iPhone-ൽ Apple Intelligence-നൊപ്പം വെബ്പേജ് സമ്മറികൾ നേടൂ
Apple Intelligence* ഉപയോഗിച്ച് നിങ്ങൾക്ക് Safari ആപ്പിൽ വെബ്പേജുകളുടെ സമ്മറികൾ ജനറേറ്റ് ചെയ്യാം.

കുറിപ്പ്: Apple Intelligence ഉപയോഗിക്കുന്നതിന്, നിങ്ങൾക്ക് iPhone 16 മോഡൽ, iPhone 15 Pro, അല്ലെങ്കിൽ iPhone 15 Pro Max, iOS 18.1 അല്ലെങ്കിൽ അതിന് ശേഷമുള്ളവ ആവശ്യമാണ്, അതിൽ Apple Intelligence ഓണാക്കിയിരിക്കണം. Apple Intelligence എല്ലാ ഭാഷകളിലും പ്രദേശങ്ങളിലും ലഭ്യമല്ല. നിങ്ങളുടെ ഡിവൈസിനും ഭാഷയ്ക്കും, പ്രദേശത്തിനും Apple Intelligence ലഭ്യമാണോ എന്ന് പരിശോധിക്കാൻ, Apple Intelligence എങ്ങനെ നേടാം എന്ന Apple പിന്തുണാ ലേഖനം കാണൂ.
ഒരു വെബ്പേജ് സമ്മറൈസ് ചെയ്യൂ
നിങ്ങളുടെ iPhone-ലെ Safari
ആപ്പിലേക്ക് പോകൂ.
ടാപ്പ് ചെയ്യൂ, തുടർന്ന് 'റീഡർ കാണിക്കൂ' ടാപ്പ് ചെയ്യൂ.
പേജിന്റെ മുകളിലുള്ള സമ്മറൈസ് ടാപ്പ് ചെയ്യൂ.
സാധാരണ കാഴ്ചയിലേക്ക് മടങ്ങാൻ
ടാപ്പ് ചെയ്ത് ‘റീഡർ മറയ്ക്കൂ’ ടാപ്പ് ചെയ്യൂ.
വെബ്പേജുകൾ സമ്മറൈസ് ചെയ്യാൻ നിങ്ങൾക്ക് എഴുത്ത് ഉപകരണങ്ങളും ഉപയോഗിക്കാം. എഴുത്ത് ഉപകരണങ്ങൾ Apple Intelligence-നൊപ്പം ഉപയോഗിക്കൂ എന്നത് കാണൂ.