iCloud ഉപയോഗിച്ച് നിങ്ങളുടെ ഫോട്ടോകൾ ബാക്ക്അപ്പ് ചെയ്ത് സിങ്ക് ചെയ്യൂ
നിങ്ങളുടെ ഫോട്ടോകളും വീഡിയോകളും iCloud-ൽ സുരക്ഷിതമായി സൂക്ഷിക്കാൻ iCloud ഫോട്ടോസ് ഉപയോഗിക്കാം. നിങ്ങളുടെ എല്ലാ ഡിവൈസുകളിലും iCloud ഫോട്ടോസ് ഓണാക്കുകയാണെങ്കിൽ, നിങ്ങൾ iPhone-ൽ എടുത്ത ഫോട്ടോകളും വീഡിയോകളും ഏത് ഡിവൈസിലും കാണാനാകും. ഒരു വെബ് ബ്രൗസറിൽ നിങ്ങളുടെ iCloud ഫോട്ടോകളും വീഡിയോകളും നിങ്ങൾക്ക് ആക്സസ് ചെയ്യാനും കഴിയും.
iCloud ഫോട്ടോസ് ഓണായിരിക്കുമ്പോൾ, നിങ്ങൾ എടുക്കുന്ന ഫോട്ടോകളും വീഡിയോകളും ഓട്ടോമാറ്റിക്കായി അപ്ലോഡ് ചെയ്യുകയും അവയുടെ യഥാർഥ ഫോർമാറ്റിൽ പൂർണ്ണ റെസലൂഷനിൽ സംഭരിക്കുകയും ചെയ്യും. ഒരു ഡിവൈസിൽ നിങ്ങളുടെ ഫോട്ടോ ശേഖരത്തിൽ നിങ്ങൾ വരുത്തുന്ന മാറ്റങ്ങൾ നിങ്ങളുടെ മറ്റ് ഡിവൈസുകളിലും പ്രതിഫലിക്കും.
കുറിപ്പ്: നിങ്ങളുടെ എല്ലാ ഡിവൈസുകളിലും നിങ്ങൾ ഒരേ Apple അക്കൗണ്ടിലാണ് സൈൻ ഇൻ ചെയ്തിരിക്കുന്നതെന്നും, നിങ്ങളുടെ ഡിവൈസുകൾ ഈ ഏറ്റവും കുറഞ്ഞ സിസ്റ്റം ആവശ്യകതകൾ നിറവേറ്റുന്നുവെന്നും ഉറപ്പാക്കൂ: iOS 8.3, iPadOS 13.1, macOS 10.10.3, അല്ലെങ്കിൽ അതിനുശേഷമുള്ളത്, അല്ലെങ്കിൽ Windows 7.x അല്ലെങ്കിൽ അതിന് ശേഷമുള്ള iCloud ഉള്ള ഒരു Windows ഡിവൈസ്.
കൂടുതൽ അറിയാൻ, നിങ്ങളുടെ എല്ലാ ഡിവൈസുകളിലും iCloud ഫോട്ടോസ് സജ്ജീകരിക്കൂ എന്നത് കാണൂ.
iCloud ഫോട്ടോസ് ഓണാക്കൂ
ക്രമീകരണം
> [നിങ്ങളുടെ പേര്] > iCloud എന്നതിലേക്ക് പോകൂ.
ഫോട്ടോസിൽ ടാപ്പ് ചെയ്യൂ, എന്നിട്ട് ‘ഈ iPhone സിങ്ക് ചെയ്യൂ’ ഓൺ ചെയ്യൂ.
നിങ്ങൾ എടുക്കുന്ന എല്ലാ ഫോട്ടോകളും വീഡിയോകളും iCloud-ലേക്ക് iCloud ഓട്ടോമാറ്റിക്കായി അപ്ലോഡ് ചെയ്യുന്നു, അതിനാൽ നിങ്ങളുടെ ഫോട്ടോകൾ ബാക്ക്അപ്പ് ചെയ്യപ്പെടുകയും സിങ്ക് ചെയ്യപ്പെടുകയും ചെയ്യുന്നു, കൂടാതെ ഏത് ഡിവൈസിൽ നിന്നും എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് ലൈബ്രറി ആക്സസ് ചെയ്യാൻ കഴിയും.
iCloud-ലേക്ക് നിങ്ങളുടെ ഫോട്ടോകൾ ബാക്ക്അപ്പ് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കൂ
iCloud ഫോട്ടോസ് നിങ്ങളുടെ ഫോട്ടോകൾ iCloud-ലേക്ക് സിങ്ക് ചെയ്യുന്നുണ്ടോയെന്ന് നിങ്ങൾക്ക് പരിശോധിക്കാം, അതുവഴി നിങ്ങളുടെ iPhone-ന് എന്തെങ്കിലും സംഭവിച്ചാൽ നിങ്ങൾക്ക് പകർപ്പുകൾ ലഭിക്കും.
നിങ്ങളുടെ iPhone-ലെ ഫോട്ടോസ്
ആപ്പിലേക്ക് പോകൂ.
സ്ക്രീനിന്റെ മുകളിൽ വലത് കോണിൽ, നിങ്ങളുടെ സിങ്ക് ചെയ്യൽ സ്റ്റാറ്റസിന്റെ പ്രിവ്യൂ നിങ്ങൾക്ക് കാണാൻ കഴിയും. താഴെപ്പറയുന്നവയിൽ ഏതെങ്കിലും നിങ്ങൾക്ക് കാണാൻ കഴിയും:
മഞ്ഞ ബാഡ്ജ്: iCloud സിങ്ക് ചെയ്യൽ പോസ് ചെയ്തു. വിശദാംശങ്ങൾ കാണാൻ നിങ്ങളുടെ അക്കൗണ്ട് ഐക്കണിൽ ടാപ്പ് ചെയ്യൂ.
