iPhone-ലെ മറ്റൊരു ബ്രൗസറിലേക്ക് Safari ഡാറ്റ എക്സ്പോർട്ട് ചെയ്യൂ
iOS 18.2-ൽ അല്ലെങ്കിൽ അതിനുശേഷമുള്ളതിൽ, നിങ്ങൾക്ക് Safari-യിൽ നിന്ന് സെലക്റ്റ് ചെയ്ത ഡാറ്റ എക്സ്പോർട്ട് ചെയ്യാനും ആ ഡാറ്റ മറ്റൊരു ബ്രൗസറിലേക്ക് ഇംപോർട്ട് ചെയ്യാനുമാകും.
Safari-യിൽ നിന്ന് നിങ്ങൾക്ക് എക്സ്പോർട്ട് ചെയ്യാവുന്ന ഡാറ്റയിൽ ഇവ ഉൾപ്പെടുന്നു:
ബുക്ക്മാർക്കുകൾ
ചരിത്രം
വിപുലീകരണങ്ങൾ
ക്രെഡിറ്റ് കാർഡുകൾ
പാസ്വേഡുകൾ
മുന്നറിയിപ്പ്: നിങ്ങളുടെ എക്സ്പോർട്ട് ചെയ്ത ഡാറ്റ എൻക്രിപ്റ്റ് ചെയ്തിട്ടില്ല, ഫയൽ ആക്സസ് ചെയ്യാൻ കഴിയുന്ന ആർക്കും അത് ദൃശ്യമാണ്. മറ്റൊരു ബ്രൗസറിലേക്ക് ഡാറ്റ ഇംപോർട്ട് ചെയ്ത ശേഷം, നിങ്ങൾ എക്സ്പോർട്ട് ചെയ്ത ഫയൽ ഡിലീറ്റ് ചെയ്യൂ.

ക്രമീകരണം
> ആപ്പുകൾ > Safari എന്നതിലേക്ക് പോകൂ.
‘ചരിത്രവും വെബ്സൈറ്റ് ഡാറ്റയും’ എന്നതിന് താഴെ ’എക്സ്പോർട്ട് ചെയ്യൂ’ ടാപ്പ് ചെയ്യൂ.
എക്സ്പോർട്ട് ചെയ്യാനുള്ള ഡാറ്റ സെലക്റ്റ് ചെയ്യൂ.
നിങ്ങളുടെ ബ്രൗസിങ്ങിനായി നിങ്ങൾ Safari-യിൽ പ്രൊഫൈലുകൾ സൃഷ്ടിച്ചിട്ടുണ്ടെങ്കിൽ, നിങ്ങൾ ഡാറ്റ എക്സ്പോർട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന പ്രൊഫൈൽ തിരഞ്ഞെടുക്കൂ, അല്ലെങ്കിൽ ‘എല്ലാ പ്രൊഫൈലുകളും’ തിരഞ്ഞെടുക്കൂ.
ഓരോ പ്രൊഫൈലിനും അതിന്റേതായ ചരിത്രവും വിപുലീകരണ ഡാറ്റയും ഉണ്ട്. ബുക്ക്മാർക്കുകൾ, ക്രെഡിറ്റ് കാർഡുകൾ, പാസ്വേഡുകൾ എന്നിവയുടെ ഡാറ്റ എല്ലാ പ്രൊഫൈലുകളിലും ഒരുപോലെയാണ്.
‘ഡൗൺലോഡുകളിലേക്ക് സേവ് ചെയ്യൂ’ എന്നതിൽ ടാപ്പ് ചെയ്യൂ.
‘കഴിഞ്ഞു’ എന്നത് ടാപ്പ് ചെയ്യൂ.
നിങ്ങളുടെ ഡൗൺലോഡ് ഫോൾഡറിൽ ഒരു.zip ഫയലായി എക്സ്പോർട്ട് ചെയ്ത ഡാറ്റ സേവ് ചെയ്യപ്പെടുന്നു.