നിങ്ങളുടെ iPhone ക്യാമറയിലെ ഷട്ടർ വോള്യം ക്രമപ്പെടുത്തൂ
നിങ്ങളുടെ iPhone-ന്റെ വശത്തുള്ള റിങ്/നിശബ്ദ സ്വിച്ച് ഉപയോഗിച്ച് നിങ്ങൾക്ക് ക്യാമറ ഷട്ടറിന്റെ ശബ്ദം ക്രമപ്പെടുത്താനോ മ്യൂട്ട് ചെയ്യാനോ കഴിയും.
ഫോട്ടോ മോഡിൽ ഷട്ടർ ശബ്ദത്തിന്റെ വോള്യം മാറ്റൂ
നിങ്ങളുടെ iPhone-ൽ ക്യാമറ
തുറക്കൂ.
കൺട്രോൾ സെന്റർ തുറക്കൂ, ശേഷം
താഴേക്കോ മുകളിലേക്കോ വലിക്കൂ.
ക്യാമറയിലേക്ക് തിരികെ പോകാൻ സ്ക്രീനിന്റെ താഴെ നിന്ന് മുകളിലേക്ക് സ്വൈപ്പ് ചെയ്യൂ.
കുറിപ്പ്: Live Photos
ഓണായിരിക്കുമ്പോൾ ഷട്ടർ ശബ്ദമുണ്ടാക്കില്ല (ചില രാജ്യങ്ങളിലും പ്രദേശങ്ങളിലും ഒഴികെ).
ഷട്ടർ ശബ്ദം മ്യൂട്ട് ചെയ്യൂ
നിങ്ങളുടെ iPhone-ന്റെ വശത്തുള്ള റിങ്/നിശബ്ദ സ്വിച്ച് ഉപയോഗിച്ച് ഷട്ടർ ശബ്ദം മ്യൂട്ട് ചെയ്യൂ. iPhone നിശബ്ദ മോഡിൽ ഇടാൻ, റിങ്/നിശബ്ദ സ്വിച്ച് സജ്ജമാക്കൂ, അതുവഴി സ്വിച്ച് ഓറഞ്ച് നിറത്തിൽ കാണിക്കും. നിശബ്ദ മോഡ് ഓഫാക്കാൻ, സ്വിച്ച് പിന്നിലേക്ക് സജ്ജമാക്കൂ.
എല്ലാ iPhone 16 മോഡലുകളിലും iPhone 15 Pro, iPhone 15 Pro Max എന്നിവയിലും റിങ്/നിശബ്ദ സ്വിച്ചിന് പകരം ഒരു ആക്ഷൻ ബട്ടൺ ഉണ്ട്. ഡിഫോൾട്ടായി, നിശബ്ദ മോഡ് ഓണാക്കാനോ ഓഫാക്കാനോ നിങ്ങൾക്ക് ആക്ഷൻ ബട്ടൺ അമർത്താം. അല്ലെങ്കിൽ കൺട്രോൾ സെന്റർ തുറക്കാൻ മുകളിൽ വലത് കോണിൽ നിന്ന് താഴേക്ക് സ്വൈപ്പ് ചെയ്യൂ, തുടർന്ന് ടാപ്പ് ചെയ്യൂ.
കുറിപ്പ്: ചില രാജ്യങ്ങളിലും പ്രദേശങ്ങളിലും, നിങ്ങൾക്ക് ഷട്ടർ ശബ്ദം മ്യൂട്ട് ചെയ്യാനാവില്ല.