iPhone-ലെ ‘ജേർണലി’ൽ എൻട്രികൾ പ്രിന്റ് ചെയ്ത് എക്സ്പോർട്ട് ചെയ്യൂ
‘ജേർണൽ’ ആപ്പിൽ, നിങ്ങൾക്ക് വ്യക്തിഗത എൻട്രികൾ അല്ലെങ്കിൽ നിങ്ങളുടെ മുഴുവൻ ജേർണലും പ്രിന്റ് ചെയ്യാനും എക്സ്പോർട്ട് ചെയ്യാനും കഴിയും.
ജേർണൽ എൻട്രികൾ പ്രിന്റ് ചെയ്യൂ
നിങ്ങളുടെ iPhone-ലെ ജേർണൽ
ആപ്പിലേക്ക് പോകൂ.
താഴെപ്പറയുന്നവയിൽ ഒന്ന് ചെയ്യൂ:
ഒരു എൻട്രി പ്രിന്റ് ചെയ്യാൻ: നിങ്ങൾക്ക് ആവശ്യമുള്ള എൻട്രിയിലേക്ക് പോകൂ,
ടാപ്പ് ചെയ്യൂ, എന്നിട്ട് ‘പ്രിന്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.
ഒന്നിലധികം എൻട്രികൾ പ്രിന്റ് ചെയ്യാൻ:
ടാപ്പ് ചെയ്യൂ, ‘പ്രിന്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ, ‘എല്ലാ എൻട്രികളും’ തിരഞ്ഞെടുക്കൂ അല്ലെങ്കിൽ ഒരു തീയതി ശ്രേണി നൽകൂ, എന്നിട്ട് ‘പ്രിന്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.
പ്രിന്റിങ് ഓപ്ഷനുകൾ സെലക്റ്റ് ചെയ്യൂ, എന്നിട്ട് ‘പ്രിന്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.
ജേർണൽ എൻട്രികൾ PDF-ലേക്ക് എക്സ്പോർട്ട് ചെയ്യൂ
നിങ്ങളുടെ iPhone-ലെ ജേർണൽ
ആപ്പിലേക്ക് പോകൂ.
താഴെപ്പറയുന്നവയിൽ ഒന്ന് ചെയ്യൂ:
ഒരു എൻട്രി എക്സ്പോർട്ട് ചെയ്യാൻ: നിങ്ങൾക്ക് ആവശ്യമുള്ള എൻട്രിയിലേക്ക് പോകൂ,
ടാപ്പ് ചെയ്യൂ, എന്നിട്ട് ‘പ്രിന്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.
ഒന്നിലധികം എൻട്രികൾ എക്സ്പോർട്ട് ചെയ്യാൻ:
ടാപ്പ് ചെയ്യൂ, ‘എല്ലാ എൻട്രികളും’ തിരഞ്ഞെടുക്കൂ അല്ലെങ്കിൽ ഒരു തീയതി പരിധി നൽകൂ, എന്നിട്ട് ‘പ്രിന്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.
ടാപ്പ് ചെയ്യൂ, തുടർന്ന് ‘കുറിപ്പുകൾ’, ‘ഫയൽസ്’, ‘സന്ദേശങ്ങൾ’ എന്നിവ പോലുള്ള ഒരു ആപ്പ് തിരഞ്ഞെടുക്കൂ.
എല്ലാ ജേർണൽ എൻട്രികളും അറ്റാച്ച്മെന്റുകളും ZIP ആർക്കൈവ് ആയി എക്സ്പോർട്ട് ചെയ്യൂ
ക്രമീകരണം
> ആപ്പുകൾ > ജേർണൽ എന്നതിലേക്ക് പോകൂ.
താഴേക്ക് സ്ക്രോൾ ചെയ്ത് ‘എല്ലാ ജേർണൽ എൻട്രികളും എക്സ്പോർട്ട് ചെയ്യൂ’ എന്നതിൽ ടാപ്പ് ചെയ്യൂ.
‘എക്സ്പോർട്ട് ചെയ്യൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് എക്സ്പോർട്ട് പൂർത്തിയാകുന്നതുവരെ കാത്തിരിക്കൂ.
കുറിപ്പ്: നിങ്ങൾ ‘ക്രമീകരണ’ത്തിൽ നിന്ന് മാറി നാവിഗേറ്റ് ചെയ്താൽ എക്സ്പോർട്ട് പൂർത്തിയായേക്കില്ല.
ZIP ആർക്കൈവിനായി ഒരു ലൊക്കേഷനും ഫയൽനാമവും വ്യക്തമാക്കൂ.