iPhone-ലെ Mail-ലെ ‘എന്റെ ഇ-മെയിൽ മറയ്ക്കൂ’ ഉപയോഗിക്കൂ
iCloud+-ൽ സബ്സ്ക്രൈബ് ചെയ്യുമ്പോൾ, നിങ്ങളുടെ യഥാർഥ ഇ-മെയിൽ വിലാസം സ്വകാര്യമായി സൂക്ഷിക്കാനായി നിങ്ങളുടെ യഥാർഥ ഇ-മെയിൽ അക്കൗണ്ടിലേക്ക് ഫോർവേഡ് ചെയ്യുന്ന ഇ-മെയിൽ സന്ദേശങ്ങൾ അയയ്ക്കാനും സ്വീകരിക്കാനും ‘എന്റെ ഇ-മെയിൽ മറയ്ക്കൂ’ നിങ്ങളെ അനുവദിക്കുന്നു. Mail ആപ്പിലൂടെ നിങ്ങൾക്ക് ആവശ്യാനുസരണം സവിശേഷ ഇ-മെയിൽ വിലാസങ്ങളും ജനറേറ്റ് ചെയ്യാം.

‘എന്റെ ഇ-മെയിൽ മറയ്ക്കൂ’ ഉപയോഗിച്ച് ഒരു ഇ-മെയിൽ അയയ്ക്കൂ
നിങ്ങളുടെ iPhone-ലെ Mail
ആപ്പിലേക്ക് പോകൂ.
ടാപ്പ് ചെയ്യൂ.
നിങ്ങളുടെ സന്ദേശത്തിനായി ഒരു സ്വീകർത്താവിനെയും വിഷയവും ചേർക്കൂ.
കുറിപ്പ്: ‘എന്റെ ഇ-മെയിൽ മറയ്ക്കൂ’ ഉപയോഗിച്ച് ഒരു സമയത്ത് ഒരു സ്വീകർത്താവിന് മാത്രമേ നിങ്ങൾക്ക് സന്ദേശം അയയ്ക്കാനാകൂ.
‘പ്രേഷകൻ’ ഫീൽഡിൽ ടാപ്പ് ചെയ്ത് അതിൽ വീണ്ടും ടാപ്പ് ചെയ്യൂ, എന്നിട്ട് ‘എന്റെ ഇ-മെയിൽ മറയ്ക്കൂ’ ടാപ്പ് ചെയ്യൂ. ‘പ്രേഷകൻ’ ഫീൽഡിൽ ഒരു പുതിയ, അദ്വിതീയ ഇ-മെയിൽ വിലാസം പ്രത്യക്ഷമാകുന്നു.
നുറുങ്ങ്: ‘എന്റെ ഇ-മെയിൽ മറയ്ക്കൂ’ ഉപയോഗിച്ച് നിങ്ങൾ അയച്ച ഒരു സന്ദേശത്തിന് സ്വീകർത്താവ് മറുപടി നൽകുമ്പോൾ, അവരുടെ മറുപടി നിങ്ങളുടെ യഥാർഥ ഇ-മെയിൽ വിലാസത്തിലേക്ക് ഫോർവേഡ് ചെയ്യപ്പെടും. ഒരു ‘ഇതിലേക്ക് ഫോർവേഡ് ചെയ്യൂ’ വിലാസം സജ്ജമാക്കാൻ, ക്രമീകരണത്തിൽ ‘എന്റെ ഇ-മെയിൽ മറയ്ക്കൂ’ വിലാസങ്ങൾ സൃഷ്ടിക്കുകയും മാനേജ് ചെയ്യുകയും ചെയ്യൂ എന്നത് കാണൂ.
‘എന്റെ ഇ-മെയിൽ മറയ്ക്കൂ’ ഉപയോഗിച്ച് ഒരു ഇ-മെയിലിന് മറുപടി നൽകൂ
നിങ്ങളുടെ തനതും റാൻഡവുമായ വിലാസങ്ങളിലൊന്നിൽ ഒരു സന്ദേശം നിങ്ങൾക്ക് ലഭിക്കുമ്പോൾ, അതേ വിലാസം ഉപയോഗിച്ച് നിങ്ങൾക്ക് മറുപടി നൽകാം. ഇത് സംഭാഷണം തുടരാനും നിങ്ങളുടെ യഥാർഥ ഇ-മെയിൽ വിലാസം സ്വകാര്യമായി സൂക്ഷിക്കാനും നിങ്ങളെ അനുവദിക്കുന്നു. മറുപടി നൽകാൻ, താഴെപ്പറയുന്നവ ചെയ്യൂ:
നിങ്ങളുടെ iPhone-ലെ Mail
ആപ്പിലേക്ക് പോകൂ.
സന്ദേശം ടാപ്പ് ചെയ്ത്
ടാപ്പ് ചെയ്യൂ, തുടർന്ന് ‘മറുപടി നൽകൂ’ ടാപ്പ് ചെയ്യൂ.
നിങ്ങളുടെ പ്രതികരണം ടൈപ്പ് ചെയ്യൂ.
സ്വീകർത്താവ് കാണുന്ന ഇ-മെയിൽ വിലാസം കാണാൻ നിങ്ങൾക്ക് ’പ്രേഷകൻ’ ഫീൽഡിൽ ടാപ്പ് ചെയ്യാം.
‘എന്റെ ഇ-മെയിൽ മറയ്ക്കൂ’ ജനറേറ്റ് ചെയ്ത വിലാസങ്ങൾ മാനേജ് ചെയ്യൂ
‘എന്റെ ഇ-മെയിൽ മറയ്ക്കൂ’ ഉപയോഗിച്ച് നിങ്ങൾ സൃഷ്ടിക്കുന്ന റാൻഡം വിലാസങ്ങൾ നിങ്ങൾക്ക് സൃഷ്ടിക്കാനും സജീവമല്ലാതാക്കാനും വീണ്ടും സജീവമാക്കാനും മാനേജ് ചെയ്യാനും കഴിയും. ക്രമീകരണത്തിൽ എന്റെ ഇ-മെയിൽ മറയ്ക്കൂ വിലാസങ്ങൾ സൃഷ്ടിക്കുകയും മാനേജ് ചെയ്യുകയും ചെയ്യൂ എന്നത് കാണൂ.