iOS 27, iPadOS 27, macOS 27, watchOS 27, visionOS 27 എന്നിവയിലേക്ക് നിങ്ങളുടെ കുടുംബ ഡിവൈസുകൾ അപ്ഡേറ്റ് ചെയ്യൂ
നിങ്ങൾ നിങ്ങളുടെ കുടുംബ പങ്കിടൽ ഗ്രൂപ്പിൽ കുട്ടികളുള്ള ഒരു പേരന്റോ രക്ഷാകർത്താവോ ആണെങ്കിൽ, നിങ്ങളുടെ ‘കുടുംബ പങ്കിടൽ’ ഗ്രൂപ്പിലെ എല്ലാ യോഗ്യമായ ഡിവൈസുകളും iOS 27, iPadOS 27, macOS 27, watchOS 27, visionOS 27 അല്ലെങ്കിൽ അതിനുശേഷമുള്ള പതിപ്പുകളിലേക്ക് അപ്ഡേറ്റ് ചെയ്യുന്നതിലൂടെ പുനർരൂപകൽപ്പന ചെയ്ത രക്ഷാകർതൃ നിയന്ത്രണങ്ങൾ അനുഭവം നിങ്ങൾക്ക് പ്രയോജനപ്പെടുത്താം. നിങ്ങളുടെ കുടുംബത്തിന്റെ ഡിവൈസുകൾ അപ്ഡേറ്റ് ചെയ്ത ശേഷം, നിങ്ങളുടെ നിലവിലുള്ള രക്ഷാകർതൃ നിയന്ത്രണങ്ങൾ താങ്കൾക്ക് കൈമാറ്റം ചെയ്യുകയോ പുതിയവ സജ്ജീകരിക്കുകയോ ചെയ്യാം.
ഏത് ഡിവൈസുകളാണ് ഇപ്പോഴും അപ്ഡേറ്റ് ചെയ്യേണ്ടതെന്ന് കാണൂ
iOS, iPadOS, macOS, watchOS, visionOS എന്നിവയുടെ 27 അല്ലെങ്കിൽ അതിനുശേഷമുള്ള പതിപ്പിലേക്ക് നിങ്ങളുടെ ഡിവൈസ് അപ്ഡേറ്റ് ചെയ്ത ശേഷം, നിങ്ങളുടെ ‘കുടുംബ പങ്കിടൽ’ ഗ്രൂപ്പിലെ നിങ്ങൾക്കും മറ്റ് പേരന്റ്സിനും അല്ലെങ്കിൽ രക്ഷാകർത്താക്കൾക്കും നിങ്ങളുടെ കുടുംബത്തിലെ ഏതൊക്കെ ഡിവൈസുകളാണ് ഇനിയും അപ്ഡേറ്റ് ചെയ്യാനുള്ളതെന്ന് കാണാൻ കഴിയും. അപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ കുടുംബത്തിലെ എല്ലാവർക്കും പുതിയ രക്ഷാകർതൃ നിയന്ത്രണങ്ങൾ ഇൻസ്റ്റോൾ ചെയ്യാം.
‘ക്രമീകരണം’ ആപ്പിലേക്ക് പോകൂ (അല്ലെങ്കിൽ Mac-ൽ ‘സിസ്റ്റം ക്രമീകരണ’ത്തിലേക്ക്), തുടർന്ന് ‘കുടുംബം’ സെലക്റ്റ് ചെയ്യൂ.
‘കുടുംബ ഡിവൈസുകൾ കാണൂ’ തിരഞ്ഞെടുക്കൂ, തുടർന്ന് അപ്ഡേറ്റ് ചെയ്യാവുന്ന ഡിവൈസുകളുടെ ലിസ്റ്റ് റിവ്യൂ ചെയ്യൂ.
നിങ്ങളുടെ കുടുംബത്തിന്റെ ഡിവൈസുകൾ അപ്ഡേറ്റ് ചെയ്യൂ
‘ക്രമീകരണം’ ആപ്പിലേക്ക് (അല്ലെങ്കിൽ Mac-ൽ ‘സിസ്റ്റം ക്രമീകരണ’ത്തിലേക്ക്) പോയി ‘പൊതുവായവ’ സെലക്റ്റ് ചെയ്യൂ.
‘സോഫ്റ്റ്വെയർ അപ്ഡേറ്റ്’ തിരഞ്ഞെടുക്കൂ, തുടർന്ന് സ്ക്രീനിലെ നിർദേശങ്ങൾ പിന്തുടരൂ.
നിങ്ങളുടെ കുടുംബത്തിന്റെ ഡിവൈസുകൾ അപ്ഡേറ്റ് ചെയ്ത ശേഷം, നിങ്ങൾക്ക് നിലവിലുള്ള നിങ്ങളുടെ രക്ഷാകർതൃ നിയന്ത്രണങ്ങൾ കൈമാറ്റം ചെയ്യാം അല്ലെങ്കിൽ പുതിയവ സജ്ജീകരിക്കാം. ‘ക്രമീകരണം’ (അല്ലെങ്കിൽ Mac-ലെ സിസ്റ്റം ക്രമീകരണം) എന്നതിലേക്ക് പോകൂ, ‘കുടുംബം’ സെലക്റ്റ് ചെയ്യൂ, തുടർന്ന് ‘തുടങ്ങൂ’ എന്നതിൽ ക്ലിക്ക് അല്ലെങ്കിൽ ടാപ്പ് ചെയ്യൂ.
