iPhone-ലെ ‘മാപ്പ്സി’ൽ ഒരു റൂട്ട് ഓവർവ്യൂവോ തിരിവുകളുടെ ലിസ്റ്റോ കാണൂ
ഡ്രൈവിങ്, സൈക്ലിങ്, ട്രാൻസിറ്റ്, നടത്തം എന്നിവയ്ക്കുള്ള ദിശാനിർദേശങ്ങൾ പിന്തുടരുമ്പോൾ, നിങ്ങളുടെ റൂട്ടിന്റെ ഒരു ഓവർവ്യൂവും വരാനിരിക്കുന്ന തിരിവുകളുടെ ഒരു ലിസ്റ്റും നിങ്ങൾക്ക് ലഭിക്കും.

നിങ്ങളുടെ റൂട്ടിന്റെ ഒരു ഓവർവ്യൂ നേടൂ
ആരംഭ പോയിന്റ് മുതൽ ലക്ഷ്യസ്ഥാനം വരെയുള്ള നിങ്ങളുടെ മുഴുവൻ റൂട്ടും സ്ക്രീനിൽ കാണാൻ നിങ്ങൾക്ക് സൂം ഔട്ട് ചെയ്യാം.
നിങ്ങളുടെ iPhone-ലെ മാപ്പ്സ്
ആപ്പിലേക്ക് പോകൂ.
ടാപ്പ് ചെയ്യൂ.
തിരിവുകൾതോറും ദിശാനിർദേശത്തിലേക്ക് മടങ്ങാൻ, ടാപ്പ് ചെയ്യൂ.
വരാനിരിക്കുന്ന ദിശാനിർദേശങ്ങളുടെ ഒരു ലിസ്റ്റ് കാണൂ
നിങ്ങളുടെ iPhone-ലെ മാപ്പ്സ്
ആപ്പിലേക്ക് പോകൂ.
’പോകൂ’ ബട്ടൺ ഒഴികെ റൂട്ട് കാർഡിൽ എവിടെയും ടാപ്പ് ചെയ്യൂ.
കൂടുതൽ ദിശാനിർദേശങ്ങൾ കാണാൻ താഴേക്ക് സ്ക്രോൾ ചെയ്യൂ.
പൂർത്തിയാകുമ്പോൾ,
ടാപ്പ് ചെയ്യൂ.

ഒരാളുമായി ഒരു റൂട്ട് പങ്കിടൂ
നിങ്ങളുടെ iPhone-ലെ മാപ്പ്സ്
ആപ്പിലേക്ക് പോകൂ.
’പോകൂ’ ബട്ടൺ ഒഴികെ റൂട്ട് കാർഡിൽ എവിടെയും ടാപ്പ് ചെയ്യൂ.
കാർഡിന്റെ താഴേക്ക് സ്ക്രോൾ ചെയ്യൂ, ‘പങ്കിടൂ’ എന്നതിൽ ടാപ്പ് ചെയ്യൂ, തുടർന്ന് റൂട്ട് പങ്കിടാനുള്ള ഒരു മാർഗം തിരഞ്ഞെടുക്കൂ.
‘കഴിഞ്ഞു’ ടാപ്പ് ചെയ്യൂ.