iPhone-ൽ Spotlight ഉപയോഗിച്ച് തിരയൂ
iPhone-ൽ, നിങ്ങൾക്ക് ആപ്പുകളും കോൺടാക്റ്റുകളും, Mail, സന്ദേശങ്ങൾ തുടങ്ങിയ ആപ്പുകളിലെ ഉള്ളടക്കവും, ലൈവ് ടെക്സ്റ്റ് ഉപയോഗിച്ച് നിങ്ങളുടെ ഫോട്ടോകളിൽ ടെക്സ്റ്റും തിരയാം. നിങ്ങൾക്ക് സ്റ്റോക്ക്, കറൻസി വിവരങ്ങൾ പരിശോധിക്കുകയും നിങ്ങളുടെ ഫോട്ടോ ലൈബ്രറിയിലും നിങ്ങളുടെ സിസ്റ്റത്തിലുടനീളവും വെബിലും വെബ്പേജുകളും ആപ്പുകളും ഇമേജുകളും കണ്ടെത്തുകയും തുറക്കുകയും ചെയ്യാം.
നിങ്ങൾ ഒരു ആപ്പ് തിരയുമ്പോൾ, ഏറ്റവും സാധ്യതയുള്ള നിങ്ങളുടെ അടുത്ത പ്രവർത്തനത്തിനുള്ള ആപ്പ് ഷോർട്ട്കട്ടുകൾ ടോപ്പ് ഹിറ്റിനുള്ളിൽ ദൃശ്യമാകും. (ഉദാഹരണത്തിന്, നിങ്ങൾ ഫോട്ടോകൾ തിരയുമ്പോൾ ‘പ്രിയപ്പെട്ടവ’ എന്ന ആൽബത്തിലേക്കുള്ള ഒരു ഷോർട്ട്കട്ട് ദൃശ്യമാകും.)
‘ക്രമീകരണം > തിരയൽ’ എന്നതിൽ, തിരയൽ ഫലങ്ങളിൽ നിങ്ങൾക്ക് ഉൾപ്പെടുത്തേണ്ട ആപ്പുകൾ നിങ്ങൾക്ക് തിരഞ്ഞെടുക്കാം. നിങ്ങളുടെ ആപ്പ് ഉപയോഗത്തെ അടിസ്ഥാനമാക്കി തിരയൽ നിർദേശങ്ങൾ നൽകുകയും, നിങ്ങൾ ടൈപ്പ് ചെയ്യുന്നതിനുസരിച്ച് ഫലങ്ങൾ അപ്ഡേറ്റ് ചെയ്യുകയും ചെയ്യുന്നു.
തിരയലിൽ ഏതൊക്കെ ആപ്പുകൾ ഉൾപ്പെടുത്തണമെന്ന് തിരഞ്ഞെടുക്കൂ
‘ക്രമീകരണം
> തിരയൽ’ എന്നതിലേക്ക് പോകൂ.
താഴേക്ക് സ്ക്രോൾ ചെയ്ത് ഒരു ആപ്പ് ടാപ്പ് ചെയ്തതിന് ശേഷം ‘തിരയലിൽ ആപ്പ് കാണിക്കൂ’ ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യൂ.
iPhone ഉപയോഗിച്ച് തിരയൂ
ഹോം സ്ക്രീനിന്റെ താഴെയുള്ള (Face ID ഉള്ള മോഡലുകളിൽ)
ടാപ്പ് ചെയ്യുകയോ ഹോം സ്ക്രീനിലോ ലോക്ക് സ്ക്രീനിലോ താഴേക്ക് സ്വൈപ്പ് ചെയ്യുകയോ ചെയ്യൂ.
നിങ്ങൾ തിരയുന്നത് തിരയൽ ഫീൽഡിൽ നൽകൂ.
താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:
നിങ്ങളുടെ തിരയൽ ആരംഭിക്കാൻ: തിരയൽ അല്ലെങ്കിൽ പോകൂ ടാപ്പ് ചെയ്യൂ.