മഞ്ഞ മുന്നറിയിപ്പ് ഐക്കൺ: നിങ്ങളുടെ iCloud സ്റ്റോറേജ് ഏകദേശം നിറഞ്ഞു. വിശദാംശങ്ങൾ കാണാൻ നിങ്ങളുടെ അക്കൗണ്ട് ഐക്കണിൽ ടാപ്പ് ചെയ്യൂ.
ചുവപ്പ് ആശ്ചര്യചിഹ്നം: നിങ്ങളുടെ iCloud സ്റ്റോറേജ് നിറഞ്ഞു. സ്പേസ് ലാഭിക്കൂ അല്ലെങ്കിൽ കൂടുതൽ iCloud സ്റ്റോറേജ് നേടൂ കാണൂ.
നീല ബാഡ്ജ്: പങ്കിട്ട ലൈബ്രറിയിൽ നിന്നോ പങ്കിട്ട ആൽബത്തിൽ നിന്നോ നിങ്ങൾക്ക് അറിയിപ്പുകളുണ്ട്. വിശദാംശങ്ങൾ കാണാൻ നിങ്ങളുടെ അക്കൗണ്ട് ഐക്കണിൽ ടാപ്പ് ചെയ്യൂ.
നിങ്ങളുടെ അക്കൗണ്ട് ഐക്കണിന് ചുറ്റുമുള്ള ഭാഗികമായി നിറച്ച നീല വൃത്തം: iCloud-ലേക്ക് ഫോട്ടോകൾ സജീവമായി അപ്ലോഡ് ചെയ്യപ്പെടുന്നു. വിശദാംശങ്ങൾ കാണാൻ നിങ്ങളുടെ അക്കൗണ്ട് ഐക്കണിൽ ടാപ്പ് ചെയ്യൂ.
നിങ്ങളുടെ അക്കൗണ്ട് ഐക്കണിന് ചുറ്റുമുള്ള ഭാഗികമായി നിറച്ച ചാരനിറത്തിലുള്ള ഔട്ട്ലൈൻ: അപ്ലോഡുകൾ പോസ് ചെയ്തു. വിശദാംശങ്ങൾ കാണാൻ നിങ്ങളുടെ അക്കൗണ്ട് ഐക്കണിൽ ടാപ്പ് ചെയ്യൂ.
കൂടുതൽ വിശദാംശങ്ങൾ കാണാൻ നിങ്ങളുടെ അക്കൗണ്ടിൽ ടാപ്പ് ചെയ്യൂ. iCloud ഉപയോഗിച്ച് നിങ്ങളുടെ iPhone സിങ്ക് ചെയ്ത അവസാന സമയം അക്കൗണ്ട് പ്രൊഫൈലിന് താഴെ ദൃശ്യമാകുന്നു.
നിങ്ങളുടെ iPhone-ൽ സ്പേസ് ലാഭിക്കൂ
നിങ്ങളുടെ iPhone-ലെ സ്റ്റോറേജ് സ്പേസ് പരമാവധി പ്രയോജനപ്പെടുത്താൻ ‘iCloud ഫോട്ടോസി’ന് നിങ്ങളെ സഹായിക്കാനാകും. ‘iPhone സ്റ്റോറേജ് ഓപ്റ്റിമൈസ് ചെയ്യൂ’ ഓണായിരിക്കുമ്പോൾ, നിങ്ങളുടെ എല്ലാ ഫുൾ-റെസലൂഷൻ ഫോട്ടോകളും വീഡിയോകളും iCloud-ൽ അവയുടെ യഥാർത്ഥ ഫോർമാറ്റുകളിൽ സംഭരിക്കപ്പെടും, നിങ്ങളുടെ iPhone-ൽ സൂക്ഷിക്കുന്ന സ്റ്റോറേജ് സേവിങ് പതിപ്പുകളിൽ. ‘iPhone സ്റ്റോറേജ് ഓപ്റ്റിമൈസ് ചെയ്യൂ’ ഡിഫോൾട്ടായി ഓൺ ചെയ്തിരിക്കുന്നു.
ഇത് ഓഫാക്കുന്നതിന്, ക്രമീകരണം > [നിങ്ങളുടെ പേര്] > iCloud എന്നതിലേക്ക് പോകൂ. ‘ഫോട്ടോകൾ’ ടാപ്പ് ചെയ്ത് ഡൗൺലോഡ് ചെയ്ത് ഒറിജിനലുകൾ സൂക്ഷിക്കൂ’ എന്നതിൽ ടാപ്പ് ചെയ്യൂ.
കൂടുതൽ iCloud സ്റ്റോറേജ് നേടൂ
നിങ്ങൾ അപ്ലോഡ് ചെയ്ത ഫോട്ടോകളും വീഡിയോകളും നിങ്ങളുടെ സ്റ്റോറേജ് പ്ലാനിനേക്കാൾ കൂടുതലാണെങ്കിൽ, കൂടുതൽ സ്റ്റോറേജിനും അധിക ഫീച്ചറുകൾക്കുമായി നിങ്ങൾക്ക് iCloud+ എന്നതിലേക്ക് അപ്ഗ്രേഡ് ചെയ്യാം. iCloud+ എന്നതിലേക്ക് സബ്സ്ക്രൈബ് ചെയ്യൂ കാണൂ.