നിങ്ങളുടെ കുട്ടിയുടെ ഡിവൈസിൽ സെൻസിറ്റീവായ ഇമേജുകളും വീഡിയോകളും ഉണ്ടോയെന്ന് പരിശോധിക്കൂ
‘ആശയവിനിമയ സുരക്ഷ’ ഉപയോഗിച്ച് നിങ്ങൾക്ക് സെൻസിറ്റീവായ ഇമേജുകളും വീഡിയോകളും കാണുന്നതിൽ നിന്നോ പങ്കിടുന്നതിൽ നിന്നോ നിങ്ങളുടെ കുട്ടിയെ സംരക്ഷിക്കാൻ സഹായിക്കാം. അയച്ചതോ സ്വീകരിച്ചതോ ആയ ചിത്രങ്ങളിലോ വീഡിയോകളിലോ നഗ്നത അടങ്ങിയിരിക്കുന്നു എന്ന് ‘ആശയവിനിമയ സുരക്ഷ’ തിരിച്ചറിയുകയാണെങ്കിൽ, അത് ബ്ലർ ചെയ്യുകയും സഹായം നേടാനുള്ള ഓപ്ഷനുകളോടെ അവർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു. ‘ആശയവിനിമയ സുരക്ഷ’ ഡിവൈസിനെ ആശ്രയിച്ച് ‘സന്ദേശങ്ങൾ’, AirDrop, ‘കോൺടാക്റ്റ്സ്’ പോലുള്ള ആപ്പുകളിൽ പ്രവർത്തിക്കുന്നു. പങ്കിട്ട ഇമേജുകൾ, വീഡിയോകൾ എന്നിവയിലും കണ്ടെത്തുന്ന എല്ലാ രക്തച്ചൊരിച്ചിലും അക്രമവും ഉൾപ്പെടുന്ന ഉള്ളടക്കവും ബ്ലർ ചെയ്യുന്നു.
കുറിപ്പ്: 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ‘ആശയവിനിമയ സുരക്ഷ’ ഡിഫോൾട്ടായി ഓണായിരിക്കും (രാജ്യം അല്ലെങ്കിൽ പ്രദേശം അനുസരിച്ച് പ്രായം വ്യത്യാസപ്പെടുന്നു). ആശയവിനിമയ സുരക്ഷയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി, നിങ്ങളുടെ കുട്ടിയുടെ Apple ഡിവൈസിലെ ആശയവിനിമയ സുരക്ഷയെക്കുറിച്ച് എന്ന Apple പിന്തുണ ലേഖനം കാണൂ.
നിങ്ങളുടെ കുട്ടിയുടെ ക്രമീകരണങ്ങൾ തുറക്കൂ:
iPhone-ൽ അല്ലെങ്കിൽ iPad-ൽ: ‘ക്രമീകരണം’ ആപ്പിലേക്ക് പോകൂ, ‘കുടുംബം’ ടാപ്പ് ചെയ്യൂ, തുടർന്ന് നിങ്ങളുടെ കുട്ടിയുടെ പേര് ടാപ്പ് ചെയ്യൂ.
Mac-ൽ: ‘സിസ്റ്റം ക്രമീകരണത്തി’ലേക്ക് പോകൂ, ‘കുടുംബം’ എന്നതിൽ ക്ലിക്ക് ചെയ്യൂ, തുടർന്ന് നിങ്ങളുടെ കുട്ടിയുടെ പേരിൽ ക്ലിക്ക് ചെയ്യൂ.
‘ആശയവിനിമയ സുരക്ഷ’ ടാപ്പ് ചെയ്യൂ അല്ലെങ്കിൽ ക്ലിക്ക് ചെയ്യൂ, തുടർന്ന് അത് ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യൂ. നിങ്ങളുടെ കുട്ടിയുടെ ‘സ്ക്രീൻ സമയ’ പാസ്കോഡ് നൽകേണ്ടിവന്നേക്കാം.
അനലിറ്റിക്സും ഉപയോഗ ഡാറ്റയും പങ്കിട്ടുകൊണ്ട് ആശയവിനിമയ സുരക്ഷ മെച്ചപ്പെടുത്താൻ നിങ്ങൾക്ക് Apple-നെ സഹായിക്കാനാകും. Apple-മായി സന്ദേശങ്ങളോ മീഡിയയോ പങ്കിടുന്നില്ല. ‘ആശയവിനിമയ സുരക്ഷ മെച്ചപ്പെടുത്തൂ’ ഓണാക്കൂ.
നുറുങ്ങ്: ഡിജിറ്റൽ സുരക്ഷയെക്കുറിച്ചും അശ്ലീല സന്ദേശങ്ങളും നഗ്ന ചിത്രങ്ങളും പോലുള്ള വിഷയങ്ങളെക്കുറിച്ചും നിങ്ങളുടെ കുട്ടിയുമായി എങ്ങനെ സംസാരിക്കാം എന്നതിനെക്കുറിച്ചുള്ള റിസോഴ്സുകൾ നിങ്ങൾക്ക് കാണാം. ‘കുട്ടികൾക്കുള്ള സുരക്ഷാ റിസോഴ്സുകൾ കാണൂ’ ടാപ്പ് ചെയ്യൂ അല്ലെങ്കിൽ ക്ലിക്ക് ചെയ്യൂ.