നിങ്ങളുടെ കുട്ടിയുടെ ഡിവൈസിൽ രക്ഷാകർതൃ നിയന്ത്രണങ്ങൾ സജ്ജീകരിക്കൂ
iOS 27, iPadOS 27, macOS 27, watchOS 27 എന്നിവ നിങ്ങളുടെ കുട്ടിയുടെ ഡിവൈസുകൾ മാനേജ് ചെയ്യാനുള്ള പുതിയ മാർഗങ്ങളോടെ പുനർരൂപകൽപ്പന ചെയ്ത രക്ഷാകർതൃ നിയന്ത്രണങ്ങൾ* അനുഭവം പ്രദാനം ചെയ്യുന്നു. നിങ്ങളും നിങ്ങളുടെ കുടുംബവും നിങ്ങളുടെ ഡിവൈസുകൾ അപ്ഡേറ്റ് ചെയ്ത ശേഷം, ഓരോ കുട്ടിക്കുമുള്ള ഒരു ചെറിയ സജ്ജീകരണത്തിലൂടെ നിങ്ങളെ നയിക്കും. നിങ്ങൾ മുൻപ് സജ്ജീകരിച്ച രക്ഷാകർതൃ നിയന്ത്രണങ്ങൾ റിവ്യൂ ചെയ്യുകയും മാറ്റങ്ങൾ വരുത്തുകയും, അല്ലെങ്കിൽ പുതുതായി രക്ഷാകർതൃ നിയന്ത്രണങ്ങൾ സജ്ജീകരിക്കുകയും ചെയ്യാം.
നിങ്ങളുടെ കുട്ടിക്കായി ഒരു ഡിവൈസ് ആദ്യമായി സജ്ജീകരിക്കുകയാണെങ്കിൽ, ഒരു iPhone, iPad, Mac, അല്ലെങ്കിൽ Apple Watch സജ്ജീകരിക്കൂ എന്നത് കാണൂ.
ഘട്ടം 1: ആരംഭിക്കൂ
നിങ്ങളും നിങ്ങളുടെ കുടുംബവും നിങ്ങളുടെ ഡിവൈസുകൾ അപ്ഡേറ്റ് ചെയ്ത ശേഷം, നിങ്ങളുടെ കുട്ടിക്കായി രക്ഷാകർതൃ നിയന്ത്രണങ്ങൾ സജ്ജീകരിക്കാൻ നിങ്ങളെ ക്ഷണിക്കും. നിങ്ങളുടെ കുട്ടിക്ക് പര്യവേഷണം ചെയ്യാവുന്ന ആപ്പുകൾ, ഏതെല്ലാം കോൺടാക്റ്റുകളുമായി അവർക്ക് ആശയവിനിമയം നടത്താം, ആപ്പുകളും വെബ്സൈറ്റുകളും എപ്പോൾ ആക്സസ് ചെയ്യാം എന്നിവയും മറ്റും നിങ്ങൾക്ക് സജ്ജീകരിക്കാം.
തുടങ്ങാനായി ‘ആരംഭിക്കൂ’ ടാപ്പ് അല്ലെങ്കിൽ ക്ലിക്ക് ചെയ്യൂ. നിങ്ങൾക്ക് ഈ ഘട്ടങ്ങൾ ഇപ്പോൾ പൂർത്തിയാക്കാൻ കഴിയുന്നില്ലെങ്കിൽ, ‘കുടുംബ പങ്കിടൽ’ ക്രമീകരണം > (നിങ്ങളുടെ കുട്ടിയുടെ പേര്) എന്നതിലേക്ക് പോയി എപ്പോൾ വേണമെങ്കിലും നിങ്ങൾക്കത് ആരംഭിക്കാം.
