iPhone-ലെ ഒരു വോയ്സ് മെമോ റെക്കോർഡിങ്ങിലേക്ക് രണ്ടാമതൊരു ലെയർ ചേർക്കൂ
iPhone 16 Pro, iPhone 16 Pro Max എന്നിവയിൽ, നിങ്ങൾക്ക് ഹെഡ്ഫോണുകൾ (iOS 18.2 അല്ലെങ്കിൽ അതിനുശേഷമുള്ളത്) ഉപയോഗിക്കാതെ ഒരു ഇൻസ്ട്രുമെന്റൽ റെക്കോർഡിങ്ങിന് മുകളിൽ ഒരു വോക്കൽ ലെയർ റെക്കോർഡ് ചെയ്യാം. ഒരു സംഗീത പ്രചോദനം കാപ്ചർ ചെയ്യാൻ ഇത് നിങ്ങളെ അനുവദിക്കുന്നു. നിലവിലുള്ള ഇൻസ്ട്രുമെന്റൽ റെക്കോർഡിങ്ങിലേക്ക് വോക്കലുകൾ, അല്ലെങ്കിൽ വോയ്സ് ഓവർ ചേർക്കൂ, വരികൾ പരീക്ഷിക്കൂ, ഇൻസ്ട്രുമെന്റൽ സംഗീതവുമായി ഹാർമണൈസ് ചെയ്യൂ എന്നിവയും മറ്റും.
രണ്ടാമതൊരു ലെയർ ചേർക്കൂ
നിങ്ങളുടെ iPhone-ലെ വോയ്സ് മെമോ
ആപ്പിലേക്ക് (യൂട്ടിലിറ്റീസ് ഫോൾഡറിൽ) പോകൂ.
റെക്കോർഡിങ്ങുകളുടെ ലിസ്റ്റിൽ, നിങ്ങൾക്ക് ഒരു വോക്കൽ ലെയർ ചേർക്കേണ്ട റെക്കോർഡിങ്ങിൽ ടാപ്പ് ചെയ്യൂ, തുടർന്ന് വേവ്ഫോം കാണാൻ
ടാപ്പ് ചെയ്യൂ.
ടാപ്പ് ചെയ്യൂ.
ടാപ്പ് ചെയ്യൂ, തുടർന്ന് നിങ്ങളുടെ രണ്ടാമത്തെ ലെയർ റെക്കോർഡ് ചെയ്യൂ.
റെക്കോർഡിങ്ങുകളുടെ ലിസ്റ്റിൽ,
എന്നത് ലെയർ ചെയ്ത റെക്കോർഡിങ്ങുകളെ സൂചിപ്പിക്കുന്നു.
നിങ്ങൾക്ക് iPhone 16 Pro അല്ലെങ്കിൽ iPhone 16 Pro Max എന്നിവയിൽ മാത്രമേ ലെയർ ചെയ്ത റെക്കോർഡിങ് സൃഷ്ടിക്കാനാകുകയുള്ളുവെങ്കിലും, iOS 18.2, iPadOS 18.2, macOS Sequoia 15.2 അല്ലെങ്കിൽ അതിനുശേഷമുള്ളത് ഉപയോഗിച്ച് ഏത് ഡിവൈസിലും ലെയർ ചെയ്ത റെക്കോർഡിങ് പ്ലേ ചെയ്യാം.
കുറിപ്പ്: ലെയേർഡ് റെക്കോർഡിങ്ങുകൾ QTA (QuickTime ഓഡിയോ) ഫോർമാറ്റിലാണ്. iOS 18.1, iPadOS 18.1, macOS Sequoia 15.1 അല്ലെങ്കിൽ അതിന് മുമ്പുള്ളവയുള്ള ഡിവൈസുകളിൽ അവ ദൃശ്യമാകില്ല. എന്നിരുന്നാലും, നിങ്ങൾ ലെയറുകൾ വേർതിരിക്കുമ്പോൾ, ഓരോ ലെയറും .m4a ഫോർമാറ്റിലായിരിക്കും, അത് iOS 18.1, iPadOS 18.1, macOS Sequoia 15.1, അല്ലെങ്കിൽ അതിന് മുൻപുള്ളവ ഉള്ള ഡിവൈസുകളിൽ ദൃശ്യമാകും.
