iPhone-ലെ FaceTime-ൽ ഒരു Live Photo എടുക്കൂ
നിങ്ങൾ FaceTime ആപ്പിൽ ഒരു വീഡിയോ കോളിലായിരിക്കുമ്പോൾ, നിങ്ങളുടെ സംഭാഷണത്തിന്റെ നിമിഷം കാപ്ചർ ചെയ്യുന്നതിന് ഒരു FaceTime Live Photo എടുക്കാം (എല്ലാ രാജ്യങ്ങളിലും പ്രദേശങ്ങളിലും ലഭ്യമല്ല). നിങ്ങൾ ഫോട്ടോ എടുക്കുന്നതിന് തൊട്ടുമുമ്പും ശേഷവും എന്താണ് സംഭവിക്കുന്നതെന്ന് ഓഡിയോ ഉൾപ്പെടെ ക്യാമറ പകർത്തുന്നു, അതിനാൽ അത് സംഭവിച്ചതുപോലെ തന്നെ നിങ്ങൾക്ക് പിന്നീട് കാണാനും കേൾക്കാനും കഴിയും.
ഒരു FaceTime Live Photo എടുക്കുന്നതിന്, ക്രമീകരണം > ആപ്പുകൾ > FaceTime എന്നതിൽ FaceTime Live Photos ഓൺ ആണെന്ന് ഉറപ്പിക്കൂ, എന്നിട്ട് താഴെപ്പറയുന്നവയിൽ ഒന്ന് ചെയ്യൂ:
മറ്റൊരു വ്യക്തിയുമായുള്ള കോൾ സമയത്ത്:
ടാപ്പ് ചെയ്യൂ.
ഗ്രൂപ്പ് FaceTime കോളിന്റെ സമയത്ത്: നിങ്ങൾ ഒരു ഫോട്ടോ എടുക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയുടെ ടൈൽ ടാപ്പ് ചെയ്യൂ, എന്നിട്ട്
ടാപ്പ് ചെയ്യൂ.
ഫോട്ടോ എടുത്തതായി നിങ്ങൾക്ക് രണ്ടുപേർക്കും ഒരു അറിയിപ്പ് ലഭിക്കുകയും Live Photo നിങ്ങളുടെ ‘ഫോട്ടോസ്’ ആപ്പിൽ സേവ് ചെയ്യപ്പെടുകയും ചെയ്യുന്നു.