ഘട്ടം 2: നിങ്ങളുടെ കുട്ടിക്ക് ഏതെല്ലാം ഉള്ളടക്കങ്ങൾ ആക്സസ് ചെയ്യാമെന്ന് തിരഞ്ഞെടുക്കൂ
നിങ്ങളുടെ കുട്ടിക്ക് ഏതെല്ലാം ആപ്പുകളും വെബ്സൈറ്റുകളും ഉള്ളടക്കങ്ങളും ഉപയോഗിക്കാൻ കഴിയുമെന്ന് തീരുമാനിക്കൂ. നിങ്ങൾക്ക് രണ്ട് ക്രമീകരണങ്ങൾ സെലക്റ്റ് ചെയ്യാം:
Safari-യിലെ അവരുടെ വെബ്സൈറ്റ് ആക്സസ് മാനേജ് ചെയ്യാൻ: ‘അംഗീകൃത വെബ്സൈറ്റുകൾ മാത്രം’, അല്ലെങ്കിൽ ‘ബ്രൗസ് ചെയ്യാൻ ചോദിക്കൂ’ എന്നിവ എനേബിൾ ചെയ്താൽ, Safari-യിൽ ഒരു പുതിയ സൈറ്റ് സന്ദർശിക്കുന്നതിന് മുൻപ് നിങ്ങളുടെ കുട്ടിക്ക് നിങ്ങളുടെ അനുമതി ആവശ്യമായിവരും. അനുമതി നൽകിയാൽ, ആ സൈറ്റ് ആക്സസ് ചെയ്യാവുന്നതായി തുടരും. ‘മുതിർന്നവർക്കുള്ള വെബ്സൈറ്റുകൾ പരിമിതപ്പെടുത്തൂ’ എന്നതിനൊപ്പം, മുതിർന്നവർക്കുള്ള നിരവധി വെബ്സൈറ്റുകളിലേക്കുള്ള ആക്സസ് പരിമിതപ്പെടുത്തുന്നു. അല്ലെങ്കിൽ നിങ്ങൾക്ക് ഇന്റർനെറ്റിലേക്ക് നിയന്ത്രണങ്ങളില്ലാത്ത ആക്സസ് നൽകാം.
കുറിപ്പ്: 13 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളുടെ ചൈൽഡ് അക്കൗണ്ടുകളിൽ ‘ബ്രൗസ് ചെയ്യാൻ ചോദിക്കൂ’ ഡിഫോൾട്ടായി ഓണായിരിക്കും. 18 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളുടെ ചൈൽഡ് അക്കൗണ്ടുകളിൽ ‘മുതിർന്നവർക്കുള്ള വെബ്സൈറ്റുകൾ പരിമിതപ്പെടുത്തൂ’ ഡിഫോൾട്ടായി ഓണായിരിക്കും. 13 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പുതിയ വെബ്സൈറ്റുകൾ ബ്രൗസ് ചെയ്യാൻ അഭ്യർഥിക്കേണ്ടതുണ്ട്, കൂടാതെ ബ്ലോക്ക് ചെയ്ത വെബ്സൈറ്റുകളെല്ലാം ബ്രൗസ് ചെയ്യാൻ 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് അനുമതിയും വേണം. (പ്രായങ്ങൾ രാജ്യം അല്ലെങ്കിൽ പ്രദേശം അനുസരിച്ച് വ്യത്യാസപ്പെടാം.)
ഉള്ളടക്കത്തിലേക്കുള്ള അവരുടെ ആക്സസ് തിരഞ്ഞെടുക്കാൻ: ‘പുസ്തകങ്ങൾ’ ആപ്പ് പോലുള്ള Apple ആപ്പുകളിലൂടെ ലഭ്യമായ പുസ്തകങ്ങൾ, മൂവികൾ, TV ഷോകൾ, സംഗീതം എന്നിവയ്ക്കുള്ള പ്രായ റേറ്റിങ്ങുകൾ സജ്ജമാക്കൂ. ഉദാഹരണത്തിന്, നിങ്ങൾക്ക് ഒരു പ്രായ റേറ്റിങ് സെലക്റ്റ് ചെയ്യാം അല്ലെങ്കിൽ അനുചിതമായേക്കാവുന്ന ഉള്ളടക്കം ബ്ലോക്ക് ചെയ്യാം.
