നിങ്ങളുടെ കുട്ടിക്കായി ‘Apple Cash കുടുംബ’വും ‘Apple Card കുടുംബ’വും സജ്ജീകരിക്കൂ
‘കുടുംബ പങ്കിടൽ’ ഉപയോഗിച്ച്, നിങ്ങളുടെ കുട്ടിക്കായി നിങ്ങൾക്ക് Apple Cash സജ്ജീകരിക്കാം, അതുവഴി അവർക്ക് പണം അയയ്ക്കാനും സ്വീകരിക്കാനും കഴിയും, കൂടാതെ നിങ്ങളുടെ കുടുംബത്തിലെ മുതിർന്നവരുമായും മുതിർന്ന കുട്ടികളുമായും നിങ്ങൾക്ക് Apple Card പങ്കിടുകയും ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്, നിങ്ങളുടെ iPhone, iPad, അല്ലെങ്കിൽ Mac എന്നിവയിൽ ‘കുടുംബ പങ്കിടൽ സജ്ജീകരിക്കൂ’ എന്നത് കാണൂ.
കുറിപ്പ്: ‘Apple Cash കുടുംബ’വും ‘Apple Card കുടുംബ’വും യുഎസ്സിൽ മാത്രമേ ലഭ്യമാകൂ. നിങ്ങളുടെ കുട്ടി നിങ്ങളുടെ കുടുംബത്തിന്റെ ഭാഗമായിരിക്കുകയും, കുട്ടിക്ക് സ്വന്തമായി ഒരു ‘Apple അക്കൗണ്ട്’ ഉണ്ടായിരിക്കുകയും വേണം.
നിങ്ങളുടെ കുട്ടിക്കായി Apple Cash സജ്ജീകരിക്കൂ
ഒരു കുടുംബ ഓർഗനൈസർ എന്ന നിലയിൽ, നിങ്ങളുടെ കുട്ടിക്കായി നിങ്ങൾക്ക് Apple Cash സജ്ജീകരിക്കാം. നിങ്ങൾ സജ്ജീകരിച്ചതിന് ശേഷം, അവർക്ക് Apple Cash ‘വാലറ്റി’ൽ ആക്സസ് ചെയ്യാം, അത് അവർക്ക് ‘സന്ദേശങ്ങളി’ൽ പണം അയയ്ക്കാനും സ്വീകരിക്കാനും Apple Pay ഉപയോഗിച്ച് വാങ്ങലുകൾ നടത്താനും ഉപയോഗിക്കാം.
നിങ്ങളുടെ iPhone-ലോ iPad-ലോ ‘ക്രമീകരണം’ ആപ്പിലേക്ക് പോകൂ.
‘കുടുംബം’ ടാപ്പ് ചെയ്യൂ, തുടർന്ന് നിങ്ങളുടെ കുട്ടിയുടെ പേര് ടാപ്പ് ചെയ്യൂ.
Apple Cash ടാപ്പ് ചെയ്യൂ, ‘Apple Cash സജ്ജീകരിക്കൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് സ്ക്രീനിലെ നിർദേശങ്ങൾ പിന്തുടരൂ.
കാർഡ് ബാലൻസ് കാണാനും ഇടപാടുകൾ നിരീക്ഷിക്കാനും നിങ്ങളുടെ കുട്ടിക്ക് ആർക്കൊക്കെ പണമയയ്ക്കാം എന്നത് പരിമിതപ്പെടുത്താനും, ക്രമീകരണം > വാലറ്റും Apple Pay-യും എന്നതിലേക്ക് പോകൂ. Apple Cash പിന്തുണ എന്നത് കാണൂ.
സിസ്റ്റം ആവശ്യകതകളെയും Apple Cash അക്കൗണ്ടുകൾ എങ്ങനെ മാനേജ് ചെയ്യാമെന്നതിനെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, ’Apple Cash കുടുംബം’ സജ്ജീകരിച്ച് ഉപയോഗിക്കൂ, നിങ്ങളുടെ കുട്ടിയുടെയോ കൗമാരപ്രായത്തിലുള്ളയാളുടെയോ Apple Cash പ്രവർത്തനം കാണുകയും പരിമിതപ്പെടുത്തുകയും ചെയ്യൂ എന്നീ ‘Apple പിന്തുണ’ ലേഖനങ്ങൾ കാണൂ.
നുറുങ്ങ്: ‘Apple Cash കുടുംബം’ നിങ്ങളുടെ കുടുംബത്തിലെ എല്ലാ കുട്ടികൾക്കും, വളരെ പ്രായം കുറഞ്ഞ കുട്ടികൾക്ക് പോലും, ലഭ്യമാണ്. നിങ്ങൾക്ക് ഒരു ഒറ്റത്തവണ തുക അയയ്ക്കാം അല്ലെങ്കിൽ അലവൻസ് പോലെ, ഒരു പ്രതിവാര അല്ലെങ്കിൽ പ്രതിമാസ പേയ്മെന്റ് ഷെഡ്യൂൾ ചെയ്യാം.
