iPhone-ലെ ബേസിക് കാൽക്കുലേറ്റർ ഉപയോഗിക്കൂ
ഒരു ബേസിക് കാൽക്കുലേറ്റർ ഉപയോഗിച്ച് നിങ്ങൾക്ക് അടിസ്ഥാന അങ്കഗണിത ക്രിയകൾ ചെയ്യാം.
Siri: ഇതുപോലെ എന്തെങ്കിലും പറയൂ: ’What’s 74 times 9?’ അല്ലെങ്കിൽ ’What’s 18 percent of 225?’Siri എങ്ങനെ ഉപയോഗിക്കാമെന്ന് അറിയൂ.

ബേസിക് കാൽക്കുലേറ്ററിലേക്ക് മാറൂ
നിങ്ങളുടെ iPhone-ലെ കാൽക്കുലേറ്റർ
ആപ്പിലേക്ക് പോകൂ.
ടാപ്പ് ചെയ്യൂ, തുടർന്ന് ബേസിക് ടാപ്പ് ചെയ്യൂ.
ഡിസ്പ്ലേയിലുള്ളത് മായ്ക്കൂ
നിങ്ങളുടെ iPhone-ലെ കാൽക്കുലേറ്റർ
ആപ്പിലേക്ക് പോകൂ.
ഒരു അക്കമോ ഗണിതക്രിയയോ നൽകൂ.
താഴെപ്പറയുന്നവയിൽ ഒന്ന് ചെയ്യൂ:
അവസാന അക്കം ഡിലീറ്റ് ചെയ്യാൻ: ഒരു സംഖ്യ നൽകുമ്പോൾ നിങ്ങൾക്ക് തെറ്റുപറ്റിയാൽ
ടാപ്പ് ചെയ്യൂ.
ഗണിതവാക്യം ഡിലീറ്റ് ചെയ്യാൻ: ‘എല്ലാം മായ്ക്കൂ’ (AC) കീ ടാപ്പ് ചെയ്യൂ, അല്ലെങ്കിൽ
തൊട്ടുപിടിക്കൂ.
മറ്റൊരു മോഡിലേക്ക് മാറൂ
നിങ്ങളുടെ iPhone-ലെ കാൽക്കുലേറ്റർ
ആപ്പിലേക്ക് പോകൂ.
ടാപ്പ് ചെയ്യൂ, തുടർന്ന് ഇവയിലൊന്ന് ചെയ്യൂ:
ബീജഗണിതം, എക്സ്പോണൻഷ്യൽ, ലോഗരിഥമിക്, ത്രികോണമിതി കീകൾ എന്നിവയും മറ്റും ആക്സസ് ചെയ്യൂ: സയന്റിഫിക് ടാപ്പ് ചെയ്യൂ. സയന്റിഫിക് കാൽക്കുലേറ്റർ ഉപയോഗിക്കൂ എന്നത് കാണൂ.
കൈയെഴുത്ത് ഗണിത പ്രശ്നങ്ങൾ പരിഹരിക്കുകയും, ഗണിതവാക്യങ്ങൾ വിലയിരുത്തുകയും, വേരിയബിളുകൾ അസൈൻ ചെയ്യുകയും ചെയ്യൂ: ഗണിത കുറിപ്പുകൾ ടാപ്പ് ചെയ്യൂ, തുടർന്ന്
ടാപ്പ് ചെയ്യൂ. ഗണിത പ്രശ്നത്തെ ഗണിത കുറിപ്പുകൾ ഉപയോഗിച്ച് പരിഹരിക്കൂ എന്നത് കാണൂ.
ഗ്രാഫുകൾ വരയ്ക്കാൻ: ഗണിത കുറിപ്പുകൾ ടാപ്പ് ചെയ്യൂ,
ടാപ്പ് ചെയ്യൂ, ഒരു സമവാക്യം എഴുതൂ, തുടർന്ന് 'ഗ്രാഫ് ഇൻസേർട്ട് ചെയ്യൂ' ടാപ്പ് ചെയ്യൂ. ഗണിത കുറിപ്പുകളിൽ ഗ്രാഫുകൾ ഉപയോഗിച്ച് പ്രവർത്തിക്കൂ എന്നത് കാണൂ.
യൂണിറ്റ് അല്ലെങ്കിൽ കറൻസി പരിവർത്തനങ്ങൾ വേഗത്തിൽ കണക്കാക്കാൻ: പരിവർത്തനം ഓണാക്കൂ. യൂണിറ്റുകൾ അല്ലെങ്കിൽ കറൻസി പരിവർത്തനം ചെയ്യൂ എന്നത് കാണൂ.
ഒരു കണക്കുകൂട്ടൽ ഫലം കോപ്പി ചെയ്യൂ
നിങ്ങളുടെ iPhone-ലെ കാൽക്കുലേറ്റർ
ആപ്പിലേക്ക് പോകൂ.
ഒരു കണക്കുകൂട്ടൽ നൽകി, ഡിസ്പ്ലേയിലെ കണക്കുകൂട്ടൽ ഫലം തൊട്ടുപിടിച്ചതിന് ശേഷം കോപ്പി ടാപ്പ് ചെയ്യൂ.
ഒരു കുറിപ്പിലോ സന്ദേശത്തിലോ പോലെ, ഫലം മറ്റെവിടെയെങ്കിലും പേസ്റ്റ് ചെയ്യൂ.
നിങ്ങൾക്ക് മുൻപത്തെ കണക്കുകൂട്ടലുകൾ കോപ്പി ചെയ്യാനും കഴിയും.
അവസാന ഓപ്പറേഷൻ ആവർത്തിക്കൂ
ഒരു പ്രവർത്തനം പൂർത്തിയാക്കിയ ശേഷം ഇനിപ്പറയുന്നവയിൽ ഒന്ന് ചെയ്യൂ:
നിലവിലെ ഫലത്തിലേക്ക് അവസാനത്തെ പ്രവർത്തനം പ്രയോഗിക്കൂ: സമം ചിഹ്നം ടാപ്പ് ചെയ്യൂ.
ഉദാഹരണത്തിന്, നിങ്ങൾ ‘1 × 2 =‘ എന്ന് നൽകിയാൽ, നിങ്ങളുടെ ഫലം ‘2’ ആയിരിക്കും. നിങ്ങൾ ഓരോ തവണ സമം ചിഹ്നം ടാപ്പ് ചെയ്യുമ്പോഴും, നിലവിൽ കാണിച്ചിരിക്കുന്ന ഉത്തരം 2 കൊണ്ട് ഗുണിക്കുകയും ഈ ഫലങ്ങൾ ലഭിക്കുകയും ചെയ്യും: 4, 8, 16, 32 മുതലായവ.
ഒരു പുതിയ നമ്പറിലേക്ക് അവസാനത്തെ പ്രവർത്തനം പ്രയോഗിക്കാൻ: ഒരു പുതിയ നമ്പർ നൽകൂ, തുടർന്ന് സമം ചിഹ്നത്തിൽ ടാപ്പ് ചെയ്യൂ.
ഉദാഹരണത്തിന്, നിങ്ങൾ ‘100 + 15% =‘ എന്ന് നൽകിയാൽ ഫലം 115 ആയിരിക്കും. തുടർന്ന്, നിങ്ങൾ ‘150 =‘ എന്ന് നൽകിയാൽ ഫലം 150 + 15% അല്ലെങ്കിൽ 172.5 ആയിരിക്കും.