കൂടുതൽ വിവരങ്ങൾക്ക്, നിങ്ങളുടെ iPhone അല്ലെങ്കിൽ iPad അപ്ഡേറ്റ് ചെയ്യൂ, Mac-ലെ macOS അപ്ഡേറ്റ് ചെയ്യൂ, നിങ്ങളുടെ Apple Watch അപ്ഡേറ്റ് ചെയ്യൂ, അല്ലെങ്കിൽ നിങ്ങളുടെ Apple Vision Pro-യിൽ visionOS അപ്ഡേറ്റ് ചെയ്യൂ എന്നീ Apple പിന്തുണ ലേഖനങ്ങൾ കാണൂ.
നിങ്ങൾക്കോ നിങ്ങളുടെ കുടുംബാംഗത്തിനോ അപ്ഡേറ്റ് ചെയ്യേണ്ട ഡിവൈസുകളിൽ ഒന്ന് കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ, നിങ്ങളുടെ നഷ്ടപ്പെട്ട Apple ഡിവൈസ് അല്ലെങ്കിൽ AirTag കണ്ടെത്താൻ ‘കണ്ടെത്തൂ’ ഉപയോഗിക്കൂ എന്ന Apple പിന്തുണ ലേഖനം കാണൂ.
അപ്ഡേറ്റിന് യോഗ്യമായ ഒരു ഡിവൈസ് നിങ്ങൾക്ക് കണ്ടെത്താനാവുന്നില്ലെങ്കിൽ അല്ലെങ്കിൽ നിങ്ങൾക്ക് ഇപ്പോൾ അതിലേക്ക് ആക്സസ് ഇല്ലെങ്കിൽ, നിങ്ങളുടെ Apple അക്കൗണ്ടിൽ നിന്ന് അത് നീക്കം ചെയ്യാം. നിങ്ങൾ സൈൻ ഇൻ ചെയ്തിരിക്കുന്നത് എവിടെയാണെന്ന് കണ്ടെത്താൻ നിങ്ങളുടെ Apple അക്കൗണ്ട് ഡിവൈസ് ലിസ്റ്റ് പരിശോധിക്കൂ എന്ന Apple പിന്തുണ ലേഖനം കാണൂ.
ചില ഡിവൈസുകൾ അപ്ഡേറ്റ് ചെയ്യാൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ
നിങ്ങളുടെ കുടുംബത്തിലെ ചില ഡിവൈസുകൾ അപ്ഡേറ്റ് ചെയ്യാൻ കഴിഞ്ഞേക്കില്ല. ഈ ഡിവൈസുകളുടെ ഒരു ലിസ്റ്റ് താഴെപ്പറയുന്ന വിധത്തിൽ കാണാവുന്നതാണ്:
‘ക്രമീകരണം’ ആപ്പിലേക്ക് പോകൂ (അല്ലെങ്കിൽ Mac-ൽ ‘സിസ്റ്റം ക്രമീകരണ’ത്തിലേക്ക്), തുടർന്ന് ‘കുടുംബം’ സെലക്റ്റ് ചെയ്യൂ.
‘കുടുംബ ഡിവൈസുകൾ കാണൂ’ തിരഞ്ഞെടുക്കൂ, തുടർന്ന് ‘ലെഗസി ഡിവൈസുകൾ’ തിരഞ്ഞെടുക്കൂ.
അപ്ഡേറ്റ് ചെയ്യാൻ കഴിയാത്ത ഡിവൈസുകൾക്ക് ഇപ്പോഴും iOS 26, iPadOS 26, macOS 26, watchOS 26 അല്ലെങ്കിൽ അതിന് മുൻപുള്ള പതിപ്പുകളിൽ നിന്ന് ‘സ്ക്രീൻ സമയവും’ ‘കുടുംബ പങ്കിടൽ’ ക്രമീകരണങ്ങളും ഉപയോഗിക്കാം.
നിങ്ങളുടെ കുടുംബം അവരുടെ ഡിവൈസുകൾ അപ്ഡേറ്റ് ചെയ്ത ശേഷം
നിങ്ങളുടെ കുടുംബത്തിലെ എല്ലാ ഡിവൈസുകളും അപ്ഡേറ്റ് ചെയ്ത ശേഷം, രക്ഷാകർതൃ നിയന്ത്രണങ്ങൾ സജ്ജീകരിക്കാനുള്ള ഘട്ടം ഘട്ടമായുള്ള സഹായം അല്ലെങ്കിൽ നിങ്ങളുടെ കുട്ടിയുടെ ഡിവൈസിലെ രക്ഷാകർതൃ നിയന്ത്രണങ്ങൾ പര്യവേക്ഷണം ചെയ്യൂ എന്നിവ കാണൂ.