കുറിപ്പ്: 18 വയസ്സിൽ താഴെയുള്ള കുട്ടികളുടെ ‘ചൈൽഡ് അക്കൗണ്ടു’കളിൽ ‘പ്രായത്തെ അടിസ്ഥാനമാക്കിയുള്ള ഉള്ളടക്കവും സ്വകാര്യത നിയന്ത്രണങ്ങളും’ ഡിഫോൾട്ടായി ഓണാക്കിയിരിക്കും, മാത്രമല്ല എപ്പോൾ വേണമെങ്കിലും അവ ക്രമപ്പെടുത്താവുന്നതുമാണ്. (പ്രായം രാജ്യം അല്ലെങ്കിൽ പ്രദേശം അനുസരിച്ച് വ്യത്യാസപ്പെടാം.)
നിങ്ങൾ പൂർത്തിയാക്കിയാൽ, ‘തുടരൂ’ ടാപ്പ് അല്ലെങ്കിൽ ക്ലിക്ക് ചെയ്യൂ.
ഘട്ടം 3: നിങ്ങളുടെ കുട്ടിക്ക് ആരെല്ലാമായി ആശയവിനിമയം നടത്താമെന്ന് തിരഞ്ഞെടുക്കൂ
‘ഫോൺ’, ‘സന്ദേശങ്ങൾ’, FaceTime എന്നീ ആപ്പുകൾ ഉപയോഗിച്ച് നിങ്ങളുടെ കുട്ടിക്ക് ആരുമായെല്ലാം ആശയവിനിമയം നടത്താമെന്നത് മാനേജ് ചെയ്യുകയും സെൻസിറ്റീവായ ഉള്ളടക്കത്തിൽ നിന്ന് അവരെ സംരക്ഷിക്കാൻ സഹായിക്കുകയും ചെയ്യൂ.
അവർക്ക് ആരോടെല്ലാം സംസാരിക്കാമെന്ന് തീരുമാനിക്കാൻ: നിങ്ങളുടെ കുട്ടി പുതിയ ഒരാൾക്ക് സന്ദേശം അയയ്ക്കാനോ വിളിക്കാനോ താൽപ്പര്യപ്പെടുമ്പോൾ, നിങ്ങൾ ആദ്യം ആ കോൺടാക്റ്റിനെ റിവ്യൂ ചെയ്ത് അംഗീകരിക്കണം. ഗ്രൂപ്പിലെ എല്ലാവർക്കും അംഗീകാരം ആവശ്യമാണോ, അതോ ത്രെഡിലെ ഒരു അംഗീകൃത കോൺടാക്റ്റിന് മാത്രം മതിയോ എന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
കുറിപ്പ്: 13 വയസ്സ് വരെയുള്ള ‘ചൈൽഡ് അക്കൗണ്ടു’ള്ള കുട്ടികൾക്ക് കോൺടാക്റ്റ് മാനേജ്മെന്റ് ഡിഫോൾട്ടായി ഓണായിരിക്കും, 13-ഉം അതിൽ കൂടുതലും പ്രായമുള്ള ‘ചൈൽഡ് അക്കൗണ്ടു’ള്ള കുട്ടികൾക്കായി ഓണാക്കുകയും ചെയ്യാം. (പ്രായം രാജ്യം അല്ലെങ്കിൽ പ്രദേശം അനുസരിച്ച് വ്യത്യാസപ്പെടാം.)
അവർക്ക് ആരോടെല്ലാം സംസാരിക്കാമെന്ന് തീരുമാനിക്കാൻ: കണ്ടെത്തിയ നഗ്നതയോ രക്തച്ചൊരിച്ചിലോ അടങ്ങിയ ഫോട്ടോകൾ അയയ്ക്കുന്നതിൽ നിന്നോ സ്വീകരിക്കുന്നതിൽ നിന്നോ നിങ്ങളുടെ കുട്ടിയെ സംരക്ഷിക്കാൻ സഹായിക്കൂ.
