iPhone-ലെ ‘Face ID-യും ശ്രദ്ധയും’ ക്രമീകരണങ്ങൾ മാറ്റൂ
നിങ്ങൾക്ക് ശാരീരികമോ കാഴ്ചാപരമോ ആയ പരിമിതികളുണ്ടെങ്കിൽ, Face ID ഉള്ള iPhone-ൽ നിങ്ങൾക്ക് ‘Face ID-യും ശ്രദ്ധയും’ ക്രമപ്പെടുത്താം.
ആക്സസബിലിറ്റി ഓപ്ഷനുകൾ ഉപയോഗിച്ച് Face ID സജ്ജീകരിക്കൂ
Face ID സജ്ജീകരിക്കാൻ സാധാരണയായി നിങ്ങളുടെ മുഖത്തിന്റെ എല്ലാ കോണുകളും കാണിക്കാനായി നിങ്ങളുടെ തല ഒരു വൃത്തത്തിലെന്ന പോലെ പതുക്കെ ചലിപ്പിക്കേണ്ടതുണ്ട്. നിങ്ങൾക്ക് തല പൂർണമായും ചലിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ, തല ചലിപ്പിക്കാതെ തന്നെ നിങ്ങൾക്ക് Face ID സജ്ജീകരിക്കാനാകും.
ക്രമീകരണം
> Face ID-യും പാസ്കോഡും എന്നതിലേക്ക് പോകൂ.
‘Face ID സജ്ജീകരിക്കൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘തുടങ്ങൂ’ ടാപ്പ് ചെയ്യൂ.
നിങ്ങളുടെ മുഖം ഫ്രെയിമിനുള്ളിൽ കൊണ്ടുവന്നതിന് ശേഷം ‘ആക്സസബിലിറ്റി ഓപ്ഷനുകൾ’ ടാപ്പ് ചെയ്യൂ.
Face ID സുരക്ഷിതമാണെങ്കിലും, നിങ്ങൾ iPhone അൺലോക്ക് ചെയ്യുമ്പോൾ കൂടുതൽ സ്ഥിരത ആവശ്യമാണ്.
ശ്രദ്ധാ ക്രമീകരണങ്ങൾ മാറ്റൂ
അധിക സുരക്ഷയ്ക്കായി, Face ID ശ്രദ്ധ തിരിച്ചറിയുന്നതാണ്. നിങ്ങളുടെ കണ്ണുകൾ തുറന്നിരിക്കുകയും സ്ക്രീനിൽ നോക്കുകയും ചെയ്യുമ്പോൾ മാത്രം അത് iPhone അൺലോക്ക് ചെയ്യുന്നു. അറിയിപ്പുകളും സന്ദേശങ്ങളും കാണിക്കാനോ നിങ്ങൾ വായിക്കുമ്പോൾ സ്ക്രീൻ പ്രകാശിപ്പിച്ച് നിർത്താനോ അലേർട്ടുകളുടെ വോള്യം കുറയ്ക്കാനോ iPhone-ന് കഴിയും.
iPhone നിങ്ങളുടെ ശ്രദ്ധ പരിശോധിക്കേണ്ടതില്ലെങ്കിൽ, താഴെപ്പറയുന്ന കാര്യങ്ങൾ ചെയ്യൂ:
ക്രമീകരണം
> ആക്സസബിലിറ്റി > Face ID-ഉം ശ്രദ്ധയും എന്നതിലേക്ക് പോകൂ.
താഴെപ്പറയുന്നവയിൽ ഏതെങ്കിലും ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യൂ:
Face ID-ക്ക് ശ്രദ്ധ ആവശ്യമുള്ളതാക്കൂ: നിങ്ങൾ iPhone നോക്കുമ്പോൾ മാത്രം അത് അൺലോക്ക് ചെയ്തുകൊണ്ട് ഒരു അധിക ലെവൽ സുരക്ഷ നൽകൂ.
‘ശ്രദ്ധ തിരിച്ചറിയൽ’ ഫീച്ചറുകൾ: ഡിസ്പ്ലേ ഡിം ചെയ്യുന്നതിനോ ലോക്ക് ചെയ്തിരിക്കുമ്പോൾ ഒരു അറിയിപ്പ് വിപുലീകരിക്കുന്നതിനോ ചില അലേർട്ടുകളുടെ ശബ്ദം കുറയ്ക്കുന്നതിനോ മുൻപായി iPhone ശ്രദ്ധിക്കുന്നുണ്ടോ എന്ന് പരിശോധിക്കും.
വിജയകരമായ ഓതെന്റിക്കേഷനുള്ള ഹാപ്റ്റിക്: Face ID വിജയകരമായി iPhone അൺലോക്ക് ചെയ്യുമ്പോഴോ, Apple Pay-യെ അധികാരപ്പെടുത്തുമ്പോഴോ, iTunes, App Store വാങ്ങലുകൾ പരിശോധിച്ച് ഉറപ്പിക്കുമ്പോഴോ ഒരു ഹാപ്റ്റിക് പ്ലേ ചെയ്യൂ.
നിങ്ങൾ iPhone ആദ്യമായി സജ്ജീകരിക്കുമ്പോൾ VoiceOver ഓണാക്കിയാൽ ഈ ക്രമീകരണങ്ങൾ ഡിഫോൾട്ടായി ഓഫാകും.
കുറിപ്പ്: ശ്രദ്ധ ആവശ്യമാക്കുന്നത് Face ID-യെ കൂടുതൽ സുരക്ഷിതമാക്കുന്നു.