നിങ്ങളുടെ കുട്ടിയുടെ ആരോഗ്യ റിപ്പോർട്ടുകളും വിവരങ്ങളും Apple Watch-ൽ കാണൂ
നിങ്ങളുടെ കുട്ടിയുടെ അനുമതിയോടെ, നിങ്ങൾക്ക് അവരുടെ പ്രവർത്തനത്തിന്റെ റിപ്പോർട്ടുകളും ആരോഗ്യ വിവരങ്ങളും കാണാം.
കുറിപ്പ്: എല്ലാ രാജ്യങ്ങളിലും പ്രദേശങ്ങളിലും ‘നിങ്ങളുടെ കുട്ടികൾക്കുള്ള Apple Watch’ ലഭ്യമല്ല. പിന്തുണയ്ക്കുന്ന നെറ്റ്വർക്ക് ദാതാക്കൾ ഉൾപ്പെടെ, ലഭ്യതയെക്കുറിച്ചുള്ള വിവരങ്ങൾക്ക്, Apple Watch GPS + Cellular എന്നത് കാണൂ.
നിങ്ങളുടെ കുട്ടിയുടെ ആരോഗ്യ വിവരങ്ങളും ‘മെഡിക്കൽ ഐഡി’യും അവരുടെ Apple Watch-ലേക്ക് ചേർക്കൂ
നിങ്ങളുടെ കുട്ടിയുടെ വാച്ച് മാനേജ് ചെയ്യാൻ ഉപയോഗിക്കുന്ന iPhone-ലെ Apple Watch
ആപ്പിലേക്ക് പോകൂ.
‘എന്റെ Watch’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘കുടുംബ വാച്ചുകൾ’ക്ക് താഴെയുള്ള ഒരു വാച്ച് ടാപ്പ് ചെയ്യൂ.
ടാപ്പ് ചെയ്യൂ, ‘ആരോഗ്യം’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘[കുടുംബാംഗത്തിന്റെ പേര്] എന്നയാളുടെ ആരോഗ്യ ഡാറ്റ അഭ്യർഥിക്കൂ’ ടാപ്പ് ചെയ്യൂ.
‘ആരോഗ്യ ഡാറ്റ അഭ്യർഥിക്കൂ’ ടാപ്പ് ചെയ്യൂ, അതോടെ മാനേജ് ചെയ്യപ്പെടുന്ന വാച്ചിലേക്ക് ഒരു അറിയിപ്പ് അയയ്ക്കപ്പെടുന്നു. നിങ്ങളുടെ കുടുംബാംഗം അവരുടെ ആരോഗ്യ ഡാറ്റ പങ്കിടാൻ തിരഞ്ഞെടുത്തതിന് ശേഷം, താഴെ പറയുന്നത് ചെയ്യൂ:
ജനന തീയതി, ഉയരം, ഭാരം എന്നിവ പോലുള്ള വിവരങ്ങൾ നൽകാനോ എഡിറ്റ് ചെയ്യാനോ ‘ആരോഗ്യ വിശദാംശങ്ങൾ’ ടാപ്പ് ചെയ്യൂ.
അടിയന്തര കോൺടാക്റ്റുകളും മറ്റും ചേർക്കാൻ ‘മെഡിക്കൽ ഐഡി സജ്ജീകരിക്കൂ’ ടാപ്പ് ചെയ്യൂ.
നിങ്ങളുടെ കുടുംബാംഗം അവരുടെ ‘ആരോഗ്യം’ ആപ്പിൽ നിന്ന് ഈ വിവരങ്ങൾ നിങ്ങളുമായി പങ്കിടാൻ തിരഞ്ഞെടുത്താൽ, Apple Watch മാനേജ് ചെയ്യാൻ ഉപയോഗിക്കുന്ന iPhone-ലും വാച്ചിലും നിങ്ങൾക്ക് ആരോഗ്യ വിശദാംശങ്ങളും മെഡിക്കൽ ഐഡിയും കാണാനാകും.
നിങ്ങളുടെ iPhone-ൽ: ‘ആരോഗ്യം’ ആപ്പിലേക്ക് പോകൂ, ‘പങ്കിടൽ’ ടാപ്പ് ചെയ്യൂ, നിങ്ങളുടെ കുടുംബാംഗത്തിന്റെ പേര് ടാപ്പ് ചെയ്യൂ, തുടർന്ന് ‘പ്രൊഫൈൽ’ ടാപ്പ് ചെയ്യൂ.
മാനേജ് ചെയ്യപ്പെടുന്ന Apple Watch-ൽ: Apple Watch-ലെ ക്രമീകരണം
ആപ്പിലേക്ക് പോകൂ, തുടർന്ന് ‘ആരോഗ്യം’ ടാപ്പ് ചെയ്യൂ.
നിങ്ങളുടെ കുട്ടിയുടെ Apple Watch-ൽ നിന്ന് അവരുടെ ആരോഗ്യ വിവരങ്ങൾ കാണൂ
നിങ്ങളുടെ കുടുംബാംഗം അവരുടെ ആരോഗ്യ ഡാറ്റ പങ്കിടാൻ തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ, അവരുടെ പ്രവർത്തനത്തെക്കുറിച്ചുള്ള അധിക വിവരങ്ങൾ കൂടാതെ കേൾവി, പകൽ വെളിച്ചത്തിൽ ചെലവഴിച്ച സമയം, ഹൃദയസ്പന്ദന നിരക്ക് തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങളും നിങ്ങൾക്ക് കാണാൻ കഴിയും.
നിങ്ങളുടെ iPhone-ലെ ‘ആരോഗ്യം’ ആപ്പിലേക്ക് പോകൂ.
‘പങ്കിടൽ’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘നിങ്ങളുമായി പങ്കിടുന്നു’ എന്നതിന് താഴെയുള്ള നിങ്ങളുടെ കുടുംബാംഗത്തിന്റെ പേര് ടാപ്പ് ചെയ്യൂ.
‘ആരോഗ്യ വിഭാഗങ്ങൾ’ ടാപ്പ് ചെയ്യൂ, തുടർന്ന് ഒരു വിഭാഗത്തിൽ ടാപ്പ് ചെയ്യൂ.
അടുത്തത് എന്താണ്?
നിങ്ങൾ ‘സ്കൂൾസമയം’ സജ്ജീകരിക്കുമ്പോൾ, അറിയിപ്പുകൾ ബ്ലോക്ക് ചെയ്തും നിങ്ങളുടെ കുട്ടിയുടെ Apple Watch-ലെ എല്ലാ ആപ്പുകളും ഓഫ് ചെയ്തും സ്കൂളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിങ്ങളുടെ കുട്ടിയെ സഹായിക്കാം. നിങ്ങളുടെ കുട്ടിയുടെ Apple Watch-ൽ ‘സ്കൂൾസമയം’ ഉപയോഗിച്ച് തുടങ്ങൂ എന്നത് കാണൂ.