നിങ്ങൾ പൂർത്തിയാക്കിയാൽ, ‘തുടരൂ’ ടാപ്പ് അല്ലെങ്കിൽ ക്ലിക്ക് ചെയ്യൂ.
ഘട്ടം 4: നിങ്ങളുടെ കുട്ടിക്ക് അവരുടെ ഡിവൈസ് എപ്പോൾ ഉപയോഗിക്കാമെന്ന് തിരഞ്ഞെടുക്കൂ
പ്രവൃത്തിദിനങ്ങൾക്കും വാരാന്ത്യങ്ങൾക്കും പ്രത്യേക ഷെഡ്യൂളുകളോടെ, നിങ്ങളുടെ കുട്ടിക്ക് ആപ്പുകളും വെബ്സൈറ്റുകളും ഉപയോഗിക്കാൻ കഴിയുന്ന സമയങ്ങൾ സജ്ജമാക്കൂ. ഈ സമയത്തിന് പുറത്ത്, മിക്ക ആപ്പുകളും അറിയിപ്പുകളും പോസ് ചെയ്യപ്പെടും—ഇതാണ് മുൻപ് ‘ഡൗൺടൈം’ എന്ന് വിളിച്ചിരുന്ന ഫീച്ചർ—ഇപ്പോൾ നിങ്ങളുടെ കുട്ടിയുടെ ദൈനംദിന ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഓരോന്നിനും ഒരു ‘ഇതുമുതൽ ലഭ്യം’ സമയവും, ‘ഇതുവരെ ലഭ്യം’ സമയവും തിരഞ്ഞെടുക്കൂ.
നിങ്ങൾ പൂർത്തിയാക്കിയാൽ, ‘തുടരൂ’ ടാപ്പ് അല്ലെങ്കിൽ ക്ലിക്ക് ചെയ്യൂ.
ഘട്ടം 5: നിങ്ങളുടെ കുട്ടിക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുന്നതിന് സ്കൂൾ സമയങ്ങൾ സജ്ജീകരിക്കൂ
നിങ്ങളുടെ കുട്ടിക്ക് സ്കൂളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുന്നതിന് സ്കൂൾ സമയങ്ങളിൽ ‘വിനോദം’, ‘ഗെയിമുകൾ’, ‘സോഷ്യൽ മീഡിയ’ എന്നിവ പോലുള്ള ആപ്പ് വിഭാഗങ്ങൾ നിങ്ങൾക്ക് പോസ് ചെയ്യാം. മറ്റ് ആപ്പുകളും വെബ്സൈറ്റുകളും പൂർണമായി ആക്സസ് ചെയ്യാവുന്നതായി തുടരും.
‘സ്കൂൾ സമയങ്ങളിൽ പോസ് ചെയ്യൂ’ ഓണാക്കൂ, തുടർന്ന് സ്കൂൾ ദിവസത്തിനായി ഒരു ‘തുടങ്ങുന്ന സമയവും’ ‘അവസാനിക്കുന്ന സമയവും’ സജ്ജമാക്കൂ.
നിങ്ങൾ പൂർത്തിയാക്കിയാൽ, ‘തുടരൂ’ ടാപ്പ് അല്ലെങ്കിൽ ക്ലിക്ക് ചെയ്യൂ.
ഘട്ടം 6: ‘സമയ അലവൻസു’കൾ സജ്ജമാക്കൂ
മുൻപ് ‘ആപ്പ് പരിധികൾ’ എന്ന് വിളിച്ചിരുന്ന ‘സമയ അലവൻസുകൾ’ ഇപ്പോൾ കുടുംബങ്ങൾ ഏറ്റവും കൂടുതൽ മാനേജ് ചെയ്യാൻ ആഗ്രഹിക്കുന്ന ആപ്പ് വിഭാഗങ്ങളിൽ ബാധകമാണ്: വിനോദം, ഗെയിമുകൾ, സോഷ്യൽ മീഡിയ. നിങ്ങൾക്ക് ഈ മൂന്നിനും കൂടി ഒരു മൊത്തം സമയം സജ്ജീകരിക്കുകയും തുടർന്ന് ഏതെങ്കിലും ഒരു വിഭാഗത്തിനുള്ള സമയം ക്രമപ്പെടുത്തുകയും ചെയ്യാം.