നിർദേശിക്കപ്പെട്ട ഒരു ആപ്പ് തുറക്കാൻ: ആപ്പ് ടാപ്പ് ചെയ്യൂ.
ദ്രുത പ്രവർത്തനം ചെയ്യാൻ: ഒരു ടൈമർ ആരംഭിക്കുകയും ഒരു ഫോക്കസ് ഓൺ ചെയ്യുകയും Shazam ഉപയോഗിച്ച് ഒരു പാട്ടിന്റെ പേര് കണ്ടെത്തുകയും ഏതെങ്കിലും ഷോർട്ട്കട്ട് റൺ ചെയ്യുകയും മറ്റും ചെയ്യൂ. ആപ്പിന് ലഭ്യമായ ഷോർട്ട്കട്ടുകൾ കാണാൻ ഒരു ആപ്പിന്റെ പേര് തിരയുകയോ ഷോർട്ട്കട്ട്സ് ആപ്പ് ഉപയോഗിച്ച് സ്വന്തമായി സൃഷ്ടിക്കുകയോ ചെയ്യൂ.
നിർദേശിക്കപ്പെട്ട ഒരു വെബ്സൈറ്റ് പരിശോധിക്കാൻ: അതിൽ ടാപ്പ് ചെയ്യൂ.
ഒരു തിരയൽ നിർദേശം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ നേടാൻ: അതിൽ ടാപ്പ് ചെയ്തതിന് ശേഷം അത് തുറക്കാൻ ഫലങ്ങളിലൊന്നിൽ ടാപ്പ് ചെയ്യൂ.
ഒരു പുതിയ തിരയൽ ആരംഭിക്കാൻ: തിരയൽ ഫീൽഡിലെ
ടാപ്പ് ചെയ്യൂ.
ലൊക്കേഷൻ അടിസ്ഥാനമാക്കിയുള്ള നിർദേശങ്ങൾ ഓഫ് ചെയ്യൂ
ക്രമീകരണം
> സ്വകാര്യതയും സുരക്ഷയും > ലൊക്കേഷൻ സേവനങ്ങൾ എന്നതിലേക്ക് പോകൂ.
സിസ്റ്റം സേവനങ്ങൾ ടാപ്പ് ചെയ്തതിന് ശേഷം ‘നിർദേശങ്ങളും തിരയലും’ ഓഫ് ചെയ്യൂ.
ആപ്പുകളിൽ തിരയൂ
പല ആപ്പുകളിലും ഒരു തിരയൽ ഫീൽഡോ തിരയൽ ബട്ടണോ ഉൾപ്പെടുന്നതിനാൽ നിങ്ങൾക്ക് ആപ്പിനുള്ളിലുള്ള കാര്യങ്ങൾ കണ്ടെത്താം. ഉദാഹരണത്തിന്, മാപ്പ്സ് ആപ്പിൽ, നിങ്ങൾക്ക് ഒരു നിർദിഷ്ട ലൊക്കേഷൻ തിരയാം.
ഒരു ആപ്പിൽ, തിരയൽ ഫീൽഡിലോ
എന്നതിലോ ടാപ്പ് ചെയ്യൂ.
നിങ്ങൾ ഒരു തിരയൽ ഫീൽഡോ ബട്ടണോ കാണുന്നില്ലെങ്കിൽ മുകളിൽ നിന്ന് താഴേക്ക് സ്വൈപ്പ് ചെയ്യൂ.
നിങ്ങളുടെ തിരയൽ ടൈപ്പ് ചെയ്ത് തിരയൂ ടാപ്പ് ചെയ്യൂ.
ഒരു നിഘണ്ടു ചേർക്കൂ
iPhone-ൽ, തിരയലുകളിൽ ഉപയോഗിക്കാവുന്ന നിഘണ്ടുകൾ നിങ്ങൾക്ക് ചേർക്കാം.
ക്രമീകരണം
> പൊതുവായവ > നിഘണ്ടു എന്നതിലേക്ക് പോകൂ.
ഒരു നിഘണ്ടു സെലക്റ്റ് ചെയ്യൂ.