നിങ്ങളുടെ കുട്ടിക്കായി ഒരു Apple Watch സജ്ജീകരിക്കൂ
കുട്ടികൾക്ക് സ്വന്തമായി iPhone, iPad അല്ലെങ്കിൽ Mac എന്നിവ ഇല്ലെങ്കിലും, ‘നിങ്ങളുടെ കുട്ടികൾക്കുള്ള Apple Watch’ ഉപയോഗിച്ച്, അവർക്കുവേണ്ടി നിങ്ങൾക്ക് Apple Watch സജ്ജീകരിക്കാം. രക്ഷാകർതൃ നിയന്ത്രണങ്ങൾ ഉൾപ്പെടെ അവരുടെ വാച്ച് നിങ്ങളുടെ iPhone-ൽ നിന്നാണ് നിങ്ങൾ മാനേജ് ചെയ്യുക.
iPhone ഇല്ലാത്ത നിങ്ങളുടെ കുടുംബാംഗത്തിനായി സജ്ജീകരിച്ച ഒരു Apple Watch-ന് അത് സജ്ജീകരിക്കാൻ ഉപയോഗിച്ച iPhone-മായുള്ള ചില ഇന്ററാക്ഷനുകളിൽ പരിമിതികളുണ്ട്. ഉദാഹരണത്തിന്, ഒരു കുട്ടിക്കായി നിങ്ങൾ സജ്ജീകരിച്ച Apple Watch-ൽ നിന്ന് ഒരു ജോഡിയാക്കിയ iPhone നിങ്ങൾക്ക് അൺലോക്ക് ചെയ്യാനാവില്ല, അതുപോലെ മാനേജ് ചെയ്യപ്പെടുന്ന Apple Watch-ൽ നിന്ന് iPhone-ലേക്ക് ടാസ്ക്കുകൾ ഹാൻഡ് ഓഫ് ചെയ്യാനും കഴിയില്ല. ഒരു കുട്ടിക്കായി സജ്ജീകരിച്ച Apple Watch-ൽ നിന്ന് നിങ്ങൾ ഒരു ആപ്പ് ഡിലീറ്റ് ചെയ്താൽ, അത് സജ്ജീകരിക്കാൻ ഉപയോഗിച്ച iPhone-ൽ നിന്ന് അത് നീക്കം ചെയ്യപ്പെടില്ല.
കുറിപ്പ്: എല്ലാ രാജ്യങ്ങളിലും പ്രദേശങ്ങളിലും ‘നിങ്ങളുടെ കുട്ടികൾക്കുള്ള Apple Watch’ ലഭ്യമല്ല. പിന്തുണയ്ക്കുന്ന നെറ്റ്വർക്ക് ദാതാക്കൾ ഉൾപ്പെടെയുള്ള ലഭ്യതയെക്കുറിച്ചുള്ള വിവരങ്ങൾക്ക്, Apple Watch GPS + Cellular എന്നത് കാണൂ.
നിങ്ങൾ ആരംഭിക്കുന്നതിന് മുൻപ്
Apple Watch-നെ ആദ്യമായി ജോഡിയാക്കാനും സജ്ജീകരിക്കാനും നിങ്ങൾ ഉപയോഗിക്കുന്ന iPhone, ക്രമീകരണങ്ങൾ മാനേജ് ചെയ്യാനും സോഫ്റ്റ്വെയർ അപ്ഡേറ്റ് ചെയ്യാനും Apple Watch-ന്റെ സാധാരണ Bluetooth പരിധിക്കുള്ളിൽ (ഏകദേശം 33 അടി അല്ലെങ്കിൽ 10 മീറ്റർ) ആയിരിക്കണം.
നിങ്ങളുടെ കുട്ടിക്ക് ഒരു ‘ചൈൽഡ് അക്കൗണ്ട്’ ഉണ്ടായിരിക്കുകയും നിങ്ങളുടെ ‘കുടുംബ പങ്കിടൽ’ ഗ്രൂപ്പിന്റെ ഭാഗമായിരിക്കുകയും വേണം. നിങ്ങളുടെ കുട്ടിയുടെ Apple ഡിവൈസുകൾക്കായി ഒരു ‘ചൈൽഡ് അക്കൗണ്ട്’ സൃഷ്ടിക്കൂ എന്നത് കാണൂ.