നിങ്ങൾ ഒരു പരിധി സജ്ജമാക്കുമ്പോൾ, ക്ലിനിക്കൽ, ശിശു വികസന വിദഗ്ധരുടെ ഗവേഷണത്തെ അടിസ്ഥാനമാക്കി നിങ്ങളുടെ കുട്ടിയുടെ പ്രായത്തെ അടിസ്ഥാനമാക്കിയുള്ള മാർഗനിർദേശം നിങ്ങൾക്ക് കാണാം. സമയം ക്രമപ്പെടുത്താൻ സ്ലൈഡർ വലിക്കുകയും അത് നിർദേശിക്കപ്പെട്ട പരിധിക്കുള്ളിൽ വരുന്നുണ്ടോയെന്ന് കാണുകയും ചെയ്യൂ.
നിങ്ങളുടെ കുടുംബത്തിന് അനുയോജ്യമായ രീതിയിൽ, നിങ്ങൾക്ക് വിഭാഗങ്ങൾ ചേർക്കുകയോ ഒരു വിഭാഗത്തിൽ ഉൾപ്പെടുന്ന ആപ്പുകൾ മാറ്റുകയോ ചെയ്യാം.
നിങ്ങൾ പൂർത്തിയാക്കിയാൽ, ‘തുടരൂ’ ടാപ്പ് അല്ലെങ്കിൽ ക്ലിക്ക് ചെയ്യൂ.
ഘട്ടം 7: ഒരു പാസ്കോഡ് സൃഷ്ടിക്കൂ
നിങ്ങളുടെ കുട്ടിക്ക് ഊഹിക്കാൻ കഴിയാത്ത ഒരു നാല്-അക്ക പാസ്കോഡ് സൃഷ്ടിക്കൂ. രക്ഷാകർതൃ നിയന്ത്രണങ്ങളിലോ കുട്ടികൾക്കുള്ള സുരക്ഷാ ഫീച്ചറുകളിലോ മാറ്റങ്ങൾ വരുത്തുമ്പോഴെല്ലാം നിങ്ങൾ ഈ പാസ്കോഡ് നൽകേണ്ടിവരും.
നിങ്ങൾ പൂർത്തിയാക്കിയാൽ, ‘തുടരൂ’ ടാപ്പ് അല്ലെങ്കിൽ ക്ലിക്ക് ചെയ്യൂ.
അടുത്തത് എന്താണ്?
നിങ്ങൾ ഇപ്പോൾ സെലക്റ്റ് ചെയ്ത രക്ഷാകർതൃ നിയന്ത്രണങ്ങളെക്കുറിച്ചുള്ള അധിക വിവരങ്ങൾ ലഭിക്കാൻ, നിങ്ങളുടെ കുട്ടിയുടെ ഡിവൈസിൽ രക്ഷാകർതൃ നിയന്ത്രണങ്ങൾ ഉപയോഗിച്ച് തുടങ്ങൂ എന്നത് കാണൂ.
നിങ്ങളും നിങ്ങളുടെ കുടുംബവും ‘കുടുംബ പങ്കിടൽ’ ആദ്യമായി ഉപയോഗിക്കുകയാണെങ്കിൽ, വാങ്ങലുകളും സബ്സ്ക്രിപ്ഷനുകളും പങ്കിടൽ, നഷ്ടപ്പെട്ട ഡിവൈസുകൾ കണ്ടെത്താൻ സഹായിക്കൽ എന്നിവയും മറ്റും പോലുള്ള നിങ്ങളുടെ കുടുംബ ഗ്രൂപ്പ് ഉപയോഗിച്ച് സാധ്യമായ കാര്യങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നേടൂ. ‘കുടുംബ പങ്കിടൽ’ ഉപയോഗിച്ച് തുടങ്ങൂ എന്നത് കാണൂ.