iPhone-ലെ സ്റ്റോക്ക്സ് എന്നതിൽ ബിസിനസ് വാർത്തകൾ വായിക്കുകയോ കേൾക്കുകയോ ചെയ്യൂ
സ്റ്റോക്ക്സ് ആപ്പിൽ, നിങ്ങൾക്ക് വിപണിയെ നയിക്കുന്ന ബിസിനസ് വാർത്തകൾ വായിക്കാനും കേൾക്കാനും കഴിയും. Apple News ലഭ്യമായ രാജ്യങ്ങളിൽ, Apple News എഡിറ്റർമാർ സെലക്റ്റ് ചെയ്ത സ്റ്റോറികളും Apple News+ എന്നതിൽ നിന്നുള്ള സ്റ്റോറികളും നിങ്ങൾ കാണുന്നു.
Apple News+ എന്നതിനെ കുറിച്ച് കൂടുതൽ അറിയാൻ, Apple News+ സബ്സ്ക്രൈബ് ചെയ്യൂ എന്നത് കാണൂ.
കുറിപ്പ്: Apple News, Apple News+ എന്നിവ എല്ലാ രാജ്യങ്ങളിലും പ്രദേശങ്ങളിലും ലഭ്യമല്ല. Apple മീഡിയ സേവനങ്ങളുടെ ലഭ്യത എന്ന Apple പിന്തുണാ ലേഖനം കാണൂ.
ഒരു സ്റ്റോറി വായിക്കൂ
നിങ്ങളുടെ iPhone-ലെ സ്റ്റോക്ക്സ് ആപ്പിലേക്ക്
പോകൂ.
സ്റ്റോറികൾ കാണുന്നതിന് ‘ബിസിനസ്സ് വാർത്തകളി’ലോ ‘മുൻനിര സ്റ്റോറികളി’ലോ സ്വൈപ്പ് ചെയ്യൂ, അല്ലെങ്കിൽ ബന്ധപ്പെട്ട സ്റ്റോറികൾ ബ്രൗസ് ചെയ്യുന്നതിന് നിങ്ങളുടെ വാച്ച്ലിസ്റ്റിലെ ഒരു സിംബലിൽ ടാപ്പ് ചെയ്യൂ. ‘എന്റെ സിംബലുകൾ’ വാച്ച്ലിസ്റ്റിൽ സിംബലുകൾ മാനേജ് ചെയ്യൂ കാണൂ.
ഒരു സ്റ്റോറി വായിക്കാൻ അതിൽ ടാപ്പ് ചെയ്യൂ. ഒരു സ്റ്റോറി കാണുമ്പോൾ, നിങ്ങൾക്ക് ഈ ഓപ്ഷനുകൾ ഉണ്ട്:
‘സ്റ്റോക്ക്സി’ലെ നിങ്ങളുടെ ന്യൂസ്ഫീഡിലേക്ക് മടങ്ങാൻ: മുകളിൽ-ഇടത് കോണിലുള്ള
അല്ലെങ്കിൽ ‘കഴിഞ്ഞു’ ടാപ്പ് ചെയ്യൂ.
Apple News-ലെ പ്രസിദ്ധീകരണത്തിൽ നിന്നുള്ള കൂടുതൽ സ്റ്റോറികൾ കാണാൻ: സ്ക്രീനിന്റെ മുകളിലുള്ള പബ്ലിഷർ ലോഗോ ടാപ്പ് ചെയ്യൂ.
Apple News എന്നതിലേക്ക് സ്റ്റോറി സേവ് ചെയ്യൂ: സ്ക്രീനിന്റെ മുകളിലുള്ള
ടാപ്പ് ചെയ്യൂ.
കുറിപ്പ്: Apple News-ൽ സ്റ്റോറികൾ സേവ് ചെയ്യുന്നതിന്, നിങ്ങൾ നിങ്ങളുടെ Apple അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്തെന്ന് ഉറപ്പാക്കി, ക്രമീകരണം
> [നിങ്ങളുടെ പേര്] > iCloud എന്നതിലേക്ക് പോകൂ, തുടർന്ന് ‘iCloud-ൽ സേവ് ചെയ്തവ’ എന്നതിന് അടുത്തായുള്ള ‘എല്ലാം കാണൂ’ എന്നതിൽ ടാപ്പ് ചെയ്ത്, ‘News’ ഓണാക്കൂ.