നിങ്ങളുടെ കുട്ടിക്ക് മൊബൈൽ സേവന ശേഷിയുള്ള Apple Watch SE അല്ലെങ്കിൽ Apple Watch Series 6 അല്ലെങ്കിൽ അതിന് ശേഷമുള്ളത് ഉണ്ടായിരിക്കണം.
നിങ്ങളുടെ കുട്ടിയുടെ Apple Watch സജ്ജീകരിക്കൂ
ഒരു കുട്ടിക്കോ കുടുംബാംഗത്തിനോ വേണ്ടി Apple Watch സജ്ജീകരിക്കുന്നത് നിങ്ങൾക്കായി ഒരു വാച്ച് സജ്ജീകരിക്കുന്നതിന് സമാനമാണ്. നിങ്ങളുടെ കുടുംബാംഗത്തിനായി ഒരു വാച്ച് ജോഡിയാക്കുകയും സജ്ജീകരിക്കുകയും ചെയ്യുന്നതിന് മുൻപ്, അതിൽ ഉള്ളടക്കങ്ങളൊന്നുമില്ലെന്ന് ഉറപ്പാക്കാൻ വാച്ച് മായ്ക്കൂ.
നിങ്ങളുടെ കുടുംബാംഗത്തെ അവരുടെ Apple Watch ധരിപ്പിക്കൂ. Apple Watch അവരുടെ കൈത്തണ്ടയിൽ പാകമുള്ളതും എന്നാൽ സുഖകരവുമായ രീതിയിൽ ധരിക്കുന്നതിനായി ബാൻഡ് ക്രമീകരിക്കുകയോ ശരിയായ ബാൻഡ് വലിപ്പം തിരഞ്ഞെടുക്കുകയോ ചെയ്യൂ.
കുട്ടികൾക്ക് കൂടുതൽ പാകമുള്ളതും ധരിക്കാൻ എളുപ്പമുള്ളതുമായ ഈ ബാൻഡുകളുടെ തരങ്ങൾ തിരഞ്ഞെടുക്കുന്നത് പരിഗണിക്കൂ: ‘സ്പോർട്ട് ലൂപ്പ്’, ‘സ്പോർട്ട് ബാൻഡ്’ അല്ലെങ്കിൽ ‘സോളോ ലൂപ്പ്’.
നിങ്ങളുടെ കുട്ടിയുടെ Apple Watch-ലെ ബാൻഡ് മാറ്റുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾക്ക്, Apple Watch ബാൻഡുകൾ നീക്കം ചെയ്യുകയും മാറ്റുകയും ഘടിപ്പിക്കുകയും ചെയ്യൂ എന്നത് കാണൂ.
Apple Watch ഓണാക്കാൻ, Apple ലോഗോ ദൃശ്യമാകുന്നതുവരെ സൈഡ് ബട്ടൺ അമർത്തിപ്പിടിക്കൂ.
നിങ്ങളുടെ iPhone Apple Watch-ന് സമീപം കൊണ്ടുവരൂ, Apple Watch ജോഡിയാക്കൽ സ്ക്രീൻ നിങ്ങളുടെ iPhone-ൽ ദൃശ്യമാകുന്നതുവരെ കാത്തിരിക്കൂ, തുടർന്ന് ‘തുടരൂ’ ടാപ്പ് ചെയ്യൂ.
നിങ്ങളുടെ iPhone-ലെ Apple Watch
ആപ്പിലേക്ക് പോകൂ, ‘എന്റെ വാച്ച്’ ടാപ്പ് ചെയ്യൂ, ‘എല്ലാ വാച്ചുകളും’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘വാച്ച് ചേർക്കൂ’ ടാപ്പ് ചെയ്യൂ.
‘ഒരു കുടുംബാംഗത്തിനായി സജ്ജീകരിക്കൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് അടുത്ത സ്ക്രീനിൽ ‘തുടരൂ’ ടാപ്പ് ചെയ്യൂ.
നിർദേശിക്കുമ്പോൾ, Apple Watch ആപ്പിലെ വ്യൂഫൈൻഡറിൽ Apple Watch ദൃശ്യമാകുന്ന തരത്തിൽ നിങ്ങളുടെ iPhone പിടിക്കൂ. ഇത് രണ്ട് ഡിവൈസുകളെയും ജോഡിയാക്കുന്നു.
