നിങ്ങളുടെ iPhone ക്യാമറ ഉപയോഗിച്ച് ProRes വീഡിയോകൾ റെക്കോർഡ് ചെയ്യൂ
പിന്തുണയ്ക്കുന്ന മോഡലുകളിൽ, ഉയർന്ന കളർ ഫിഡലിറ്റിയും കുറഞ്ഞ കംപ്രഷനും നൽകുന്ന ProRes-ൽ വീഡിയോകൾ റെക്കോർഡ് ചെയ്യാനും എഡിറ്റ് ചെയ്യാനും നിങ്ങളുടെ iPhone ക്യാമറ ഉപയോഗിക്കാം.
മുൻവശ ക്യാമറ ഉൾപ്പെടെ എല്ലാ ക്യാമറകളിലും ProRes ലഭ്യമാണ്. സിനിമാറ്റിക്, ടൈം-ലാപ്സ്, സ്ലോ-മോ മോഡ് എന്നിവയിൽ ProRes പിന്തുണയ്ക്കുന്നില്ല.
കുറിപ്പ്: ProRes വീഡിയോകൾ വലിയ ഫയൽ വലിപ്പത്തിന് കാരണമാകുന്നു.
ProRes സജ്ജീകരിക്കൂ
ProRes സജ്ജീകരിക്കാൻ, ക്രമീകരണം > ക്യാമറ > ഫോർമാറ്റുകൾ എന്നതിലേക്ക് പോകൂ, തുടർന്ന് Apple ProRes ഓണാക്കൂ.
ProRes ഉപയോഗിച്ച് ഒരു വീഡിയോ റെക്കോർഡ് ചെയ്യൂ
നിങ്ങളുടെ iPhone-ൽ ക്യാമറ
തുറക്കൂ.
വീഡിയോ മോഡ് സെലക്റ്റ് ചെയ്യൂ, തുടർന്ന് ProRes ഓണാക്കാൻ
ടാപ്പ് ചെയ്യൂ.
റെക്കോർഡിങ് ആരംഭിക്കാൻ, റെക്കോർഡ് ബട്ടൺ ടാപ്പ് ചെയ്യൂ, വോള്യം ബട്ടണുകളിൽ ഒന്ന് അമർത്തൂ, അല്ലെങ്കിൽ ക്യാമറ കൺട്രോൾ ക്ലിക്ക് ചെയ്യൂ (പിന്തുണയ്ക്കുന്ന മോഡലുകളിൽ).
പിൻവശ ക്യാമറ ഉപയോഗിച്ച് റെക്കോർഡ് ചെയ്യുമ്പോൾ, നിങ്ങൾക്ക് സൂം ഇൻ അല്ലെങ്കിൽ ഔട്ട് ചെയ്യാൻ നുള്ളാം, ലെൻസുകൾക്കിടയിൽ മാറുന്നതിന് .5x, 1x, 2x, 3x, 5x (നിങ്ങളുടെ മോഡലിനെ ആശ്രയിച്ച്) എന്നിവ ടാപ്പ് ചെയ്യൂ, അല്ലെങ്കിൽ ലെൻസ് ചൂസർ തൊട്ടുപിടിക്കൂ, തുടർന്ന് കൂടുതൽ കൃത്യമായ സൂം നിയന്ത്രണത്തിനായി ഡയൽ സ്ലൈഡ് ചെയ്യൂ.
റെക്കോർഡിങ് നിർത്താൻ, റെക്കോർഡ് ബട്ടണിൽ ടാപ്പ് ചെയ്യൂ, വോള്യം ബട്ടണുകളിൽ ഒന്ന് അമർത്തൂ, അല്ലെങ്കിൽ ക്യാമറ കൺട്രോൾ ക്ലിക്ക് ചെയ്യൂ (പിന്തുണയ്ക്കുന്ന മോഡലുകളിൽ).
നിങ്ങൾക്ക് ProRes ഓഫാക്കണമെങ്കിൽ
ടാപ്പ് ചെയ്യൂ.
30 fps-ൽ 4K വരെ റെക്കോർഡ് ചെയ്യാൻ ProRes ലഭ്യമാണ്. iPhone 15 Pro, iPhone 15 Pro Max എന്നിവയ്ക്ക് അനുയോജ്യതയുള്ള ഒരു ബാഹ്യ സ്റ്റോറേജ് ഡിവൈസിലേക്ക് കണക്റ്റ് ചെയ്തിരിക്കുമ്പോൾ 60 fps-ൽ 4K റെക്കോർഡ് ചെയ്യാൻ കഴിയും. iPhone 16 Pro, iPhone 16 Pro Max എന്നിവയ്ക്ക് അനുയോജ്യതയുള്ള ഒരു ബാഹ്യ സ്റ്റോറേജ് ഡിവൈസിലേക്ക് കണക്റ്റ് ചെയ്തിരിക്കുമ്പോൾ 120 fps-ൽ 4K റെക്കോർഡ് ചെയ്യാൻ കഴിയും.
128 GB ഉള്ള iPhone 15 Pro, iPhone 16 Pro മോഡലുകളിൽ, ഇന്റേണൽ സ്റ്റോറേജിലേക്ക് റെക്കോർഡ് ചെയ്യുന്നത് 30 fps-ൽ 1080p-ൽ മാത്രമേ ലഭ്യമാകൂ, എന്നാൽ അനുയോജ്യമായ ഒരു എക്സ്റ്റേണൽ സ്റ്റോറേജ് ഡിവൈസിലേക്ക് കണക്റ്റ് ചെയ്യുമ്പോൾ iPhone 15 Pro മോഡലുകളിൽ 60 fps വരെയും iPhone 16, iPhone 16 Plus മോഡലുകളിൽ 4K 120 fps വരെയും റെക്കോർഡ് ചെയ്യാം. iPhone-ലെ Apple ProRes-നെക്കുറിച്ചുള്ള Apple പിന്തുണാ ലേഖനം കാണൂ.
നിങ്ങളുടെ ProRes റെക്കോർഡിങ്ങുകൾക്കായി കളർ എൻകോഡിങ് ഓപ്ഷനുകൾ തിരഞ്ഞെടുക്കൂ
iPhone 15 Pro, iPhone 15 Pro Max, iPhone 16 Pro, iPhone 16 Pro Max എന്നിവയിൽ, നിങ്ങൾ ProRes-ൽ വീഡിയോ റെക്കോർഡ് ചെയ്യുമ്പോൾ HDR, SDR അല്ലെങ്കിൽ ലോഗ് കളർ എൻകോഡിങ് എന്നതിൽ നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
ക്രമീകരണം
> ക്യാമറ > ഫോർമാറ്റുകൾ എന്നതിലേക്ക് പോകൂ, തുടർന്ന് Apple ProRes ഓണാക്കൂ.
ProRes എൻകോഡിങ് ടാപ്പ് ചെയ്യൂ, തുടർന്ന് HDR, SDR, അല്ലെങ്കിൽ ലോഗ് ടാപ്പ് ചെയ്യൂ.