‘Apple Card കുടുംബം’ സജ്ജീകരിക്കൂ
നിങ്ങളുടെ കുടുംബത്തിലെ ആളുകളുമായി Apple Card പങ്കിടാൻ ‘Apple Card കുടുംബം’ നിങ്ങളെ അനുവദിക്കുന്നു. 13 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള കുട്ടികളെ നിങ്ങൾക്ക് പങ്കാളികളായി ചേർക്കാം, ഒരു ചെലവ് പരിധി സജ്ജീകരിക്കാം, അവരുടെ ഇടപാടുകൾ ട്രാക്ക് ചെയ്യാം.
നിങ്ങളുടെ iPhone-ലോ iPad-ലോ ‘ക്രമീകരണം’ ആപ്പിലേക്ക് പോകൂ.
‘കുടുംബം’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘Apple Card കുടുംബം’ ടാപ്പ് ചെയ്യൂ.
സ്ക്രീനിലെ നിർദേശങ്ങൾ പിന്തുടരൂ.
Apple Card ഉപയോഗിച്ച് ഉടമകൾക്കും സഹ-ഉടമകൾക്കും പങ്കാളികൾക്കും എന്തെല്ലാം ചെയ്യാം എന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് Apple Card കുടുംബം സജ്ജീകരിക്കുകയും ഒരു സഹ ഉടമയെയും പങ്കാളികളെയും ചേർക്കുകയും ചെയ്യൂ എന്ന Apple പിന്തുണാ ലേഖനം കാണൂ.
ഒരു കുട്ടിയുടെ ഡിവൈസിൽ Apple Cash മാനേജ് ചെയ്യൂ
നിങ്ങൾക്ക് നിങ്ങളുടെ കുട്ടിയുടെ Apple Cash മാനേജ് ചെയ്യുകയും, അവർക്ക് ആർക്കൊക്കെ പണം അയയ്ക്കാമെന്ന് തിരഞ്ഞെടുക്കുകയും, അവർക്ക് പണം അയയ്ക്കുകയും ചെയ്യാം.
നിങ്ങളുടെ കുട്ടിയുടെ iPhone-ലോ iPad-ലോ ‘വാലറ്റ്’ ആപ്പിലേക്ക് പോകൂ.
നിങ്ങളുടെ Apple Cash കാർഡ് ടാപ്പ് ചെയ്യൂ, തുടർന്ന് ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ.
‘കുടുംബം’ എന്നതിന് താഴെ നിങ്ങളുടെ കുട്ടിയുടെ പേര് ടാപ്പ് ചെയ്യൂ.
താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:
പണം അയയ്ക്കാൻ: ‘പണം അയയ്ക്കൂ’ ടാപ്പ് ചെയ്യൂ.
നിങ്ങളുടെ കുട്ടിയുടെ അടുത്തിടെയുള്ള ഇടപാടുകൾ കാണാൻ: ‘ഇടപാടുകൾ’ ടാപ്പ് ചെയ്യൂ.
നിങ്ങളുടെ കുട്ടിക്ക് ആർക്കെല്ലാം പണമയയ്ക്കാം എന്ന് തിരഞ്ഞെടുക്കാൻ: നിങ്ങളുടെ കുട്ടിക്ക് ആർക്കെല്ലാം Apple Cash അയയ്ക്കാമെന്ന് സജ്ജമാക്കൂ.
നിങ്ങളുടെ കുട്ടിക്ക് ആരിൽ നിന്നെല്ലാം പണം സ്വീകരിക്കാമെന്ന് തിരഞ്ഞെടുക്കൂ: നിങ്ങളുടെ കുട്ടിക്ക് ആരിൽ നിന്നെല്ലാം Apple Cash സ്വീകരിക്കാമെന്ന് സജ്ജമാക്കൂ.
ഇടപാട് അലേർട്ടുകൾ ലഭിക്കാൻ: നിങ്ങളുടെ കുട്ടി ഒരു ഇടപാട് നടത്തുമ്പോൾ അറിയിപ്പ് ലഭിക്കാൻ തിരഞ്ഞെടുക്കൂ.
Apple Cash ലോക്ക് ചെയ്യാൻ: Apple Pay ഉപയോഗിച്ച് പേയ്മെന്റുകൾ നടത്തുന്നതിൽ നിന്നോ ‘സന്ദേശങ്ങളിൽ’ പണം അയയ്ക്കുകയോ സ്വീകരിക്കുകയോ ചെയ്യുന്നതിൽ നിന്നോ നിങ്ങളുടെ കുട്ടിയെ തടയാൻ ‘Apple Cash ലോക്ക് ചെയ്യൂ’ ടാപ്പ് ചെയ്യൂ.
അടുത്തത് എന്താണ്?
നിങ്ങളുടെ കുട്ടിയുടെ ഡിവൈസിലെ ‘കുടുംബ പങ്കിടലും’ രക്ഷാകർതൃ നിയന്ത്രണങ്ങളും ഉപയോഗിച്ച് മറ്റെന്തൊക്കെ സാധ്യമാണെന്ന് കണ്ടെത്തൂ.