‘Apple Watch സജ്ജീകരിക്കൂ’ ടാപ്പ് ചെയ്യൂ. സജ്ജീകരണം പൂർത്തിയാക്കാൻ നിങ്ങളുടെ iPhone-ലും Apple Watch-ലും ഉള്ള നിർദേശങ്ങൾ പാലിക്കൂ.
നുറുങ്ങ്: പെർഫോമൻസ് കുറച്ച് ബാറ്ററി ആയുസ്സ് വർധിപ്പിക്കാൻ സഹായിക്കുന്നതിന് നിങ്ങളുടെ കുട്ടിയുടെ വാച്ചിലെ ‘അഡാപ്റ്റീവ് പവർ’ ഓണാക്കൂ. Apple Watch ഒരു പ്രാഥമിക ഡിവൈസ് ഇല്ലാതെ ഉപയോഗിക്കുമ്പോൾ മാത്രമേ ഇത് ലഭ്യമാകൂ. നിങ്ങളുടെ കുട്ടിയുടെ Apple Watch-ലെ ‘ക്രമീകരണം’ ആപ്പിലേക്ക് പോകൂ, ‘ബാറ്ററി’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘അഡാപ്റ്റീവ് പവർ’ ഓണാക്കൂ.
പുനർരൂപകൽപ്പന ചെയ്ത രക്ഷാകർതൃ നിയന്ത്രണങ്ങൾ iOS 27, iPadOS 27, macOS 27 എന്നിവയിൽ ലഭ്യമാണ്. ‘സ്ക്രീൻ സമയ’ ഷെഡ്യൂളുകൾ, ആവശ്യപ്പെടുന്നതനുസരിച്ചുള്ള ദ്രുത പ്രവർത്തനങ്ങൾ, തിരഞ്ഞെടുത്ത ‘ഉള്ളടക്കവും സ്വകാര്യതാ നിയന്ത്രണങ്ങളും’, വെബ്സൈറ്റ് ഫിൽട്ടറിങ്ങും ‘ബ്രൗസ് ചെയ്യാൻ ചോദിക്കൂ’ പോലുള്ള ‘ആപ്പുകളും വെബ്സൈറ്റുകളും’ ക്രമീകരണങ്ങളും ഉൾപ്പെടെ ചില ഫീച്ചറുകൾ watchOS 27-ൽ ബാധകമാണ്. നിങ്ങളുടെ കുട്ടിയുടെ ഡിവൈസിലെ രക്ഷാകർതൃ നിയന്ത്രണങ്ങൾ വീക്ഷിക്കൂ എന്നത് കാണൂ.
അടുത്തത് എന്താണ്?
നിങ്ങളുടെ കുട്ടിയുടെ Apple Watch ക്രമീകരണങ്ങൾ, അതിൽ ഉൾപ്പെടുത്തിയിട്ടുള്ള ആപ്പുകൾ ഉൾപ്പെടെ, നിങ്ങൾക്ക് മാറ്റാവുന്നതാണ്. നിങ്ങളുടെ കുട്ടിയുടെ Apple Watch ക്രമീകരണങ്ങൾ മാറ്റൂ എന്നത് കാണൂ.
നിങ്ങൾ ഇതിനകം ചെയ്തിട്ടില്ലെങ്കിൽ, നിങ്ങളുടെ ഡിവൈസിൽ നിന്ന് നിങ്ങളുടെ കുട്ടിയുടെ Apple Watch-നായി നിങ്ങൾക്ക് രക്ഷാകർതൃ നിയന്ത്രണങ്ങൾ സജ്ജീകരിക്കാം. നിങ്ങളുടെ കുട്ടിയുടെ ഡിവൈസിലെ രക്ഷാകർതൃ നിയന്ത്രണങ്ങൾ വീക്ഷിക്കൂ എന്നത് കാണൂ.
കൂടാതെ നിങ്ങൾക്ക് ‘സ്കൂൾസമയം’ സജ്ജീകരിക്കുകയും നിങ്ങളുടെ കുട്ടിയുടെ ആരോഗ്യ റിപ്പോർട്ടുകൾ കാണുകയും ചെയ്യാം. നിങ്ങളുടെ കുട്ടിയുടെ Apple Watch-ൽ ‘സ്കൂൾസമയം’ ഉപയോഗിച്ച് തുടങ്ങൂ, Apple Watch-ൽ നിങ്ങളുടെ കുട്ടിയുടെ ആരോഗ്യ റിപ്പോർട്ടുകളും വിവരങ്ങളും കാണൂ എന്നിവ കാണൂ.