iPhone-ലെ ‘ഓർമപ്പെടുത്തലി’ൽ വിശദാംശങ്ങൾ ചേർക്കൂ
കുറിപ്പുകൾ, ലിങ്കുകൾ, അവസാന തീയതികൾ, ഫോട്ടോകൾ എന്നിവ പോലുള്ള വിശദാംശങ്ങൾ നിങ്ങൾക്ക് ഓർമപ്പെടുത്തലുകളിൽ ചേർക്കാൻ കഴിയും.
കുറിപ്പ്: ഈ ഗൈഡിൽ വിവരിച്ചിരിക്കുന്ന എല്ലാ ഓർമപ്പെടുത്തൽ ഫീച്ചറുകളും നിങ്ങൾ iCloud-ൽ അപ്ഡേറ്റ് ചെയ്ത ഓർമപ്പെടുത്തലുകൾ ഉപയോഗിക്കുമ്പോൾ ലഭ്യമായിരിക്കും. മറ്റ് അക്കൗണ്ടുകൾ ഉപയോഗിക്കുമ്പോൾ ചില ഫീച്ചറുകൾ ലഭ്യമല്ല.
ഒരു ഓർമപ്പെടുത്തലിലേക്ക് ഒരു കുറിപ്പ്, URL, മറ്റ് വിശദാംശങ്ങൾ എന്നിവ ചേർക്കൂ
നിങ്ങളുടെ iPhone-ലെ ഓർമപ്പെടുത്തൽ
ആപ്പിലേക്ക് പോകൂ.
ഒരു ഇനത്തിൽ ടാപ്പ് ചെയ്യൂ.
‘കുറിപ്പ് ചേർക്കൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് കൂടുതൽ വിവരങ്ങൾ ചേർക്കൂ.
ഇനത്തിന്റെ വിശദാംശങ്ങൾ എഡിറ്റ് ചെയ്യാൻ
ടാപ്പ് ചെയ്യൂ. ഉദാഹരണത്തിന്, നിങ്ങൾക്ക് ഒരു തീയതിയും സമയവും സജ്ജമാക്കാം, ഒരു ലൊക്കേഷൻ-അധിഷ്ഠിത ഓർമപ്പെടുത്തൽ സജ്ജമാക്കാം, ഒരു പ്രധാനപ്പെട്ട ഇനം ഫ്ലാഗ് ചെയ്യാം, അല്ലെങ്കിൽ ഒരു ഫോട്ടോ അറ്റാച്ച് ചെയ്യാം.
എപ്പോൾ, എവിടെ ഓർമപ്പെടുത്തണം എന്ന് സജ്ജമാക്കൂ
ഒരു നിശ്ചിത തീയതിയിൽ, ഒരു നിർദിഷ്ട സമയത്ത് അല്ലെങ്കിൽ ലൊക്കേഷനിൽ, അല്ലെങ്കിൽ നിങ്ങൾ ‘സന്ദേശങ്ങളി’ൽ ആർക്കെങ്കിലും ടെക്സ്റ്റ് ചെയ്യുമ്പോൾ നിങ്ങളെ ഓർമ്മിപ്പിക്കാം.
നിങ്ങളുടെ iPhone-ലെ ഓർമപ്പെടുത്തൽ
ആപ്പിലേക്ക് പോകൂ.
ഒരു ഐറ്റം ടാപ്പ് ചെയ്ത ശേഷം ഇവയിലേതെങ്കിലും ചെയ്യൂ:
തീയതിയും സമയവും ഷെഡ്യൂൾ ചെയ്യാൻ:
ടാപ്പ് ചെയ്ത് ഒരു ഓപ്ഷൻ തിരഞ്ഞെടുക്കൂ.
നുറുങ്ങ്: അവസാന തീയതിയുള്ള ഓർമപ്പെടുത്തലുകൾ കലണ്ടറിൽ ഒരു മുഴുദിന ഇവന്റായി ദൃശ്യമാകുന്നു. കലണ്ടറിൽ ഓർമപ്പെടുത്തലുകൾ ഉപയോഗിക്കൂ എന്നത് കാണൂ.
ഒരു ആവർത്തിക്കുന്ന ഓർമപ്പെടുത്തൽ സജ്ജമാക്കാൻ:
ടാപ്പ് ചെയ്യൂ, ‘ആവർത്തിക്കൂ’ ടാപ്പ് ചെയ്യൂ, എന്നിട്ട് ആവൃത്തി തിരഞ്ഞെടുക്കൂ.