ആദ്യത്തെ ലെയർ മാത്രം ട്രാൻസ്ക്രൈബ് ചെയ്യാനോ സ്റ്റീരിയോയിൽ റെക്കോർഡ് ചെയ്യാനോ കഴിയും. (ട്രാൻസ്ക്രിപ്ഷനെ പിന്തുണയ്ക്കുന്ന ഹാർഡ്വെയർ, സോഫ്റ്റ്വെയർ, ഭാഷകൾ എന്നിവയ്ക്കായി ഒരു വോയ്സ് മെമോകൾ ട്രാൻസ്ക്രിപ്ഷൻ കാണൂ എന്നത് കാണൂ.) വേർതിരിക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് ലെയർ ചെയ്ത റെക്കോർഡിങ്ങിലെ രണ്ട് ലെയറുകളും ഒരുമിച്ച് എഡിറ്റ് ചെയ്യാൻ കഴിയും.
ലെയറുകൾ മിക്സ് ചെയ്യൂ
രണ്ടാമത്തെ ലെയർ റെക്കോർഡ് ചെയ്തതിന് ശേഷം, നിങ്ങൾക്ക് രണ്ട് ലെയറുകളും മിക്സ് ചെയ്യാം.
നിങ്ങളുടെ iPhone-ലെ വോയ്സ് മെമോ
ആപ്പിലേക്ക് (യൂട്ടിലിറ്റീസ് ഫോൾഡറിൽ) പോകൂ.
നിങ്ങൾക്ക് മിക്സ് ചെയ്യേണ്ട ലെയേർഡ് റെക്കോർഡിങ് ടാപ്പ് ചെയ്യൂ.
വേവ്ഫോം കാണാൻ
ടാപ്പ് ചെയ്യൂ, തുടർന്ന്
ടാപ്പ് ചെയ്യൂ.
ലെയറുകൾ മിക്സ് ചെയ്യാൻ ലെയർ മിക്സ് സ്ലൈഡർ വലിക്കൂ.
ലെയറുകൾ വേർതിരിക്കൂ
രണ്ടാമത്തെ ലെയർ റെക്കോർഡ് ചെയ്തതിനുശേഷം, എഡിറ്റ് ചെയ്യാനോ വെവ്വേറെ പ്ലേ ചെയ്യാനോ നിങ്ങൾക്ക് രണ്ട് ലെയറുകളും വേർതിരിക്കാം.
നിങ്ങളുടെ iPhone-ലെ വോയ്സ് മെമോ
ആപ്പിലേക്ക് (യൂട്ടിലിറ്റീസ് ഫോൾഡറിൽ) പോകൂ.
വേവ്ഫോം കാണുമ്പോൾ,
ടാപ്പ് ചെയ്യൂ, തുടർന്ന് ’ലെയറുകൾ വേർതിരിക്കൂ’ ടാപ്പ് ചെയ്യൂ.
റെക്കോർഡിങ്ങുകളുടെ ലിസ്റ്റിലേക്ക് മടങ്ങാൻ ’പൂർത്തിയായി’ ടാപ്പ് ചെയ്യൂ.
രണ്ട് ലെയറുകളും ലിസ്റ്റിൽ വെവ്വേറെ റെക്കോർഡിങ്ങുകളായി ദൃശ്യമാകും. നിങ്ങൾക്ക് അവ സെലക്റ്റ് ചെയ്യുകയും എഡിറ്റ് ചെയ്യുകയും വെവ്വേറെ പ്ലേ ചെയ്യുകയുമാവാം.
ലേയേർഡ് റെക്കോർഡിങ്ങുകൾ Logic Pro-യിലേക്ക് ഇംപോർട്ട് ചെയ്യൂ
വോയ്സ് മെമോകൾ iCloud ക്രമീകരണങ്ങളിൽ ഓണാണെങ്കിൽ, നിങ്ങൾ ഒരേ Apple അക്കൗണ്ടിൽ സൈൻ ഇൻ ചെയ്തിരിക്കുന്ന iPad-ലെ iPhone-ൽ നിന്ന് ഒരു ലേയേർഡ് റെക്കോർഡിങ് തുറക്കുകയും ’ഫയൽസി’ലേക്ക് റെക്കോർഡിങ് എക്സ്പോർട്ട് ചെയ്യുകയും ചെയ്യാം. തുടർന്ന് എഡിറ്റിങ്ങിനായി നിങ്ങൾക്ക് ലേയേർഡ് റെക്കോർഡിങ് iPad-നായുള്ള Logic Pro-യിലേക്ക് ഇംപോർട്ട് ചെയ്യാം. രണ്ട് ലെയറുകളും Logic Pro 11.1.1, അല്ലെങ്കിൽ അതിനുശേഷമുള്ളതിൽ രണ്ട് വ്യത്യസ്ത ട്രാക്കുകളായി ഓട്ടോമാറ്റിക്കായി തുറക്കുന്നു.