രെയ്റ്റിന്റെ ഫോക്കസ് പോയിന്റ് മാറ്റൂ
ഫോക്കസ് കൺട്രോൾ ഉപയോഗിച്ച് നിങ്ങൾക്ക് പോർട്രെയ്റ്റിന്റെ സബ്ജക്റ്റ് (അല്ലെങ്കിൽ ഫോക്കസ് പോയിന്റ്) മാറ്റാം. നിങ്ങൾ ഒരു പുതിയ സബ്ജക്റ്റ് സെലക്റ്റ് ചെയ്യുമ്പോൾ, പുതിയ സബ്ജക്റ്റ് ഷാർപ്പും ഫോക്കസ് ചെയ്തതുമായും ദൃശ്യമാവാൻ മങ്ങിയ പശ്ചാത്തലം ഓട്ടോമാറ്റിക്കായി ക്രമപ്പെടുത്തുന്നു. പുതിയ സബ്ജക്റ്റ് മങ്ങിയതല്ലെന്നും വളരെ അകലെയാണെന്നും ഉറപ്പാക്കൂ.
നിങ്ങളുടെ iPhone-ലെ ഫോട്ടോസ്
ആപ്പിലേക്ക് പോകൂ.
ഏതെങ്കിലും പോർട്രെയ്റ്റ് മോഡ് ഫോട്ടോ ഫുൾസ്ക്രീനിൽ കാണാൻ ടാപ്പ് ചെയ്യൂ, തുടർന്ന്
ടാപ്പ് ചെയ്യൂ.
സ്ക്രീനിന്റെ താഴെയുള്ള ’പോർട്രെയ്റ്റ്’ ടാപ്പ് ചെയ്യൂ, തുടർന്ന് ഫോട്ടോയിലെ പുതിയ സബ്ജക്റ്റിലോ ഫോക്കസ് പോയിന്റിലോ ടാപ്പ് ചെയ്യൂ.
‘കഴിഞ്ഞു’ ടാപ്പ് ചെയ്യൂ.
കുറിപ്പ്: iOS 16-ഓ അതിനുശേഷമുള്ളതോ ഉള്ള iPhone 13 മോഡലുകളിലും അതിനുശേഷമുള്ളവയിലും എടുത്ത പോർട്രെയ്റ്റുകളിൽ ലഭ്യമാണ്.
ഫോട്ടോ മോഡിൽ എടുത്ത ഫോട്ടോകളിൽ പോർട്രെയ്റ്റ് ഇഫക്റ്റ് പ്രയോഗിക്കൂ
പിന്തുണയ്ക്കുന്ന മോഡലുകളിൽ ഫോട്ടോ മോഡിൽ എടുത്ത ഒരു വ്യക്തിയോ നായയോ പൂച്ചയോ ഉള്ള ഫോട്ടോകൾ 'ഫോട്ടോസ്’ ആപ്പിലെ പോർട്രെയ്റ്റുകളായി മാറിയേക്കാം.
നിങ്ങളുടെ iPhone-ലെ ഫോട്ടോസ്
ആപ്പിലേക്ക് പോകൂ.
ഫുൾ സ്ക്രീനിൽ കാണാൻ ഫോട്ടോ മോഡിൽ എടുത്ത ഏതെങ്കിലും ഫോട്ടോയിൽ ടാപ്പ് ചെയ്യൂ, തുടർന്ന്
ടാപ്പ് ചെയ്യൂ.
പോർട്രെയ്റ്റ് ഇഫക്റ്റുകൾ ലഭ്യമാണെങ്കിൽ, സ്ക്രീനിന്റെ താഴെയുള്ള ‘പോർട്രെയ്റ്റ്’ ടാപ്പ് ചെയ്യൂ.
പോർട്രെയ്റ്റിലെ മങ്ങിയ പശ്ചാത്തലത്തിന്റെ അളവ് കൂട്ടാനോ കുറയ്ക്കാനോ ഡെപ്ത് കൺട്രോൾ സ്ലൈഡർ ഉപയോഗിക്കൂ.
‘കഴിഞ്ഞു’ ടാപ്പ് ചെയ്യൂ.
നിങ്ങൾ സേവ് ചെയ്തതിന് ശേഷം എഡിറ്റുകൾ പഴയപടിയാക്കാൻ, ഫോട്ടോ തുറന്ന്, ടാപ്പ് ചെയ്യൂ, തുടർന്ന് ‘മുൻനിലയിലാക്കൂ’ ടാപ്പ് ചെയ്യൂ.
കുറിപ്പ്: ഫോട്ടോ മോഡിൽ എടുത്ത Live Photo-യിൽ പോർട്രെയ്റ്റ് ഇഫക്റ്റ് പ്രയോഗിക്കുമ്പോൾ, Live Photo ഇഫക്റ്റുകൾ ലഭ്യമാവില്ല. Live Photo കാണുന്നതിന് ‘തത്സമയം’ ടാപ്പ് ചെയ്യൂ അല്ലെങ്കിൽ പോർട്രെയ്റ്റ് ഇഫക്റ്റ് പ്രയോഗിക്കാതെ Live Photo ഇഫക്റ്റ് പ്രയോഗിക്കൂ.
പോർട്രെയ്റ്റ് ഇഫക്റ്റ് നീക്കം ചെയ്യൂ
പോർട്രെയ്റ്റ് മോഡിൽ എടുത്ത ഒരു ഫോട്ടോയിൽ നിന്ന് നിങ്ങൾക്ക് പോർട്രെയ്റ്റ് ഇഫക്റ്റ് (മങ്ങിയ പശ്ചാത്തലം) നീക്കം ചെയ്യാം.
നിങ്ങളുടെ iPhone-ലെ ഫോട്ടോസ്
ആപ്പിലേക്ക് പോകൂ.
ഏതെങ്കിലും പോർട്രെയ്റ്റ് മോഡ് ഫോട്ടോ ഫുൾസ്ക്രീനിൽ കാണാൻ ടാപ്പ് ചെയ്യൂ, തുടർന്ന്
ടാപ്പ് ചെയ്യൂ.
സ്ക്രീനിന്റെ താഴെയുള്ള ’പോർട്രെയ്റ്റ്’ ടാപ്പ് ചെയ്യൂ, തുടർന്ന് പോർട്രെയ്റ്റ് ഇഫക്റ്റ് ഓഫ് ചെയ്യാൻ സ്ക്രീനിന്റെ മുകളിലുള്ള ’പോർട്രെയ്റ്റ്’ ടാപ്പ് ചെയ്യൂ; അത് വീണ്ടും ഓണാക്കാൻ വീണ്ടും ടാപ്പ് ചെയ്യൂ.
‘കഴിഞ്ഞു’ ടാപ്പ് ചെയ്യൂ.