ഷെഡ്യൂൾ ചെയ്ത തീയതിക്കും സമയത്തിനും മുൻപ് ഒരു ഓർമപ്പെടുത്തൽ നേടാൻ:
ടാപ്പ് ചെയ്യൂ,’ നേരത്തെയുള്ള ഓർമപ്പെടുത്തൽ’ ടാപ്പ് ചെയ്യൂ, എന്നിട്ട് നിങ്ങളെ ഓർമപ്പെടുത്തപ്പെടേണ്ട സമയം തിരഞ്ഞെടുക്കൂ. ഉദാഹരണത്തിന്, ‘5 മിനിറ്റ് മുമ്പ്,’ ‘2 ദിവസം മുമ്പ്,’ അല്ലെങ്കിൽ മറ്റൊരു തിരഞ്ഞെടുപ്പ്.
ഒരു ലൊക്കേഷൻ ചേർക്കാൻ:
ടാപ്പ് ചെയ്യൂ, എന്നിട്ട് എവിടെയാണ് നിങ്ങളെ ഓർമപ്പെടുത്തേണ്ടത് എന്ന് തിരഞ്ഞെടുക്കൂ—ഉദാഹരണത്തിന്, നിങ്ങൾ എപ്പോഴാണോ വീട്ടിൽ എത്തുന്നത് അല്ലെങ്കിൽ iPhone-ലേക്ക് ബന്ധിപ്പിച്ച Bluetooth®-മായി ഒരു കാറിലേക്ക് കേറുന്നത്.
കുറിപ്പ്: ലൊക്കേഷൻ അടിസ്ഥാനമാക്കിയുള്ള ഓർമപ്പെടുത്തലുകൾ സ്വീകരിക്കാൻ, നിങ്ങളുടെ കൃത്യമായ ലൊക്കേഷൻ ഉപയോഗിക്കാൻ ‘ഓർമപ്പെടുത്തലി’നെ അനുവദിക്കണം. ക്രമീകരണം
> സ്വകാര്യതയും സുരക്ഷയും > ലൊക്കേഷൻ സേവനങ്ങൾ എന്നതിലേക്ക് പോകൂ. ‘ലൊക്കേഷൻ സേവനങ്ങൾ’ ഓണാക്കൂ, ‘ഓർമപ്പെടുത്തൽ’ ടാപ്പ് ചെയ്യൂ, ‘ആപ്പ് ഉപയോഗിക്കുമ്പോൾ’ തിരഞ്ഞെടുക്കൂ, തുടർന്ന് ‘കൃത്യമായ ലൊക്കേഷൻ’ ഓൺ ചെയ്യൂ.
‘സന്ദേശങ്ങളി’ൽ ഒരു ഓർമപ്പെടുത്തൽ നേടാൻ:
ടാപ്പ് ചെയ്യൂ, ‘സന്ദേശമയക്കുമ്പോൾ’ ഓൺ ചെയ്യൂ, എന്നിട്ട് നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിൽ നിന്ന് ഒരാളെ തിരഞ്ഞെടുക്കൂ. അടുത്ത തവണ നിങ്ങൾ ‘സന്ദേശങ്ങളി’ൽ ആ വ്യക്തിയുമായി ചാറ്റ് ചെയ്യുമ്പോൾ ഓർമപ്പെടുത്തൽ ദൃശ്യമാകും.
ഒരു ഫ്ലാഗും മുൻഗണനയും സജ്ജമാക്കൂ
നിങ്ങളുടെ iPhone-ലെ ഓർമപ്പെടുത്തൽ
ആപ്പിലേക്ക് പോകൂ.
ഒരു ഇനത്തിൽ ടാപ്പ് ചെയ്യൂ.
താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:
ഒരു പ്രധാന ഇനത്തെ ഫ്ലാഗ് ചെയ്യാൻ:
ടാപ്പ് ചെയ്യൂ.
ഒരു മുൻഗണന സജ്ജമാക്കാൻ:
ടാപ്പ് ചെയ്യൂ, ‘മുൻഗണന’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ചെറുത്’, ‘ഇടത്തരം’, ‘വലുത്’ തിരഞ്ഞെടുക്കൂ.
ഒരു ഫോട്ടോ ചേർക്കൂ അല്ലെങ്കിൽ ഒരു ഡോക്യുമെന്റ് സ്കാൻ ചെയ്യൂ
നിങ്ങളുടെ iPhone-ലെ ഓർമപ്പെടുത്തൽ
ആപ്പിലേക്ക് പോകൂ.
ഒരു ഇനത്തിൽ ടാപ്പ് ചെയ്യൂ, എന്നിട്ട്
ടാപ്പ് ചെയ്യൂ.
താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:
ഒരു പുതിയ ഫോട്ടോ എടുക്കൂ.
നിങ്ങളുടെ ഫോട്ടോ ലൈബ്രറിയിൽ നിന്ന് ഒരു ഫോട്ടോ തിരഞ്ഞെടുക്കൂ.
ഒരു ഡോക്യുമെന്റ് സ്കാൻ ചെയ്യൂ.
ടെക്സ്റ്റ് സ്കാൻ ചെയ്ത് ചേർക്കൂ.