ടെക്സ്റ്റ് വലിപ്പം മാറ്റൂ: നിങ്ങളുടെ ലൊക്കേഷനെ ആശ്രയിച്ച് താഴെപ്പറയുന്നവയിൽ ഒന്ന് ചെയ്യൂ:
ടാപ്പ് ചെയ്യൂ, തുടർന്ന് സ്റ്റോറിയിലെ ടെക്സ്റ്റ് വലിപ്പം മാറ്റാൻ ചെറുതോ വലുതോ ആയ അക്ഷരത്തിൽ ടാപ്പ് ചെയ്യൂ.
ടാപ്പ് ചെയ്യൂ, ടെക്സ്റ്റ് വലിപ്പം എന്നത് ടാപ്പ് ചെയ്ത്, സ്റ്റോറിയിലെ ടെക്സ്റ്റ് വലിപ്പം മാറ്റാൻ ചെറുതോ വലുതോ ആയ അക്ഷരത്തിൽ ടാപ്പ് ചെയ്യൂ.
സ്റ്റോറി പങ്കിടൂ:
ടാപ്പ് ചെയ്യൂ, തുടർന്ന് സന്ദേശങ്ങൾ അല്ലെങ്കിൽ Mail പോലുള്ള ഒരു ‘പങ്കിടൽ’ ഓപ്ഷൻ തിരഞ്ഞെടുക്കൂ.
കുറിപ്പ്: നിങ്ങൾ Apple News+ സ്റ്റോറി ടാപ്പ് ചെയ്യുകയും നിങ്ങൾ Apple News+ സബ്സ്ക്രൈബർ അല്ലാതിരിക്കുകയുമാണെങ്കിൽ, സബ്സ്ക്രൈബ് ചെയ്യൂ അല്ലെങ്കിൽ സൗജന്യ ട്രയൽ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ഓൺസ്ക്രീൻ നിർദേശങ്ങൾ പാലിക്കൂ. Apple News+ നെ കുറിച്ച് കൂടുതൽ അറിയാൻ, Apple News+ സബ്സ്ക്രൈബ് ചെയ്യൂ കാണൂ.
Apple News-ൽ നിങ്ങൾ ബ്ലോക്ക് ചെയ്ത പബ്ലിക്കേഷനുകളിൽ നിന്നുള്ള സ്റ്റോറികൾ ന്യൂസ്ഫീഡിൽ ദൃശ്യമാകില്ല. നിങ്ങൾക്കായി മാത്രം തിരഞ്ഞെടുത്ത ന്യൂസ് സ്റ്റോറികൾ കാണൂ കാണൂ.
ഓഡിയോ സ്റ്റോറികൾ കേൾക്കൂ
ചില ന്യൂസ് സ്റ്റോറികളിൽ നിങ്ങൾക്ക് സ്റ്റോക്ക്സ് ആപ്പിൽ കേൾക്കാനോ News ആപ്പിൽ പിന്നീട് കേൾക്കാനോ കഴിയുന്ന ഒരു ഓഡിയോ പതിപ്പ് ഉൾപ്പെടുന്നു (എല്ലാ രാജ്യങ്ങളിലും പ്രദേശങ്ങളിലും ലഭ്യമല്ല).
നിങ്ങളുടെ iPhone-ലെ സ്റ്റോക്ക്സ് ആപ്പിലേക്ക്
പോകൂ.
ഒരു സ്റ്റോറിയുടെ ഓഡിയോ പതിപ്പ് കേൾക്കാൻ’ഇപ്പോൾ പ്ലേ ചെയ്യൂ’എന്നതിൽ ടാപ്പ് ചെയ്യൂ. അല്ലെങ്കിൽ, സ്റ്റോറി വായിക്കാൻ അതിൽ ടാപ്പ് ചെയ്യൂ, തുടർന്ന് സ്റ്റോറിയുടെ മുകളിലുള്ള’ഇപ്പോൾ പ്ലേ ചെയ്യൂ’ എന്നതിൽ ടാപ്പ് ചെയ്യൂ.
സ്റ്റോറി പോസ് ചെയ്യാനോ 15 സെക്കൻഡ് പിന്നിലേക്ക് പോകാനോ സ്ക്രീനിന്റെ താഴെയുള്ള മിനി പ്ലേയർ ഉപയോഗിക്കൂ. ഫുൾസ്ക്രീൻ പ്ലേയർ തുറക്കാൻ, മിനി പ്ലേയറിൽ ടാപ്പ് ചെയ്യൂ.
മിനി പ്ലേയറിലേക്ക് മടങ്ങാൻ, ഫുൾ-സ്ക്രീൻ പ്ലേയറിനെ ചെറുതാക്കാനായി താഴേക്ക് സ്വൈപ്പ് ചെയ്യൂ.
മിനി പ്ലേയർ അടയ്ക്കാൻ
ടാപ്പ് ചെയ്യൂ.
നിങ്ങളുടെ News ക്യൂവിൽ സ്റ്റോക്ക്സ് എന്നതിൽ നിന്നുള്ള ഒരു ഓഡിയോ സ്റ്റോറി ചേർക്കൂ
നിങ്ങൾ Apple News+ സബ്സ്ക്രൈബ് ചെയ്താൽ, നിങ്ങൾക്ക് News-ലെ നിങ്ങളുടെ ‘അടുത്തതായി വരുന്ന’ ക്യൂ’വിലേക്ക് സ്റ്റോക്ക്സ് എന്നതിൽ നിന്ന് ഒരു ഓഡിയോ സ്റ്റോറി ചേർക്കാനാകും.
നിങ്ങളുടെ Apple അക്കൗണ്ടിൽ നിങ്ങൾ സൈൻ-ഇൻ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കൂ.
ക്രമീകരണം
> [നിങ്ങളുടെ പേര്] > iCloud എന്നതിലേക്ക് പോയി, ‘iCloud-ലേക്ക് സേവ് ചെയ്തതി’ന് അടുത്തുള്ള ‘എല്ലാം കാണൂ’ എന്നതിൽ ടാപ്പ് ചെയ്യൂ, തുടർന്ന് News ഓണാക്കൂ.
നിങ്ങളുടെ iPhone-ലെ സ്റ്റോക്ക്സ് ആപ്പിലേക്ക്
പോകൂ.
താഴെപ്പറയുന്നവയിൽ ഏതെങ്കിലുമൊന്ന് ചെയ്യൂ:
ഒരു സ്റ്റോക്ക്സ് ന്യൂസ്ഫീഡിൽ നിന്ന് ചേർക്കാൻ: സ്റ്റോറി തൊട്ടുപിടിച്ച്, ‘പിന്നീട് News-ൽ പ്ലേ ചെയ്യൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘അടുത്തതായി പ്ലേ ചെയ്യൂ’ അല്ലെങ്കിൽ ‘അവസാനം പ്ലേ ചെയ്യൂ’ എന്നത് തിരഞ്ഞെടുക്കൂ.
സ്റ്റോറിയിൽ നിന്ന് ചേർക്കാൻ: സ്റ്റോറി തുറക്കൂ, തുടർന്ന് സ്റ്റോറിയുടെ മുകളിലുള്ള ’ഇപ്പോൾ പ്ലേ ചെയ്യൂ’ എന്നതിൽ തൊട്ടുപിടിക്കൂ. ‘പിന്നീട് News-ൽ പ്ലേ ചെയ്യൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘അടുത്തതായി പ്ലേ ചെയ്യൂ’ അല്ലെങ്കിൽ ‘അവസാനം പ്ലേ ചെയ്യൂ’ എന്നത് തിരഞ്ഞെടുക്കൂ.
കുറിപ്പ്: Apple News, Apple News+ എന്നിവ എല്ലാ രാജ്യങ്ങളിലും പ്രദേശങ്ങളിലും ലഭ്യമല്ല. Apple മീഡിയ സേവനങ്ങളുടെ ലഭ്യത എന്ന Apple പിന്തുണാ ലേഖനം കാണൂ.